കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷമിയെ കുരുക്കിയ പാക് സുന്ദരി അലിഷ്ബ ആരാണ്? വിവാദങ്ങള്‍ കത്തുന്നു, ഒടുവില്‍ അതും പുറത്തുവിട്ടു!

അലിഷ്ബയുമായി ഷമിക്ക് ബന്ധമുണ്ടെന്നാണ് ഹസിന്‍ ആരോപിച്ചിരുന്നത്

Google Oneindia Malayalam News

കൊല്‍ക്കത്ത: ഇന്ത്യന്‍ താരം മുഹമ്മദ് ഷമിക്കെതിരെ കത്തിക്കൊണ്ടിരിക്കുന്ന വിവാദം പുതിയ തലത്തിലേക്ക് പോവുകയാണ്. പരസ്ത്രീ ബന്ധം മുതല്‍ ഒത്തുകളിയും പീഡനവും വരെ അതില്‍ നിറഞ്ഞുനിന്നു. സത്യം പറഞ്ഞാല്‍ ഒരു സിനിമാ കഥപോലെയായിരുന്നു ഈ ആരോപണങ്ങളെല്ലാം. എന്നാല്‍ ഈ കേസ് ഇനി ഒത്തുതീര്‍പ്പിലെത്താന്‍ പോലുമുള്ള സാധ്യത ഇല്ലാതായിരിക്കുകയാണ്.

ഹസിന്റെ സത്യവാങ്മൂലം രേഖപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കോടതി. അതേസമയം കേസില്‍ ആദ്യം മുതലുള്ള ആരോപണമാണ് പാകിസ്താന്‍ യുവതി അലിഷ്ബയുമായുള്ള ഷമിയുടെ ബന്ധം. ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ഇവരെ കുറിച്ച് നിരവധി കാര്യങ്ങളും പുറത്തുവിട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ സത്യാവസ്ഥ പുറത്തുവിട്ടിരിക്കുകയാണ്.

അലിഷ്ബ മോശപ്പെട്ടവള്‍

അലിഷ്ബ മോശപ്പെട്ടവള്‍

പാകിസ്താന്‍ യുവതി അലിഷ്ബയെ ദുബായില്‍ വച്ചാണ് ഷമി നിരന്തരം കണ്ടുമുട്ടാറുള്ളത്. വിദേശ പര്യടനം കഴിഞ്ഞ് വരുമ്പോള്‍ ഇവര്‍ ദുബായില്‍ വച്ച് കാണാറുണ്ടെന്നായിരുന്നു ഹസിന്‍ പറഞ്ഞത്. കറാച്ചിയില്‍ നിന്നുള്ള അഭിസാരികയാണ് ഇവരെന്ന് ഹസിന്‍ പറഞ്ഞു. ഇവരുമായി ഷമിക്ക് അവിഹിത ബന്ധമുണ്ടെന്നും ഹസിന്‍ ആരോപിച്ചിരുന്നു. ഒരുപാട് കാലമായി ഇത് തുടരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യന്‍ ടീം മടങ്ങിയപ്പോള്‍ ഷമി അവര്‍ക്കൊപ്പം പോയില്ല. പകരം നേരെ പോയത് ദുബായിലേക്കാണ്. ഫെബ്രുവരി 18ന് അദ്ദേഹം ദുബായില്‍ റൂം ബുക്ക് ചെയ്തു. അപ്പോള്‍ ഈ അലിഷ്ബയും കൂടെയുണ്ടായിരുന്നു. അടുത്ത ദിവസമാണ് ഷമി ഇന്ത്യയിലേക്ക് മടങ്ങിയതെന്നും ഹസിന്‍ പറഞ്ഞിരുന്നു. ഇവരുമായി ഷമി നിരന്തരം ചാറ്റ് ചെയ്യാറുണ്ടെന്നും നിരവധി തവണ വിളിച്ചിട്ടുണ്ടെന്നും ഹസിന്‍ ആരോപിച്ചിരുന്നു.

ആരാധികയാണ് അവള്‍

ആരാധികയാണ് അവള്‍

അലിഷ് ഒരുപാവം പെണ്‍കുട്ടിയാണ്. അവര്‍ക്ക് താനുമായി യാതൊരു വിധ ബന്ധവുമില്ല. ഒരു ക്രിക്കറ്റ് താരമായാല്‍ ഒരുപാട് ആരാധകര്‍ നിങ്ങള്‍ക്കുണ്ടാകും. അതിലൊരാളാണ് അലിഷ്ബ. ദുബായില്‍ എനിക്കുള്ള ആരാധികമാരിലൊരാളാണ് അലിഷ്ബ. അവരുടെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. പാകിസ്താനി യുവതിയുമായി അവിഹിത ബന്ധമുണ്ടെന്നൊക്കെ പറയുന്നത് പച്ചക്കള്ളമാണ്. ഒരു സ്ത്രീയുമായി ബന്ധമുണ്ട് എന്നൊക്കെ പറഞ്ഞാല്‍ എളുപ്പത്തില്‍ വിവാദമുണ്ടാക്കാന്‍ പറ്റും. അത് മറ്റൊരു സ്ത്രീയാണ് പറയുന്നതെങ്കില്‍ ആ വിഷയം ശക്തമാകുമെന്നും ഷമി പറയുന്നു. എന്റെ കുടുംബത്തെ കുറിച്ചും എന്നെ കുറിച്ചും വ്യക്തമായി ധാരണ പോലും ഇല്ലാത്ത ഒരു സ്ത്രീയെ കുറിച്ചാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഷമി പറഞ്ഞു.

ബിസിസിഐയുടെ കളികള്‍

ബിസിസിഐയുടെ കളികള്‍

ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളിലാണ് ബിസിസിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ പാകിസ്താന്‍ യുവതിയില്‍ നിന്ന് പണം വാങ്ങിയെന്ന കാര്യമാണ് ബിസിസിഐ കാര്യമായി അന്വേഷിക്കുന്നത്. എന്നാല്‍ സെക്‌സ് ചാറ്റ് നടത്തി എന്ന ഹസിന്റെ ആരോപണങ്ങള്‍ നുണയാണെന്ന് ഇപ്പോള്‍ തന്നെ തെളിഞ്ഞിട്ടുണ്ട്. ഷമി ചാറ്റ് ചെയ്തു എന്ന് പറയുന്ന സമയത്ത് ബാറ്റിങ്ങിനായി ക്രീസിലായിരുന്നു എന്നാണ് വ്യക്തമാക്കുന്നത്. ഇത് ബിസിസിഐയെ കുഴക്കുന്നുണ്ട്. നേരത്തെ ഷമിക്കെതിരെ അന്വേഷണം നടത്തേണ്ട എന്നായിരുന്നു ബിസിസിഐയുടെ നിലപാട്. എന്നാല്‍ ഇതില്‍ വിനോദ് റായ് ഇടപെട്ടതോടെയാണ് സംഭവം മാറി മറിഞ്ഞത്. അതോടൊപ്പം ഷമി പണം കൈപറ്റിയിട്ടുണ്ടെങ്കില്‍ അത് എന്ത് ആവശ്യത്തിനാണെന്ന കാര്യവും അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

പിന്തുണ വര്‍ധിക്കുന്നു

പിന്തുണ വര്‍ധിക്കുന്നു

ഷമിക്ക് വിവിധയിടങ്ങളില്‍ നിന്ന് വിഷയത്തില്‍ പിന്തുണ വര്‍ധിക്കുന്നുണ്ട്. നേരത്തെ ഹസിന്റെ മുന്‍ ഭര്‍ത്താവും മക്കളും ഷമിയെ പിന്തുണച്ചിരുന്നു. ഷമി വളരെ നല്ലവനും മാന്യതയുള്ള പെരുമാറ്റവുമാണ് ഉള്ളതെന്ന് ഇവര്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയും ഷമിയെ പിന്തുണച്ചിരുന്നു ഞാന്‍ അറിയുന്ന ഷമിയെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹമൊരിക്കലും ഭാര്യയെയോ രാജ്യത്തെയോ ചതിക്കില്ലെന്ന് ധോണി പറഞ്ഞിരുന്നു. എന്നാല്‍ ഈ വിഷയം ഷമിയുടെ വ്യക്തിപരമായ കാര്യമാണെന്നും അതില്‍ ഇടപെടില്ലെന്നും ധോണി പറഞ്ഞു. അതേസമയം ഉത്തേജക വിരുദ്ധ ഏജന്‍സിക്ക് സമാനമായ ഒരു ഏജന്‍സിയെ കൊണ്ട് ഷമിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. ഇതിന് എല്ലാ അംഗങ്ങളുടെയും പിന്തുണ വേണ്ടി വരും.

ചാറ്റുകളെല്ലാം വ്യാജം? ചാറ്റ് ചെയ്തെന്ന് ആരോപിച്ച സമയങ്ങളില്‍ ഷമി ഗ്രൗണ്ടില്‍!!ചാറ്റുകളെല്ലാം വ്യാജം? ചാറ്റ് ചെയ്തെന്ന് ആരോപിച്ച സമയങ്ങളില്‍ ഷമി ഗ്രൗണ്ടില്‍!!

ഷമി- ഹസിൻ പോര് കൊഴുക്കുന്നു.. ഭാര്യയ്ക്ക് തിരിച്ചടി കൊടുത്ത് ഭർത്താവ്.. വിവാഹം പറഞ്ഞ് പറ്റിച്ച ശേഷം!ഷമി- ഹസിൻ പോര് കൊഴുക്കുന്നു.. ഭാര്യയ്ക്ക് തിരിച്ചടി കൊടുത്ത് ഭർത്താവ്.. വിവാഹം പറഞ്ഞ് പറ്റിച്ച ശേഷം!

പി ജയരാജന് കഷ്ടകാലം! യുഎപിഎ നിലനിൽക്കുമെന്ന് ഹൈക്കോടതി, സർക്കാരിനും കൊട്ട്...പി ജയരാജന് കഷ്ടകാലം! യുഎപിഎ നിലനിൽക്കുമെന്ന് ഹൈക്കോടതി, സർക്കാരിനും കൊട്ട്...

English summary
mohammed shami reveals who is alishba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X