Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷമി നുണയനെന്ന് ഹസിന്റെ അഭിഭാഷകന്‍, ആദ്യ വിവാഹത്തെ കുറിച്ച് അറിയാം, അന്വേഷണത്തില്‍ കുടുങ്ങും!

മുഹമ്മദ് ഷമി കള്ളങ്ങളുടെ ചീട്ടുകൊട്ടാരത്തിലാണ് ഇരിക്കുന്നതെന്ന് സാക്കിര്‍ ഹുസൈന്‍ പറയുന്നു

കൊല്‍ക്കത്ത: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി കൂടുതല്‍ പ്രശ്‌നത്തിലേക്ക് വീണുകൊണ്ടിരിക്കുകയാണ്. ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഓരോ ദിവസം കഴിയും തോറും കത്തിപ്പടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഹസിന്റെ അഭിഭാഷകന്‍ സാക്കിര്‍ ഹുസൈന്‍ ഷമിക്കെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഹസിന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം ഗൗരമേറിയതാണെന്ന് സാക്കിര്‍ പറഞ്ഞു.

എന്നാല്‍ ആദ്യ വിവാഹത്തെ കുറിച്ച് ഷമി നടത്തിയ വെളിപ്പെടുത്തല്‍ തള്ളിക്കളയണമെന്നും സാക്കിര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം നിയമപോരാട്ടങ്ങളെ തുടര്‍ന്ന് ഷമി കടുത്ത സമ്മര്‍ദത്തിലാണ്. ഇതില്‍ ജയിച്ചാല്‍ മാത്രമേ ഷമിക്ക് നിലനില്‍പ്പുള്ളൂ.

കള്ളങ്ങളുടെ ചീട്ടുകൊട്ടാരം

കള്ളങ്ങളുടെ ചീട്ടുകൊട്ടാരം

മുഹമ്മദ് ഷമി കള്ളങ്ങളുടെ ചീട്ടുകൊട്ടാരത്തിലാണ് ഇരിക്കുന്നതെന്ന് സാക്കിര്‍ ഹുസൈന്‍ പറയുന്നു. ഹസിന്റെ ആദ്യ വിവാഹത്തെ കുറിച്ച് മറച്ച് വെച്ചു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഹസിന്റെ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കണ്ടതോടെ അവര്‍ മോശം സ്ത്രീയാണെന്ന് കാണിക്കാന്‍ വേണ്ടിയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഈ ആരോപണങ്ങളൊന്നും ഷമി ഉന്നയിച്ചിരുന്നില്ല. ഷമിക്ക് ഹസിന്റെ ആദ്യ വിവാഹത്തെ കുറിച്ചും അതിലുള്ള കുട്ടികളെ കുറിച്ചും വ്യക്തമായി അറിയാം. എന്നിട്ടെന്തിനാണ് ഇങ്ങനെയുള്ള നുണകള്‍ ഉണ്ടാകുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ ഷമിയുടെ തനിനിറം പുറത്താവുമെന്നും സാക്കിര്‍ പറയുന്നു.

തെറ്റ് തിരുത്താന്‍ അവസരം

തെറ്റ് തിരുത്താന്‍ അവസരം

ഷമിക്ക് ഹസിന്‍ തെറ്റുതിരുത്തുന്നതിനുള്ള എല്ലാ അവസരവും നല്‍കിയതായി സാക്കര്‍ പറഞ്ഞു. എന്നാല്‍ ഷമിക്ക് അതിന് താല്‍പര്യമില്ലായിരുന്നു. വളരെ മോശമായിട്ടാണ് അദ്ദേഹം ഹസിനോട് സംസാരിച്ചത്. അതേസമയം ഈ ആരോപണങ്ങളെയെല്ലാം ഷമി തള്ളിയിട്ടുണ്ട്. വാതുവെപ്പ് എന്ന ആരോപണം തന്നെ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. താനൊരിക്കലും വാതുവെപ്പ് നടത്തില്ല. ഇത് ബിസിസിഐയ്ക്ക് അറിയാം. അതുകൊണ്ട് ഈ വിഷയത്തില്‍ അവര്‍ തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും ഷമി പറഞ്ഞു. ബിസിസിഐ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. എല്ലാ വിഷയങ്ങളും അവര്‍ അന്വേഷിക്കും. സത്യം ഇതോടെ പുറത്തുവരുമെന്നും ഷമി പറഞ്ഞു. ഇത് വെറുമൊരു കുടുംബ പ്രശ്‌നമാണ്. അത് വെറുതെ വിവാദമാക്കിയിരിക്കുകയാണ്. താന്‍ ആരാണെന്ന് ടീമംഗങ്ങള്‍ക്ക് നന്നായി അറിയാമെന്ന് ഷമി വ്യക്തമാക്കി.

ബിസിസിഐ നിലപാട്

ബിസിസിഐ നിലപാട്

ഷമിയെ പരോക്ഷമായി പിന്തുണയ്ക്കുന്നുണ്ടെങ്കിലും റിപ്പോര്‍ട്ട് എതിരാവുകയാണെങ്കില്‍ ബിസിസിഐ അദ്ദേഹത്തെ കൈവിടുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. നടപടിയെടുക്കാതിരുന്നാല്‍ ബിസിസിഐയുടെ പ്രതിച്ഛായയെ അത് ബാധിക്കും. നേരത്തെ ഷമിക്കെതിരെ നടപടിയെടുക്കുന്നത് ബിസിസിഐ മന:പ്പൂര്‍വം വൈകിപ്പിച്ചെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. ഇത് ബിസിസിഐയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതുകൊണ്ട് ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ഷമിക്കെതിരെ വിലക്കും മറ്റ് ക്രിമിനല്‍ കുറ്റങ്ങളും ഉണ്ടാകും. റിപ്പോര്‍ട്ടില്‍ ഷമിക്കെതിരെ ആരോപണങ്ങളൊന്നും ഇല്ലെന്ന്് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ബിസിസിഐ വാര്‍ഷിക കരാറില്‍ ഷമി തിരിച്ചെത്തും. ഇക്കാര്യം ബിസിസിഐ സൂചിപ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം മുഹമ്മദ് ഭായ് അലിഷ്ബ എന്ന പാകിസ്താന്‍ യുവതി, അവരില്‍ നിന്ന് വാങ്ങിയ പണം എന്നിവയെ കുറിച്ചാണ് കാര്യമായി അന്വേഷിച്ചത്.

കൊല്‍ക്കത്ത പോലീസ്

കൊല്‍ക്കത്ത പോലീസ്

ബിസിസിഐയുടെ കേസ് വിട്ടാലും ഷമിക്കെതിരായ ക്രിമിനല്‍ കേസുമായി മുന്നോട്ട് പോകുമെന്നാണ് കൊല്‍ക്കത്ത പോലീസ് നല്‍കുന്ന സൂചന. അതേസമയം ദക്ഷിണാഫ്രിക്കന്‍ പര്യടനവുമായി ബന്ധപ്പെട്ട് പോലീസ് ആവശ്യപ്പെട്ട രേഖകള്‍ കേസ് വിട്ടാലും ബിസിസിഐ നല്‍കേണ്ടി വരും. എന്നാല്‍ ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഷമി കളിക്കുമോയെന്ന് കാര്യം വ്യക്തമല്ല. ഷമിയുടെ വ്യക്തി ജീവിതത്തിലെ കാര്യത്തില്‍ തലയിടേണ്ടെന്നാണ് ബിസിസിഐയുടെ നിലപാട്. അതുകൊണ്ട് അദ്ദേഹത്തെ കരാറില്‍ നിന്നൊഴിവാക്കാനുള്ള തീരുമാനത്തെ അംഗീകരിക്കില്ലെന്ന് ബിസിസിഐയിലെ ചില അംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഹസിനും അഭിഭാഷകനും ചേര്‍ന്ന് ഷമിക്കെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+