'രാജ്യത്ത് സാമൂഹിക സൗഹാർദ്ദം വളർത്തണം, എല്ലാ ഭാഷകൾക്കും തുല്യ പ്രാധാന്യം'; നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്
ന്യൂഡൽഹി: രാജ്യത്തുടനീളം സാമൂഹിക സൗഹാർദ്ദം വളർത്തണമെന്ന ആഹ്വാനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഭാഷ, ജാതി, സമ്പത്ത് എന്നീ ഭിന്നതകൾക്കപ്പുറം ജനങ്ങൾ ചിന്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീടുകളിൽ മാതൃഭാഷ സംസാരിക്കണമെന്നും എല്ലാ ഭാഷകൾക്കും തുല്യ പ്രാധാന്യമുണ്ടെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.
മോദി സർക്കാർ പ്രാദേശിക ഭാഷകളെ അവഗണിച്ച് ഹിന്ദിക്ക് പ്രാധാന്യം നൽകാൻ ശ്രമിക്കുന്നുവെന്ന് ദക്ഷിണേന്ത്യൻ പ്രാദേശിക പാർട്ടികൾ ആരോപിക്കുന്നതിനിടെയാണ് ഭാഗവതിന്റെ ഈ പ്രസ്‌താവന എന്നതാണ് ശ്രദ്ധേയമായ കാര്യം. ഹിന്ദി അടിച്ചേൽപ്പിക്കൽ വിഷയത്തിൽ ബിജെപി നിലപാട് ചോദ്യം ചെയ്യുന്ന ദക്ഷിണേന്ത്യൻ കക്ഷികളുടെ നിലപാട് ശരി വയ്ക്കുന്നതാണ് മോഹൻ ഭാഗവതിന്റെ വാക്കുകൾ.

ഡെറാഡൂണിൽ ത്രിപുര വിദ്യാർത്ഥി ഏഞ്ചൽ ചക്മാ വംശീയ അധിക്ഷേപത്തെ തുടർന്ന് കൊല്ലപ്പെട്ട സംഭവത്തിൽ വലിയ രോഷം പുകയുന്ന സാഹചര്യത്തിലാണ് ഇതിന് കൂടുതൽ പ്രസക്തി. ഈ പൊതുരോഷത്തിനിടെ, രാജ്യം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും സൗഹാർദ്ദം ഇന്ത്യയുടെ അസ്‌തിത്വത്തിന്റെ കേന്ദ്രമാണെന്നും മോഹൻ ഭാഗവത് ആവർത്തിച്ചു.
'കുറഞ്ഞത് നമ്മുടെ വീടുകളിലെങ്കിലും മാതൃഭാഷ സംസാരിക്കണം. മറ്റേതെങ്കിലും സംസ്ഥാനത്തോ പ്രദേശത്തോ ആണ് താമസിക്കുന്നതെങ്കിൽ, ആ സംസ്ഥാനത്തിന്റെയോ പ്രദേശത്തിന്റെയോ ഭാഷ പഠിക്കണം. കാരണം, എല്ലാ ഭാഷകളും ഇന്ത്യയുടെ ദേശീയ ഭാഷകളാണ്. അവയ്‌ക്കെല്ലാം തുല്യ പ്രാധാന്യമുണ്ട്' ഛത്തീസ്ഗഢിലെ റായ്‌പൂർ ജില്ലയിലെ സോൺപൈരി ഗ്രാമത്തിൽ നടന്ന 'ഹിന്ദു സമ്മേളന'ത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
അതിന് പിന്നാലെ ആർഎസ്എസ് മേധാവിയുടെ വാക്കുകളെ ബിജെപി നേതാക്കൾ സ്വാഗതം ചെയ്‌തു. ഇന്ത്യൻ അസ്‌തിത്വത്തിന്റെ സമഗ്ര സ്വഭാവത്തിന് ഇത് അടിവരയിട്ടുഎന്നാണ് അവർ അഭിപ്രായപ്പെട്ടത്. ഇന്ത്യയിൽ ജീവിക്കുകയും 'വന്ദേമാതരം' എന്ന് പറയുകയും ചെയ്യുന്ന ആരും ഇന്ത്യക്കാരനാണ്, യഥാർത്ഥ അർത്ഥത്തിൽ ഒരു ഹിന്ദുവാണ്. ഇന്ത്യയിൽ ജീവിക്കുകയും ഇന്ത്യയെ തന്റെ അമ്മയായി കരുതുകയും ചെയ്യുന്ന ആരും, അവരുടെ മതം പരിഗണിക്കാതെ, ഇന്ത്യക്കാരനാണെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ ശരിയാണെന്ന് ബിജെപി എംപി പ്രവീൺ ഖണ്ഡേവാൾ അഭിപ്രായപ്പെട്ടു.
എന്നാൽ ഇതിന് പിന്നലെ ബിജെപിക്കെതിരെ പ്രതിപക്ഷ കക്ഷികൾ ഒരേ സ്വരത്തിൽ രംഗത്ത് വന്നു. ഭാഗവത് ആരുടെ പ്രത്യയശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ചോദിച്ച് പ്രതിപക്ഷം ബിജെപിക്കെതിരെ ആഞ്ഞടിച്ചു. 'അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് ശേഷം അദ്ദേഹത്തിൻ്റെ വാക്കുകൾ ആദ്യം ചെവിക്കൊള്ളേണ്ടത് ആരാണ്? അദ്ദേഹം ആരുടെ പ്രത്യയശാസ്ത്രത്തെയാണ് പ്രതിനിധീകരിക്കുന്നത്, ഏത് രാഷ്ട്രീയ പാർട്ടിയാണ് അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നത്? അത് ബിജെപിയല്ലേ?' എന്നായിരുന്നു ആർജെഡി എംപി മനോജ് ഝായുടെ ചോദ്യം.
'ഇപ്പോൾ, സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിൽ, ത്രിപുരയിൽ നിന്നുള്ള ഒരു കുട്ടി കൊല്ലപ്പെടുന്നു. ഈ വിഷയത്തിൽ അദ്ദേഹത്തിൽ നിന്ന് ഒരു പ്രസ്‌താവനയും ഞാൻ കേട്ടില്ല. നാം സാക്ഷ്യം വഹിക്കുന്ന ഭാഷാപരവും വംശീയവുമായ വിവേചനം - ഇത്രയധികം വിഷം വിതച്ചുകൊണ്ടിരുന്നപ്പോൾ - അദ്ദേഹം തുടർച്ചയായി നിശബ്‌ദനായിരുന്നു. ഇപ്പോൾ ആ വിഷം ഓരോ നാസികയിലും ഓരോ ശ്വാസകോശത്തിലും എത്തിയിരിക്കുന്നു' അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications