Get Updates
Get notified of breaking news, exclusive insights, and must-see stories!

കുംഭമേളയിലെ വൈറൽ സുന്ദരി, മൊണാലിസയെ ഇനി സിനിമയിൽ കാണാം..! അരങ്ങേറ്റം ഈ ചിത്രത്തിലൂടെ

ന്യൂഡൽഹി: പ്രയാഗ്‌രാജിലെ മഹാകുംഭ മേള നടക്കുന്ന വേളയിൽ വാർത്തകളിൽ നിറഞ്ഞുനിന്ന വൈറൽ പെൺകുട്ടി മൊണാലിസ ഭോസ്‌ലെ സിനിമയിലേക്ക്. ഹിന്ദി ചിത്രത്തിലൂടെയായിരിക്കും മൊണാലിസ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിക്കുക. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്നുണ്ടായി പ്രമുഖ ഹിന്ദി ചലച്ചിത്ര സംവിധായകൻ സനോജ് മിശ്ര ഒരുക്കുന്ന ചിത്രത്തിലൂടെയാകും മൊണാലിസ ബിഗ് സ്‌ക്രീനിൽ അരങ്ങേറുക.

ദേശീയ ടെലിവിഷനിലും സോഷ്യൽ മീഡിയയിലും ഉൾപ്പെടെയുള്ള വാർത്തകളിൽ ഇടം നേടിയ മധ്യപ്രദേശിലെ ഖർഗോൺ ജില്ലയിൽ നിന്നുള്ള പതിനാറുകാരിയായ മൊണാലിസ ഭോസ്‌ലെ വീണ്ടും ശ്രദ്ധ ആകർഷിക്കുകയാണ് ഇതോടെ. യൂട്യുബിലും ഇൻസ്‌റ്റഗ്രാമിലും ഉൾപ്പെടെ മൊണാലിസയുടെ വീഡിയോകൾക്ക് ദശലക്ഷക്കണക്കിന് കാഴ്‌ചക്കാരാണ് വന്നിരുന്നത്.

monalisakumbhmelacinema

അതിന് പിന്നാലെയാണ് പെൺകുട്ടിയുടെ സിനിമാ പ്രവേശനം ഉണ്ടായിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 'ദ ഡയറി ഓഫ് മണിപ്പൂർ' എന്ന ചിത്രത്തിലാണ് മൊണാലിസ കരാർ ഒപ്പിട്ടിരിക്കുന്നത്. 'ദി ഡയറി ഓഫ് വെസ്‌റ്റ് ബംഗാൾ' പോലെയുള്ള ചിത്രങ്ങൾ ഒരുക്കിയ സനോജ് മിശ്രയാണ് പുതിയ സിനിമയുടെ എഴുത്തും സംവിധാനവും നിർവഹിക്കുക.

ഇതിന്റെ ഭാഗമായി സനോജ് മിശ്ര മൊണാലിസയുടെ വീട്ടിൽ നേരിട്ടെത്തി പെൺകുട്ടിയെയും കുടുംബത്തെയും കണ്ടിരുന്നു. കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങൾ പിന്നീട് അദ്ദേഹം തന്നെ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചു. മൊണാലിസയ്ക്ക് ഒപ്പമുള്ള ഒരു ചിത്രവും മിശ്ര പോസ്‌റ്റിനൊപ്പം നൽകിയിട്ടുണ്ട്. ഇതോടെ കുംഭ മേളയിലെ വൈറൽ പെൺകുട്ടിയെ ബിഗ് സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

ഖർഗോൺ ജില്ലയിലെ മഹേശ്വരിലാണ് മൊണാലിസ താമസിക്കുന്നത്. അവിടെ അവൾ കുട്ടിക്കാലം മുതൽ പൂക്കൾ വിൽക്കുകയാണ്. അതിനിടെ മൊണാലിസയുടെ വരാനിരിക്കുന്ന ചിത്രമായ ദി ഡയറി ഓഫ് മണിപ്പൂരിന്റെ ഷൂട്ടിംഗ് ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് ഇപ്പോൾ ലഭ്യമാവുന്ന റിപ്പോർട്ടുകൾ. ഇതോടെ താരത്തിന്റെ അരങ്ങേറ്റം വൈകില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

കുംഭ മേളയിൽ രുദ്രാക്ഷമാലകൾ വിൽക്കുന്നത് വ്‌ളോഗർമാരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് മൊണാലിസ പെട്ടെന്ന് പ്രശസ്‌തിയിലേക്ക് ഉയർന്നത്. രൂപത്തിലെ പ്രത്യേകത തന്നെയാണ് മൊണാലിസയെ വേറിട്ട് നിർത്തിയ ഘടകം, പ്രത്യേകിച്ച് കണ്ണുകൾ. ഇതോടെയാണ് ഒരു സാധാരണ പെൺകുട്ടി ഇന്റർനെറ്റ് സെൻസേഷനായി മാറിയത്.

മാത്രമല്ല ജനപ്രീതിയിലുണ്ടായ കുതിച്ചുചാട്ടം അവളുടെ ബിസിനസിനെയും സാരമായി ബാധിച്ചു. ആളുകൾ അവളിൽ നിന്ന് മാല വാങ്ങുന്നതിനേക്കാൾ സെൽഫി എടുക്കാനായി തടിച്ചുകൂടുകയായിരുന്നു. ഇതോടെ കുടുംബത്തിന് ഇടപെടേണ്ടി വരികയായിരുന്നു. മൊണാലിസയെ കാണാനും അഭിമുഖം എടുക്കാനും ആളുകൾ കൂടുതലായി വന്നതോടെ പിതാവ് പെൺകുട്ടിയെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+