Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളപ്പണ കേസ്; നോറ ഫത്തേഹിയേയും ജാക്വിലിന്‍ ഫര്‍ണാണ്ടസിനെയും ഇഡി ചേദ്യംചെയ്തു

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സിനി നടിമാരായ നോറ ഫത്തേഹിയേയും ജാക്വിലിന്‍ ഫര്‍ണാണ്ടസിനേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ചോദ്യംചെയ്യാനായി വിളിച്ചു വരുത്തി. ഇഡി യുടെ ഡല്‍ഹി ഓഫീസില്‍ ഹാജരാകാനാണ് നോറയോട് ആവശ്യപ്പെട്ടത്. ജാക്വിലിനോട് നാളെ ഹാരാകാനാണ് ഇഡി പറഞ്ഞിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആഗസ്ത് സപ്‌തെബര്‍ മാസങ്ങളില്‍ ജാക്വിലിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസ് പ്രകാരമാണ് നോറ ഫത്തേഹിയില്‍ നിന്നുള്ള മൊഴിയില്‍ രേഖപ്പെടുത്തുയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സുകേഷ് ചന്ദ്രശേഖറും, നോഹ ഫത്തേഹിയും, ജാക്വിലിന്‍ ഫര്‍ണാണ്ടസും തമ്മില്‍ ഏതെങ്കിലും രീതിയില്‍ പണമിടപാട് നടത്തിയിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്.

ph

ഡല്‍ഹി രോഹിണി ജയിലില്‍ കഴിയുകയായിരുന്ന സുകേഷ് ചന്ദ്ര ശേഖര്‍ ഒരു ബിസിനസ് കാരനില്‍ നിന്ന് 200 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ഇയാല്‍ക്കെതിരെയുള്ള ആരോപണം. ഇയാള്‍ അവിടെ ഇതിനായി ഒരു റാക്കറ്റുണ്ടാക്കിയെന്നും ആരോപണമുണ്ട്. കൂടാതെ ഇയാള്‍ക്കെതിരെ 20ലധികം കവര്‍ച്ചാ കേസുകളും റിപ്പേര്‍ട്ട് ചെയ്തിട്ടുണ്ട്. സുകേഷ് ചന്ദ്രശേഖര്‍, ഭാര്യ ലീന, മറ്റ് നാല് സഹപ്രവര്‍ത്തകര്‍, ഏതാനും ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരെ ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന സുകേഷിന്റെ ഭാര്യ ലീന മരിയ പോളിന്റെ വസതിയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. മലയാള സിനികളിലാണ് ലീന മരി പോള്‍ കൂടുതലായി അഭിനയിച്ചത്. ജോണ്‍ എബ്രഹാം നായകനായ മദ്രാസ് കഫെ എന്ന സിനിമയിലും ലീന മരിയ പോള്‍ അഭിനയിച്ചിരുന്നു.

ലീനാ മരിയ പോളിനെ കഴിഞ്ഞ മാസമാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ മക്കോക്ക നിയമം ചുമത്തിയിട്ടായിരുന്നു ലീനയെ അറസ്റ്റ് ചെയ്തത്. ഇഡിക്ക് ഇവരെ ചോദ്യം ചെയ്യുന്നതിന് വേണ്ടി അനുവദിച്ചിരുന്ന മൂന്ന് ദിവസത്തെ കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ ഇന്നലെ ലീനയെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കസ്റ്റഡി കാലാവധി 16 ദിവസത്തേക്ക് നീട്ടുകയായിരുന്നു ഇഡി ചെയ്തത്. ലീനയുടെ ഭര്‍ത്താവും കേസിലെ പ്രതിയുമായ സുകേഷ് ചന്ദ്രശേഖറിന്റെ കാലാവധിയും 11 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും 11 ദിവസം കൂടി ഇവരെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടിരുന്നു.

പൂളില്‍ അടിച്ചുപൊളിക്കുകയാണല്ലേ; അഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
    ആര്യനെ പിന്തുണച്ച ഋത്വിക് റോഷനെ അധിക്ഷേപിച്ച് കങ്കണ റണവത്ത്

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+