'മണ്‍സൂണ്‍ പെയ്തില്ല'; രാജ്യത്താകെ 15 ശതമാനം മഴ കുറവെന്ന് റിപ്പോര്‍ട്ട്
ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ രാജ്യത്ത് ലഭിച്ചത് ശരാശരി മഴയെക്കാള്‍ കുറവെന്ന് കാലവസ്ഥ വകുപ്പ്. ജൂൺ 1 മുതൽ ആഗസ്റ്റ് 15 വരെയുള്ള തെക്കുപടിഞ്ഞാറൻ മൺസൂൺ ഗ്രാഫിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. 15 ശതമാനം കുറവാണ് മഴയില്‍ രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവും കുറവ് മഴ ഉത്തര്‍പ്രദേശിലാണ്. ഈ കാലയളവില്‍ ശരാശരി ലഭിക്കേണ്ടതിനെക്കാള്‍ 44 ശതമാനം മഴ കുറവാണ് സംസ്ഥാനത്ത് ലഭിച്ചത്.
അതേസമയം ആഗസ്റ്റ് 15 തിങ്കളാഴ്ച വലിയ രീതിയില്‍ മഴ ലഭിച്ചതായും കാലവസ്ഥ നിരീക്ഷണ വകുപ്പ് വ്യകതമാക്കുന്നു. ഈ ദിവസം 110 ശതമാനം കൂടുതല്‍ മഴ ലഭിച്ചെന്നാണ് കണക്കുകള്‍ . ബിഹാറാണ് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ വലിയ തോതില്‍ മഴ കുറവ് രേഖപ്പെടുത്തിയ മറ്റൊരു സംസ്ഥാനം. മഴയില്‍ 39 ശതമാനം കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ജാർഖണ്ഡില്‍ ലഭിക്കേണ്ട മഴയുടെ 64 ശതമാനം മാത്രമാണ് ലഭിച്ചത്. പശ്ചിമ ബംഗാളിൽ 20 ശതമാനം കുറവ് രേഖപ്പെടുത്തി.

ഡൽഹിയിൽ ഈ കാലയളവിൽ രേഖപ്പെടുത്തിയത് ശരാശരി മഴയേക്കാൾ 19 ശതമാനം കുറവാണ്. അതേസമയം തമിഴ്നാട്, തെലങ്കാന രാജസ്ഥാൻ, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ അധിക മഴ ലഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധാരണ ലഭിക്കുന്നതിനേക്കാൾ 81 ശതമാനം മഴ കൂടുതല്‍ രേഖപ്പെടുത്തിയ തമിഴ്നാടാണ് ചാര്‍ട്ടില്‍ ഒന്നാമത്.തെലങ്കാനയിൽ 74 ശതമാനം അധിക മഴയാണ് ലഭിച്ചത്.
രാജസ്ഥാനില്‍ 41 ശതമാനം മഴയില്‍ വര്‍ധനവ് രേഖപ്പെടുത്തി.കർണ്ണാടകയിൽ 34 ശതമാനവും, ഗുജറാത്തിൽ 31 ശതമാനവും അധിക മഴ ലഭിച്ചു. മഹാരാഷ്ട്രയിൽ 30 ശതമാനവും മധ്യപ്രദേശിൽ 16 ശതമാനവുമാണ് അധികമഴ രേഖപ്പെടുത്തിയത്.
ക്യൂട്ട് ഒപ്പം സ്റ്റൈലിഷും.. കല്യാണി പൊളിച്ചെന്ന് സോഷ്യല്‍ മീഡിയ.. കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications