കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ ഇത്തവണ വേനല്‍ക്കാലമില്ല.. മഴക്കാലം എത്തും മുന്‍പേ നഗരത്തില്‍ കിട്ടിയത് 35 ശതമാനം മഴ

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കാലവര്‍ഷം എത്തുന്നതിന് മുന്നേ ബെംഗളൂരുവില്‍ മഴ കനത്തു. മണ്‍സൂണ്‍ ആരംഭിക്കുന്നതിന് മുന്നേയുള്ള ദിവസങ്ങളില്‍ കനത്ത മഴ പെയ്തതോടെ നഗരത്തിന് ഇതിനോടകം തന്നെ ലഭിച്ചത് 36% മഴ. സാധാരണ ജൂണ്‍ മുതല്‍ സെപ്റ്റര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷത്തില്‍ 98രാ വരെ മഴയാണ് നഗരത്തില്‍ ലഭിക്കാറുണ്ടായിരുന്നത്. പക്ഷെ കാലവര്‍ഷത്തിന് മുന്നേ പെയ്തതോടെ 35രാ മഴ ഇതിനോടകം തന്നെ നഗരം നേടിക്കഴിഞ്ഞു.

കനത്ത മഴയില്‍ പുഴകള്‍ കവിഞ്ഞൊഴുകി. മാണ്ഡ്യയിലുള്‍പ്പടേ ചിലയിടങ്ങളില്‍ ശക്തമായ ഒഴുക്കില്‍ ബണ്ടുകള്‍ തകര്‍ന്നു. ഈ സ്ഥിതി തുടരുകയാണെങ്കില്‍ മുന്‍വര്‍ഷങ്ങളില്‍ ലഭിച്ച മഴയുടെ റെക്കോര്‍ഡ് ഈ വര്‍ഷം മറികടക്കുമെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ''തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ നഗരത്തില്‍ പെയ്യുക ജൂണ്‍ മുതല്‍ സെപ്റ്റര്‍ വരേയുള്ള മാസങ്ങളിലാണ്. അതുപോലെ നവംബര്‍ - ഡിസംബര്‍ മാസങ്ങളില്‍ വടക്ക് കിഴക്ക് മണ്‍സൂണും നഗരത്തിലെത്തുന്നു.

rains-in-bangalore

മുന്‍വര്‍ഷങ്ങളിലൊക്കെ കാലവര്‍ഷത്തിന് മുന്നേ ഇത്തരത്തില്‍ മഴലഭിക്കാറുണ്ടായിരുന്നെങ്കിലും കാലവര്‍ഷങ്ങളേക്കാള്‍ വളരെ ശക്തികുറവായിരുന്നു'. എന്ന് ബെംഗളൂരുവിലെ കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. മണ്‍സൂണിന്റെ ലക്ഷണങ്ങള്‍ തിങ്കളാഴ്ച്ചയോടെ തന്നെ ബെംഗൂളുരു പ്രദേശത്ത് എത്തിക്കഴിഞ്ഞു. അടുത്ത കുറച്ചു ദിവസങ്ങളില്‍ മഴയോ ഇടിയോട് കൂടിയമഴയോ നഗരത്തില്‍ പ്രതീക്ഷിക്കാമെന്ന് ബെംഗളൂരു കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കാലവസ്ഥാ നിരീക്ഷണ ചുമതല വഹിക്കുന്ന സി എസ് പാട്ടീല്‍ അറിയിച്ചു.

ഈ ദിവസങ്ങളില്‍ നഗരത്തിലെ കുടിയ താപനില 30 ഡിഗ്രീസെല്‍ഷ്യസിനടുത്തും കുറഞ്ഞത് 21 ഡിഗ്രിസെല്‍ഷ്യസിനടുത്തും ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 100 വര്‍ഷങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ആഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ എന്നീ മാസങ്ങളിലാണ് നഗരത്തില്‍ കൂടുതല്‍ മഴ ലഭിക്കുന്നത് എന്നാണ്.

English summary
Monsoon yet to arrive but Bengaluru already got 35% of annual rainfall
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X