വീട്ടിൽ സമൂഹ നമസ്കാരം: യുപിയിൽ 26 പേർക്കെതിരെ കേസ്
മൊറാദബാദ്: അനുമതിയില്ലാതെ വീട്ടിൽ ഒത്തുകൂടി നിസ്കാരം സംഘടിപ്പിച്ച 26 പേർക്കെതിരെ പോലീസ് കേസെടുത്തു. യുപിയിലെ ഛാജ്‌ലെറ്റ് ഏരിയയിലെ ദുൽഹെപൂർ ഗ്രാമത്തിലാണ് സംഭവം.അറിയിപ്പില്ലാതെ നൂറുകണക്കിനാളുകൾ ഒത്തു കൂടിയതാണ് കേസെടുക്കാൻ കാരണമെന്നാണ് യുപി മൊറാദബാദ് പോലീസിന്റെ വിശദീകരണം.
അയൽവാസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കണ്ടാലറിയാവുന്ന 16 പേർക്കെതിരെയും തിരിച്ചറിയാനാവത്ത 10 പേർക്കെതിരെയുമാണ് കേസ്. ഐപിസി 505-2 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റ് സമുദായങ്ങളിൽപ്പെട്ട ആളുകളുടെ എതിർപ്പിനെ തുടർന്ന് പ്രദേശത്ത് അനുമതിയില്ലാതെ വീട്ടിൽ പ്രാർഥനകൾക്കും മറ്റുമായി ഒത്തുകൂടരുതെന്ന് നിർദേശമുണ്ടായിരുന്നു.

പ്രതീകാത്മക ചിത്രം
ഇത് ലംഘിച്ചതാണ് നടപടിക്ക് കാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ഇതുവരെ 16 പേരേയാണ് അയൽവാസി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞതെന്നും മറ്റുള്ളവർക്കായി അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.ദുൽഹെപൂർ ഗ്രാമത്തിൽ വലിയൊരു വിഭാഗം ആളുകൾ വീടിനുള്ളിൽ പ്രാർത്ഥിക്കുന്നതായി പറയപ്പെടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നേരത്തെ വൈറലായിരുന്നു. ഇതിനെ തുടർന്ന് ഒരു വിഭാഗം ആളുകൾ പോലീസ് നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
ക്യൂട്ട്, സ്റ്റൈലിഷ് , സ്മാർട്ട്, ....തരംഗമാകാൻ എസ്തറിന്റെ തകർപ്പൻ ഫോട്ടോഷൂട്ട്... കാണാം ചിത്രങ്ങൾ












Click it and Unblock the Notifications