Get Updates
Get notified of breaking news, exclusive insights, and must-see stories!

ബില്‍അടച്ചില്ല;അമ്മയുംകുഞ്ഞും ആശുപത്രിയില്‍ ബന്ദി

ലഖ്‌നൌ: ആശുപത്രിയില്‍ ബില്‍ അടക്കാത്തതിന് നവജാത ശിശുവിനേയും അമ്മയേയും ബന്ദിയാക്കിവച്ചു. ലഖ്‌നൗവിലെ ഫൈസുള്ളഗഞ്ചില്‍ ആണ് സംഭവം.

ഒരു ആയുര്‍വേദ ഡോക്ടര്‍ നടത്തിയിരുന്ന സ്വകാര്യ നഴ്‌സിങ് ഹോമില്‍ ആണ് അമ്മയേയും കുട്ടിയേയും ബന്ദിയാക്കിയത്. പ്രസവത്തിനായി ഇവിടെ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ക്ക് ഒരുലക്ഷത്തിന് മുകളിലാണ് ആശുപത്രി അധികൃതര്‍ ബില്‍ നല്‍കിയത്. ഈ തുക അടക്കാനാകാതെ വന്നപ്പോഴാണ് പ്രശ്നമായത്.

Lucknow Map

കെയര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ജച്ച ബച്ച കേന്ദ്ര എന്നാണ് നഴ്‌സിങ് ഹോമിന്റെ പേര്. രഞ്ജന എന്ന സ്ത്രീയേയും കുട്ടിയേയും ആണ് തടഞ്ഞ് വച്ചത്. പ്രസവ വേദന തുടങ്ങിയതിനെ തുടര്‍ന്ന രഞ്ജനയുടെ ഭര്‍ത്താവ് നഴ്‌സിങ് ഹോം നടത്തുന്ന ഡോക്ടറുടെ ഒരു ഏജന്റിനെ സമീപിച്ചു. തുടര്‍ന്ന് രഞ്ജനയെ നഴ്‌സില്‍ ഹോമില്‍ പ്രവേശിപ്പിച്ചു. പ്രസവം കഴിഞ്ഞുവെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഡിസ്ചാര്‍ജ് ചെയ്യാമെന്നും കാണിച്ച് രഞ്ജനയുടെ ഭര്‍ത്താവിനെ വിവരമറിയിച്ചു. ഭര്‍ത്താവ് എത്തിയപ്പോഴാണ് 1.16 ലക്ഷം രൂപയുടെ ബില്ല് നല്‍കിയത്.

ലഖ്‌നൗവിലെ അല്ല, ഇന്ത്യയിലെ വലിയ മെട്രോ നഗരങ്ങളിലെ വലിയ ആശുപത്രികളില്‍ പോലും പ്രസവത്തിന് ഇത്രയും ഉയര്‍ന്ന ബില്‍ ഉണ്ടാകില്ല. അപ്പോഴാണ് ഒരു ചെറിയ നഴ്‌സിങ് ഹോമില്‍ ഒരു ലക്ഷത്തിന് മുകളില്‍ ബില്ല് വന്നത്. ഏത് വിധേനയും ഭാര്യയേയും കുട്ടിയേയും വീട്ടിലേക്ക് കൊണ്ടുപോകാനായി 40, 000 രൂപ നല്‍കാമെന്ന് സമ്മതിച്ച് ഭര്‍ത്താവ് ഗ്രാമത്തിലേക്ക് പോയി.

പ്രദേശത്തെ എംഎല്‍എയോട് പരാതി പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. എംഎല്‍എ സംസ്ഥാനത്തെ ആരോഗ്യ കുടുംബ ക്ഷേമ സെക്രട്ടറിടെ വിവരമറിയിച്ചു. അവര്‍ ഉടന്‍ തന്നെ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

ആരോഗ്യ സംഘം നഴ്‌സിങ് ഹോമിലെത്തി പരിശോധന നടത്തിയപ്പോള്‍ ഒരു പാട് ക്രമക്കേടുകള്‍ കണ്ടെത്തി. പക്ഷെ ഒരു നടപടിയും എടുക്കാതെ തിരിച്ചുപോയി. ആവശ്യമായ രേഖകള്‍ രണ്ട് ദിവസത്തിനകം ഹാജരാക്കണം എന്ന് മാത്രമാണ് ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+