4 വയസുകാരിയെ കെട്ടിടത്തിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്ന് അമ്മ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
ബെംഗളൂരു: നാല് വയസുള്ള മകളെ അപ്പാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. ബെംഗളൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ദന്തഡോക്ടറായ സുഷമയാണ് അറസ്റ്റിലായത്. ഭർത്താവ് കിരണിന്റെ പരാതിയിലാണ് അറസ്റ്റ്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ബെംഗളൂരുവിലെ എസ്ആർ നഗരറിൽ സികെസി ഗാർഡനിലെ അപ്പാർട്മെന്റിലെ നാലാം നിലയിലാണ് കിരണും സുഷമയും താമസിക്കുന്നത്. വൈകീട്ട് മൂന്ന് മണിയോടെ അപ്പാർട്ട്മെൻറിന് പുറത്ത് ബാൽക്കണിയിലേക്ക് കുഞ്ഞുമായി വരുന്ന സുഷമയെ ദൃശ്യങ്ങളിൽ കാണാം. അൽപ സമയത്തിന് ശേഷം സുഷമ കുട്ടിയെ താഴേക്ക് എറിയുകയാണ്. ഇതിന് ശേഷം ബാൽക്കണിയുടെ കൈവരിയിൽ ഇവർ കയറിയിക്കുന്നതും ചാടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ബന്ധുക്കൾ എത്തി ബലം പ്രയോഗിച്ച് ഇവരെ താഴെയിറക്കുകയാണ്. സംഭവ സ്ഥലത്ത് വെച്ച് തന്നെ കുട്ടി മരിച്ചിരുന്നു.
കുട്ടിക്ക് കേൾവിശേഷിയും സംസാര ശേഷിയും ഇല്ല. ചില മാനസിക പ്രശ്നങ്ങളും കുട്ടിക്ക് ഉണ്ടായിരുന്നെന്നും ഇതുമൂലം കടുത്ത വിഷാദത്തിലായിരുന്നു സുഷമ എന്നും ബന്ധുക്കൾ പറയുന്നു. പലപ്പോഴും കുട്ടിയെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ സുഷമ നടത്തിയിരുന്നു. ഒരിക്കൽ റെയിൽവേ സ്റ്റേഷനിൽ കുട്ടിയെ ഉപേക്ഷിച്ച് സുഷമ വീട്ടിലെത്തിയിരുന്നു. എന്നാൽ ആരൊക്കെയോ ചേർന്ന് കുട്ടിയെ രക്ഷിച്ച് വീട്ടിലെത്തിക്കുകായയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സുഷമയുടെ മാനസിക നിലയെ കുറിച്ചുള്ള വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
സാധിക ഇത് തകർത്തൂ!! ആ മുഖത്തെ ചിരിയും കോൺഫിഡൻസും നോക്കൂ..വൈറൽ ചിത്രങ്ങൾ












Click it and Unblock the Notifications