മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു, പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍!!
മുംബൈ: ഇന്ത്യയുടെ മുന്‍ നായകന് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലാണ് അദ്ദേഹം തന്റെ വിരമിക്കല്‍ സസ്പെന്‍സ് അവസാനിപ്പിച്ച് ആരാധകരെ അറിയിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിനും ക്രിക്കറ്റ് ആരാധകര്‍ക്കും തീരാനഷ്ടം കൂടിയാണ് ഈ പ്രഖ്യാപനം. ലോകകപ്പിലെ സെമിഫൈനലില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു മഹേന്ദ്ര സിംഗ് ധോണി. അദ്ദേഹം തിരിച്ചുവരുമെന്ന് പല അഭ്യൂഹങ്ങളും കേട്ടിരുന്നു. എന്നാല്‍ ഇതുവരെ അത്തരം വാര്‍ത്തകളോടൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.
Recommended Video

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരുടെ നിരയിലാണ് ധോണിയുടെ സ്ഥാനം. രണ്ട് ലോകകപ്പുകള്‍ ഇന്ത്യന്‍ ടീം അദ്ദേഹത്തിന് കീഴില്‍ സ്വന്തമാക്കി. 28 കൊല്ലത്തിന് ശേഷം 2011ല്‍ ഇന്ത്യ രണ്ടാം ലോകകപ്പ് സ്വന്തമാക്കിയത് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു. അതിന് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ വെച്ച് നടന്ന പ്രഥമ ട്വന്റി ട്വന്റി ലോകകപ്പും ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയിരുന്നു. നിങ്ങളുടെ പിന്തുണയ്ക്കും ഒരുപാട് നന്ദി. ഞാന്‍ വിരമിച്ചതായി കണക്കാക്കണമെന്നായിരുന്നു ധോണിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെയും ലോകക്രിക്കറ്റിലെയും എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായിട്ടാണ് ധോണിയെ വിലയിരുത്തുന്നത്. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും, വരാനിരിക്കുന്ന ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി അദ്ദേഹം കളിക്കും. നേരത്തെ 2014ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം ഏകദിന-ടി20 ക്യാപ്റ്റന്‍ പദവി വിരാട് കോലിക്ക് അദ്ദേഹം കൈമാറിയിരുന്നു. ധോണിയുടെ അവസാനത്തെ ഏകദിന മത്സരം അദ്ദേഹത്തിന്റെ കരിയറിലെ 350ാമത് മത്സരം കൂടിയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ 72 പന്തില്‍ 50 റണ്‍സ് നേടാനും ധോണിക്ക് സാധിച്ചിരുന്നു.
അതേസമയം ഏകദിനത്തില്‍ 50.57 ശരാശരിയോടെ 10773 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. പതിനായിരം റണ്‍സ് ഏകദിനത്തില്‍ പിന്നിടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ധോണി. ഏകദിനത്തില്‍ 229 സിക്സറുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഒരിന്ത്യക്കാരന് നേടുന്ന ഏറ്റവും ഉയര്‍ന്ന സിക്സറുടെ എണ്ണമാണിത്. 90 ടെസ്റ്റുകളില്‍ നിന്ന് 4876 റണ്‍സും 98 ട്വന്റി ട്വന്റി മത്സരങ്ങളില്‍ നിന്ന് 1617 റണ്‍സും ധോണി നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഐസിസിയുടെ മൂന്ന് ട്രോഫികളും നേടുന്ന ആദ്യ ക്യാപ്റ്റനായിരുന്നു ധോണി. 829 പുറത്താക്കല്‍ റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറായിട്ടാണ് ധോണി അറിയപ്പെടുന്നത്.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications