മുഡാ ഭൂമി അഴിമതി; സിദ്ധരാമയ്യക്കെതിരെ കേസെടുത്ത് ലോകായുക്ത, രാജിവെക്കില്ലെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: മുഡാ ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് സിദ്ധരാമയ്യക്ക് കുരുക്ക്. കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത കേസെടുത്തിരിക്കുകയാണ്. കേസില്‍ സിദ്ധരാമയ്യയാണ് ആദ്യ പ്രതി. മൈസൂരു നഗര വികസന അതോറിറ്റിയുടെ ഭൂമി ഇടപാടില്‍ ഭാര്യക്ക് അടക്കം ഭൂമി അനുവദിച്ചുവെന്ന ആരോപണം സിദ്ധരാമയ്യ നേരിടുന്നുണ്ട്.
മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ നേരത്തെ ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിദ്ധരാമയ്യ തിരിച്ചടി നേരിട്ടിരുന്നു. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കാമെന്നായിരുന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടത്.

ബെംഗളൂരുവിലെ പ്രത്യേക കോടതി സിദ്ധരാമയ്യക്കെതിരെ കേസെടുക്കാന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും ലോകായുക്ത എസ്പിയോട് നിര്‍ദേശിച്ചിരുന്നു. സിദ്ധരാമയ്യയുടെ ഭാര്യ, ഭാര്യാ സഹോദരന് എന്നിവര്‍ക്കെതിരെ അന്വേഷണം നടക്കും. ബിനാമി ഇടപാടുകള്‍ തടയുന്നതിനുള്ള വകുപ്പുകള്‍, ഭൂമി കൈയ്യേറ്റ വിരുദ്ധ നിയമം എന്നിവയെല്ലാം സിദ്ധരാമയ്യക്കെതിരെ ചുമത്തിയിട്ടുണ്ട്.
14 ഇടങ്ങളിലായി 56 കോടി വില വരുന്ന ഭൂമി സിദ്ധരാമയ്യുടെ ഭാര്യ പാര്‍വതിക്ക് മുഡാ നുവദിച്ചിരുന്നു. ഇതില്‍ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്നാണ് ആരോപണം ഉയര്‍ന്നത്. ആര്‍ടിഐ പ്രവര്‍ത്തകനായ സ്നേഹമയി കൃഷ്ണയാണ് സിദ്ധരാമയ്യക്കെതിരെ പരാതി ഉന്നയിച്ചത്.
സ്നേഹമയിയുടെ പരാതിയിലാണ് ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് അന്വേഷണം പ്രഖ്യാപിച്ചത്. അതേസമയം നടപടികളുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ ബെംഗളൂരുവിലെ ആസ്ഥാനത്ത് ലോകായുക്ത നേരത്തെ യോഗം ചേര്‍ന്നിരുന്നു. നേരത്തെ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ തീരുമാനം എടുക്കാനുള്ള അവകാശമുണ്ടെന്ന് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. സിദ്ധരാമയ്യയുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്.
അതേസമയം താന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കില്ലെന്ന് സിദ്ധരാമയ്യ ആവര്‍ത്തിച്ചു. തെറ്റൊന്നും ചെയ്തിട്ടില്ല. രാഷ്ട്രീയമായ ഒരു കേസ് എനിക്കെതിരെ ആദ്യമായിട്ടാണ് രജിസ്റ്റര്‍ ചെയ്യുന്നത്. അതിനെ ആ രീതിയില്‍ നോക്കി കണ്ടാല്‍ മതിയെന്നും പിടിഐയോട് അദ്ദേഹം പറഞ്ഞു.
ബിജെപി തന്റെ രാജിക്കായി പ്രതിഷേധം നടത്തുന്നുണ്ട്. പക്ഷേ എന്തിനാണ് ഞാന്‍ രാജിവെക്കുന്നത്? തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ രാജിവെക്കണം, പക്ഷേ ഇവിടെ അങ്ങനെ യാതൊന്നും സംഭവിച്ചില്ലെന്ന് ഞങ്ങള്‍ പറയുന്നു. അതില്‍ രാജിവെക്കേണ്ട ആവശ്യമില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
കഴിഞ്ഞ സിബിഐക്ക് കേസ് വിടാനുള്ള തീരുമാനവും കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. കേന്ദ്ര ഏജന്‍സി പക്ഷപാതപരമായി പെരുമാറുന്നുവരാണെന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിച്ചു. പ്രൊഫഷണലായിട്ടുള്ള കള്ളനും, അഴിമതി പാര്‍ട്ടിയും പറയുന്നത് പോലെയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പ്രതികരണമെന്ന് ബിജെപി തുറന്നടിച്ചിരുന്നു.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications