ഭൂമി കുംഭകോണ കേസ്: സിദ്ധരാമയ്യക്ക് കുരുക്ക്; പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി
ബെംഗളൂരു: ഭൂമി കുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ഗവര്‍ണറുടെ അനുമതി. മൈസൂരു നഗര വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണത്തിലാണ് സിദ്ധരാമയ്യയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ട് അനുമതി നല്‍കിയത്.ഭൂമി കൈമാറ്റത്തിലൂടെ മുഖ്യമന്ത്രിയുടെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേട്ടമുണ്ടായി എന്നാണ് ആരോപണം.
സാമൂഹ്യ പ്രവര്‍ത്തകനാണ് മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ നടപടിക്ക് അനുമതി നല്‍കിയത്. ഈ വിവരം അറിയിച്ചതായി മുഖ്യമന്ത്രി ഓഫീസ് സ്ഥിരീകരിച്ചു. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് നേരത്തെ സിദ്ധരാമയ്യ പറഞ്ഞിരുന്നു.

നേരത്തെ ഈ വിഷയത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളില്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ മറുപടി നല്‍കണമെന്നും, പ്രോസിക്യൂട്ട് ചെയ്യാതിരിക്കാന്‍ കാരണങ്ങളുണ്ടെങ്കില്‍ അറിയിക്കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നു.
ഇതിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ മന്ത്രിസഭ പ്രമേയം പാസാക്കിയിരുന്നു. പ്രോസിക്യൂഷന് അനുമതി നല്‍കരുതെന്നും ആവശ്യപ്പെട്ടിരുന്നു. കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിക്കണമെന്നും, ഭരണഘടനാപരമായ സ്ഥാനം ദുരുപയോഗം ചെയ്യരുതെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
പ്രദീപ് കുമാര്‍, ടിജെ എബ്രഹാം, സ്‌നേഹമയി കൃഷ്ണ എന്നിവരാണ് സിദ്ധരാമയ്യക്കെതിരെ പരാതികള്‍ നല്‍കിയത്. ഈ അഴിമതിയിലൂടെ സംസ്ഥാനത്തിന് വലിയ ധനനഷ്ടമുണ്ടായെന്നാണ് ടിജെ എബ്രഹാം ആരോപിച്ചിരുന്നത്. ലോകായുക്ത പോലീസിനാണ് പരാതി നല്‍കിയത്.
മൈസൂരുവിലെ പതിനാല് വ്യത്യസ്ത ഇടങ്ങള്‍ക്ക് അനുമതി നല്‍കിയതിലൂടെ 45 കോടി നഷ്ടം സംസ്ഥാനത്തിനുണ്ടായെന്നും എബ്രഹാം പറയുന്നു. പരാതിയില്‍ സിദ്ധരാമയ്യുടെ ഭാര്യ, മകന്‍ യതീന്ദ്ര, മുതിര്‍ന്ന മുഡ്ഡ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരുകളും പരാതിയിലുണ്ട്.












Click it and Unblock the Notifications