അദാനിക്ക് അടിതെറ്റുന്നു... പട്ടികയില്‍ ഒന്നാമതെത്തി അംബാനി; അദാനിക്ക് ഓരോ ആഴ്ചയും നഷ്ടം 3000 കോടി രൂപ..!!

മുംബൈ: ലോക സമ്പന്നരുടെ പട്ടികയില്‍ ഗൗതം അദാനിക്കേറ്റ തിരിച്ചടിയില്‍ നേട്ടമുണ്ടാക്കി മുകേഷ് അംബാനി. 2023 ലെ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ മുകേഷ് അംബാനി ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു. ലോകത്തെ രണ്ടാമത്തെ സമ്പന്നനായിരുന്ന ഗൗതം അദാനി ഈ പട്ടികയില്‍ 23-ാം സ്ഥാനത്താണ്.
ഫെബ്രുവരിയില്‍ പുറത്ത് വിട്ട ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെയാണ് അദാനി സമ്പന്നരുടെ പട്ടികയില്‍ താഴേക്ക് പതിച്ചത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന സ്ഥാനവും ഗൗതം അദാനിയില്‍ നിന്ന് മുകേഷ് അംബാനി തിരിച്ചുപിടിച്ചു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തു വന്നതിന് ശേഷം ഗൗതം അദാനിക്ക് ഒരോ ആഴ്ചയും ശരാശരി 3000 കോടി രൂപ വീതം നഷ്ടമാകുന്നു എന്നാണ് റിപ്പോര്‍ട്ട്.

അദാനിയുടെ 60 ശതമാനം ആസ്തിയും ഇടിഞ്ഞു
നിലവില്‍ അദാനിയുടെ മൊത്തം ആസ്തി 53 ബില്യണ്‍ ഡോളര്‍ മാത്രമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ അദാനിയുടെ മൊത്തം ആസ്തിയില്‍ 60 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അംബാനിയും അദാനിയും കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സൈറസ് പൂനവാലയാണ്. എച്ച്സിഎല്‍ ടെക്നോളജീസിന്റെ ശിവ് നാടാര്‍ നാലാമതും ലക്ഷ്മി എന്‍ മിത്തല്‍ അഞ്ചാമതും ആണ്.

കോടീശ്വരന്മാരുടെ എണ്ണത്തില്‍ കുറവ്
അതേസമയം ലോകത്തിലെ ധനികരില്‍ ഒന്നാം സ്ഥാനത്ത് ഇലോണ്‍ മസ്‌കും ജെഫ് ബെസോസും തന്നെയാണ്. അതിനിടെ ആഗോളതലത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ എട്ട് ശതമാനം ഇടിവുണ്ടായി. ഹുറൂണ്‍ ലിസ്റ്റ് പ്രകാരം ലോകത്തെ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്. 2022 ല്‍ 3384 ആയിരുന്ന ശതകോടീശ്വരന്‍മാരുടെ എണ്ണം 2023 ല്‍ 3112 ആയി കുറഞ്ഞു. അതേസമയം ഏകദേശം 1078 ശതകോടീശ്വരന്മാരുടെ സമ്പത്ത് ഇക്കാലത്ത് വര്‍ധിച്ചിട്ടുണ്ട്.

മസ്‌കിനും തിരിച്ചടി
ഇതില്‍ 176 പേര്‍ പുതുമുഖങ്ങളാണ് എന്ന് ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് പറയുന്നു. ജെഫ് ബെസോസിന്റെ സമ്പത്ത് 2023-ല്‍ 70 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 118 ബില്യണ്‍ ഡോളറിലെത്തി. ഇലോണ്‍ മസ്‌കിന്റെ ആസ്തി 48 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 157 ബില്യണ്‍ ഡോളറുമായി. ഇന്ത്യയില്‍ ആകെ 187 ശതകോടീശ്വരന്‍മാര്‍ ഉണ്ട്.
Mirror Cleaning Tips: കണ്ണാടി എങ്ങനെ വൃത്തിയാക്കാം...? അറിയേണ്ടതെല്ലാം

ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാരുള്ള രാജ്യം
ഇതില്‍ 16 പേര്‍ പുതുതായി പട്ടികയിലെത്തി. ഇതോടെ ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാരുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ തുടരുകയാണ്. മറ്റ് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ വംശജരായ ശതകോടീശ്വരന്മാരെ കൂടി ചേര്‍ത്താല്‍ ഇത് 217 ആയി ഉയരും. അതേസമയം ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന നിലയില്‍ നിന്ന് അദാനിയ്ക്ക് സംഭവിച്ച വീഴ്ചയില്‍ അമ്പരപ്പിലാണ് ഇന്ത്യന്‍ ഓഹരി വിപണി.












Click it and Unblock the Notifications