വിവാഹത്തിന് മുന്‍പ് നിത വെച്ചത് ഒരേയൊരു കണ്ടീഷന്‍; മുകേഷ് അംബാനിയുടേത് പ്രണയവിവാഹമോ?
ഇന്ത്യയിലെ എന്നല്ല ലോകത്തെ തന്നെ ബിസിനസ്, വിനോദ, കായിക ലോകത്തെ ഏറ്റവും പ്രശസ്തരായ ദമ്പതികളാണ് മുകേഷ് അംബാനിയും നിത അംബാനിയും. ലോകത്തെ തന്നെ ഏറ്റവും സമ്പന്നരില്‍ ഒരാളായ മുകേഷ് അംബാനി 1985 ല്‍ ആണ് നിത അംബാനിയെ വിവാഹം കഴിക്കുന്നത്. ഇതിനോടകം നിരവധി പേര്‍ ആകാംക്ഷയോടെ അന്വേഷിച്ച കാര്യമാണ് മുകേഷ് - നിത വിവാഹം പ്രണയ വിവാഹമായിരുന്നോ എന്നത്.
നിരവധി കഥകളും ഇരുവരുടേയും ബന്ധത്തിന്റെ പേരില്‍ പ്രചരിക്കുന്നുണ്ട്. മുകേഷും നിതയും പൊതുപരിപാടികളില്‍ എല്ലാം വളരെ സംയമനത്തോടെയാണ് ഇടപെടുന്നത്. പലപ്പോഴും വീഴ്ച താഴ്ചകളില്‍ ഇരുവരും പരസ്പരം താങ്ങും തണലുമാകുന്നുണ്ട്. മുകേഷ് അംബാനിയെ പോലെ തന്നെ ബിസിനസിലാണെങ്കിലും സംഘാടന മേഖലയില്‍ ആണെങ്കിലും നിത അംബാനിയും കഴിവ് തെളിയിച്ചിട്ടുണ്ട്.

മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന നിത അംബാനി - മുകേഷ് അംബാനി ബന്ധം യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ്. അധ്യാപികയും നര്‍ത്തകിയുമായിരുന്നു നിത. മുംബൈയിലെ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് നിത അംബാനി ജനിച്ചത്. ശാസ്ത്രീയ നൃത്തത്തോടുള്ള നിതയുടെ ഇഷ്ടം തന്നെയാണ് അവരെ അംബാനി കുടുംബത്തിലേക്ക് എത്തിക്കുന്നതും.
ഒരിക്കല്‍ നവരാത്രി ദിനത്തില്‍ നിത അംബാനി ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചിരുന്നു. ഇതിന് സാക്ഷിയായി ധീരുഭായ് അംബാനിയും കോകിലാബെന്‍ അംബാനിയും ഉണ്ടായിരുന്നു. നിത അംബാനിയുടെ നൃത്തപ്രകടനം അവര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. തങ്ങളുടെ മൂത്ത മകന്‍ മുകേഷ് അംബാനിക്ക് അനുയോജ്യമായ വധുവായിരിക്കും നിത എന്ന് അന്ന് തന്നെ ഇരുവരും മനസില്‍ ഉറപ്പിച്ചു.
ആ ഷോയുടെ സംഘാടകരില്‍ നിന്ന് നിതയുടെ വിശദാംശങ്ങള്‍ ധീരുഭായ് അംബാനിക്ക് ലഭിച്ചു. നിതയുടെ വീട്ടില്‍ ധീരുഭായ് വിവാഹലോചനയുടെ കാര്.യം അറിയിക്കുകയും ചെയ്തു. വിവാഹലോചന നടന്നെങ്കിലും വിവാഹം എന്നതിലേക്ക് എത്തിയത് മുകേഷും നിതയും ഏറെ നാള്‍ പരസ്പരം മനസിലാക്കിയതിന് ശേഷമാണ്. നഗരത്തിലൂടെ ഡബിള്‍ ഡെക്കര്‍ ബസുകളില്‍ യാത്ര ചെയ്തും മുംബൈ തെരുവിലെ ഭക്ഷണം കഴിച്ചുമെല്ലാമണ് ഇരുവരും പ്രണയം പങ്കിട്ടത്.
Astro Tips for Nail Cutting: ഈ ദിവസം നഖം വെട്ടല്ലേ... മുടിഞ്ഞ് പോകും..!!
വിവാഹത്തിന് മുന്‍പ് ഒരേയൊരു കണ്ടീഷന്‍ മാത്രമായിരുന്നു നിത, മുകേഷിന് മുന്നില്‍ വെച്ചത്. തന്നെ പ്രൊഫഷണല്‍ ജീവിതവുമായി മുന്നോട്ട് പോകാന്‍ സമ്മതിക്കണം എന്നായിരുന്നു അത്. ഇന്ന് മുകേഷ് അംബാനിയുടെ പല ബിസിനസുകളിലും ഒപ്പവും ഒറ്റക്കുമായി കൂട്ടായി നിത ഉണ്ട്. ആഡംബര ചടങ്ങുകളോടെയായിരുന്നു മുകേഷ് അംബാനിയും നിതയും തമ്മിലുള്ള വിവാഹം നടന്നത്.
നിതയുടെ സൗന്ദര്യത്തേക്കാളും നര്‍ത്തനത്തേക്കാളും കൂടുതല്‍ തനിക്ക് ഇഷ്ടപ്പെട്ടത് അവരുടെ വ്യക്തിത്വവും ഡൗണ്‍ ടു എര്‍ത്ത് സ്വഭാവവുമാണ് എന്ന് മുകേഷ് വെളിപ്പെടുത്തിയിരുന്നു. 1985 ല്‍ നിതയ്ക്ക് 20 വയസ്സുള്ളപ്പോള്‍ ആണ് മുകേഷ് അംബാനിയെ വിവാഹം കഴിക്കുന്നത്. അനന്ത്, ആകാശ്, ഇഷ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് മുകേഷ് - നിത ദമ്പതികള്‍ക്ക് ഉള്ളത്.












Click it and Unblock the Notifications