വീണ്ടും ഞെട്ടിച്ച് അംബാനി; കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തുക വായ്പയെടുത്ത് റിലയന്‍സ്
ന്യൂദല്‍ഹി: കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കടമെടുപ്പുമായി റിലയന്‍സ് ചെയര്‍മാനും ശതകോടീശ്വരനുമായ മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും അതിന്റെ ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോമും ചേര്‍ന്ന് സമാഹരിച്ചത് 5 ബില്യണ്‍ യുഎസ് ഡോളര്‍ ആണ്. അതായത്, ഏകദേശം 40920 കോടി ഇന്ത്യന്‍ രൂപ. ഇന്ത്യയുടെ കോര്‍പ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിന്‍ഡിക്കേറ്റ് വായ്പയാണ് ഇത്.
2020 ല്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് അവകാശ വിതരണത്തിലൂടെയും നിക്ഷേപങ്ങളിലൂടെയും 1.68 ലക്ഷം കോടി രൂപ സമാഹരിച്ചതിന് ശേഷം അറ്റ കടത്തില്‍ നിന്ന് മുക്തമായതായി പ്രഖ്യാപിച്ചിരുന്നു. റിലയന്‍സിന്റെ എതിരാളിയായ അദാനി ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ നിക്ഷേപകരുടെ കടബാധ്യതകള്‍ പരിഹരിക്കുന്നതിനായി വായ്പകള്‍ മുന്‍കൂട്ടി അടച്ചുവരുന്നതിനിടെ ആണ് അംബാനി പുതിയ വായ്പയെടുത്തിരിക്കുന്നത്.

ഇപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ജിയോയുമാണ് വായ്പ സമാഹരിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച 55 ബാങ്കുകളില്‍ നിന്ന് റിലയന്‍സ് 3 ബില്യണ്‍ ഡോളറും റിലയന്‍സ് ജിയോ ഇന്‍ഫോകോം 18 ബാങ്കുകളില്‍ നിന്ന് 2 ബില്യണ്‍ യുഎസ് ഡോളറിന്റെ അധിക വായ്പയും ആണ് നേടിയിരിക്കുന്നത്. പ്രധാനമായും മൂലധനച്ചെലവിനായാണ് റിലയന്‍സ് വായ്പ സമാഹരിച്ചിരിക്കുന്നത്.
അതേസമയം ജിയോ രാജ്യവ്യാപകമായി 5 ജി നെറ്റ്വര്‍ക്ക് റോള്‍ഔട്ടിനായാണ് വായ്പയെടുത്ത പണം നിക്ഷേപിക്കുക. റിലയന്‍സ് ജിയോ ഇന്ത്യയിലെ ടെലികോം മേഖല പിടിച്ചടക്കിയതിന് പുറമേ, റിലയന്‍സ് റീട്ടെയിലും വിപുലീകരണത്തിലേക്ക് നീങ്ങുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ക്രെഡിറ്റ് നല്‍കാന്‍ ബാങ്കുകളും രണ്ടാമതൊന്ന് ആലോച്ചില്ല എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ 10 സമ്പന്നന്മാരുടെ പട്ടികയിലെ ഏക ഇന്ത്യാക്കാരനാണ് മുകേഷ് അംബാനി.
Astro Tips for Nail Cutting: ഈ ദിവസം നഖം വെട്ടല്ലേ... മുടിഞ്ഞ് പോകും..!!
കഴിഞ്ഞ വര്‍ഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് 100 ബില്യണ്‍ ഡോളര്‍ വരുമാനം മറികടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ കമ്പനിയായിരുന്നു. തയ്വാനിലെ 24 ബാങ്കുകള്‍. ബാങ്ക് ഓഫ് അമേരിക്ക, എച്ച്എസ്ബിസി, എംയുഎഫ്ജി, സിറ്റി, എസ്എംബിസി തുടങ്ങിയ ബാങ്കുകളില്‍ നിന്നാണ് റിലയന്‍സ് വായ്പ നേടിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്റെ സമ്പത്തില്‍ 8% ഇടിവുണ്ടായിട്ടും, മുകേഷ് അംബാനി ഏഷ്യയിലെയും ഏറ്റവും ധനികനായ വ്യക്തിയെന്ന സ്ഥാനം നിലനിര്‍ത്തിയിരുന്നു.
അതിനിടെ കഴിഞ്ഞ വര്‍ഷമാണ് റിലയന്‍സില്‍ തലമുറമാറ്റവും നടന്നത്. ഇത് പ്രകാരം, മൂത്ത മകന്‍ ആകാശ് ടെലികോം വിഭാഗമായ ജിയോ ഇന്‍ഫോകോമിന്റെ ചെയര്‍മാനും മകള്‍ ഇഷ റീട്ടെയില്‍ ബിസിനസ് മേധാവിയും ഇളയ മകന്‍ അനന്ത് റിലയന്‍സിന്റെ പുതിയ ഊര്‍ജ്ജ സംരംഭങ്ങളുടെ തലവനുമാണ്. കഴിഞ്ഞ ദിവസം മുകേഷ് അംബാനിയുടെ ഭാര്യയുടെ പേരിലുള്ള കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനവും നടന്നിരുന്നു.












Click it and Unblock the Notifications