കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലിക്ക് ജിയോ 5 ജി എത്തും; വമ്പന്‍ പ്രഖ്യാപനവുമായി മുകേഷ് അംബാനി, രണ്ട് ലക്ഷം കോടി

Google Oneindia Malayalam News

മുംബൈ: റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് ടെലികോം ഇന്ന് അറിയിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 45-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ചെയര്‍മാന്‍ മുകേഷ് അംബാനി ഇക്കാര്യം അറിയിച്ചത്.

mukesh ambani

ഡിജിറ്റല്‍ കണക്റ്റിവിറ്റിയില്‍, പ്രത്യേകിച്ച് ഫിക്‌സഡ് ബ്രോഡ്ബാന്‍ഡില്‍ ജിയോ സൃഷ്ടിക്കുന്ന അടുത്ത കുതിപ്പ് പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നെന്ന് മുകേഷ് അംബാനി പറഞ്ഞു. 5 ജി ഉപയോഗിച്ച് ഞങ്ങള്‍ 100 ദശലക്ഷം വീടുകളെ സമാനതകളില്ലാത്ത ഡിജിറ്റല്‍ അനുഭവങ്ങളും സ്മാര്‍ട്ട് ഹോം സൊല്യൂഷനുകളും ഉപയോഗിച്ച് ബന്ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ഉയർന്ന രക്തസമ്മർദ്ദം ഒഴിവാക്കാം

ദില്ലി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളില്‍ ജിയോ 5 സേവനങ്ങള്‍ ദീപാവലിയോടെ അവതരിപ്പിക്കും. ഡിസംബര്‍ 23ന് അകം തന്നെ ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ജിയോ 5 ജി സെവനങ്ങള്‍ എത്തിക്കുമെന്ന് അംബാനി വ്യക്തമാക്കി. ജിയോ 5 ജി ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ 5ജി നെറ്റ്വര്‍ക്കായിരിക്കും. ഞങ്ങളുടെ 4 ജി നെറ്റ്വര്‍ക്കിനെ ആശ്രയിക്കാത്ത, Stand-Alone 5G എന്ന് വിളിക്കപ്പെടുന്ന 5 ജിയുടെ ഏറ്റവും പുതിയ പതിപ്പ് തന്നെ ഇതിനായി വിന്യസിക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി.

സജീഷും പ്രതിഭയും കൈപിടിച്ചു, സാക്ഷിയായി മക്കൾ... അനുഗ്രഹങ്ങൾ നേർന്ന് ലിനിയുടെ കുടുംബംസജീഷും പ്രതിഭയും കൈപിടിച്ചു, സാക്ഷിയായി മക്കൾ... അനുഗ്രഹങ്ങൾ നേർന്ന് ലിനിയുടെ കുടുംബം

പാന്‍-ഇന്ത്യ 5 ജി നെറ്റ്വര്‍ക്കിനായി ഞങ്ങള്‍ 2 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തി. റിലയന്‍സ് ജിയോ ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി റോള്‍ഔട്ട് പ്ലാന്‍ ഒരുക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. ക്വാണ്ടം സെക്യൂരിറ്റി പോലുള്ള നൂതന ഫീച്ചറുകള്‍ക്കുള്ള പിന്തുണയോടെ, ക്ലൗഡ് - നേറ്റീവ്, സോഫ്റ്റ്വെയര്‍ നിര്‍വ്വചിച്ച, ഡിജിറ്റലായി മാനേജ് ചെയ്ത ഒരു എന്‍ഡ്- ടു - എന്‍ഡ് 5ഏ സ്റ്റാക്ക് ഞങ്ങള്‍ തദ്ദേശീയമായി വികസിപ്പിച്ചിട്ടുണ്ട്. ഇത് ഞങ്ങളുടെ 2,000ല്‍ കൂടുതല്‍ ജിയോ എഞ്ചിനീയര്‍മാര്‍ ഇന്‍-ഹൗസ് വികസിപ്പിച്ചെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വാര്‍ഷിക പൊതുയോഗം നടക്കുന്നത്. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്.

'സഹിക്കുന്നതിന് ഒരു പരിധിയുണ്ട്, ഇല്ലാക്കഥകളാണ് പലരും പ്രചരിപ്പിച്ചത്', പ്രതികരിച്ച് ബിഗ് ബോസ് താരം ദിൽഷ'സഹിക്കുന്നതിന് ഒരു പരിധിയുണ്ട്, ഇല്ലാക്കഥകളാണ് പലരും പ്രചരിപ്പിച്ചത്', പ്രതികരിച്ച് ബിഗ് ബോസ് താരം ദിൽഷ

അതേസമയം, കഴിഞ്ഞ വര്‍ഷത്തെ ഷെയര്‍ ഹോള്‍ഡര്‍ മീറ്റിംഗില്‍ റിലയന്‍സിന്റെ തലമുറ കൈമാറ്റം വേഗത്തിലാക്കുമെന്ന് അംബാനി സൂചന നല്‍കുകയും ഡിസംബറില്‍ അത് വ്യക്തമായി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. മൂന്ന് മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവര്‍ ഇതിനകം ബിസിനസിന്റെ തലപ്പത്തേക്ക് എത്തിയിട്ടുണ്ട്.

English summary
Mukesh Ambani to provide Jio 5G services in metro cities by Diwali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X