തൃണമൂലില്‍ തിരിച്ചെത്തി.... മുകുള്‍ റോയിക്ക് പുതിയ പദവി വരുന്നു, മമതയുടെ വിശ്വസ്തനാവും
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ മുകുള്‍ റോയിക്ക് വന്‍ റോള്‍ ഒരുങ്ങുന്നു. അദ്ദേഹത്തിന് പാര്‍ട്ടിയില്‍ വന്‍ പദവി ലഭിക്കുമെന്നാണ് സൂചന. ദേശീയ വൈസ് പ്രസിഡന്റ് പദവിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്നാണ് സൂചന. പെട്ടെന്നുള്ള ദേഷ്യത്തിലാണ് മുകുള്‍ റോയ് തൃണമൂല്‍ വിട്ടുപോയതെന്ന് മമത കരുതുന്നു. അതാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാന്‍ കാരണം. മമതയ്ക്കെതിരെ വ്യക്തിപരമായ ആക്രമണത്തിന് മുകുള്‍ റോയ് തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്.

അതേസമയം 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മമതയുടെ ഓരോ നീക്കങ്ങളും. അഭിഷേക് ബാനര്‍ജിയെ ദേശീയ തലത്തിലെ നീക്കങ്ങള്‍ക്കായിട്ടാണ് മമത ഉപയോഗിക്കുന്നത്. മുകുള്‍ റോയ് സംസ്ഥാന തലത്തില്‍ തൃണമൂലിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കും. യുപി തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ മത്സരിക്കുന്നുണ്ട്. ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യത്തിനും മമത ശ്രമിക്കുന്നുണ്ട്. യുപിയില്‍ അഖിലേഷ് യാദവുമായി സഖ്യത്തിന് മുകുള്‍ റോയിയും അഭിഷേക് ബാനര്‍ജിയും നേതൃത്വം നല്‍കുമെന്നാണ് സൂചന.
തീപിടുത്തമുണ്ടായ ദില്ലിയിലെ റോഹിംഗ്യന്‍ ക്യാംപില്‍ അവശേഷിപ്പുകള്‍ തിരയുന്ന അഭയാര്‍ത്ഥി- ചിത്രങ്ങള്‍
ബിജെപിയില്‍ ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനമായിരുന്നു മുകുള്‍ റോയ് വഹിച്ചിരുന്നത്. നേരത്തെ ടിഎംസിയിലെ രണ്ടാമനായിരുന്നു മുകുള്‍ റോയ്. അഭിഷേകിന് കൂടുതല്‍ അധികാരം മമത നല്‍കിയതിനെ തുടര്‍ന്നായിരുന്നു മുകുള്‍ റോയ് തൃണമൂല്‍ വിട്ടത്. നേരത്തെ തൃണമൂലിലേക്ക് മുകുള്‍ റോയ് മടങ്ങിയപ്പോള്‍ മകന് ശുഭ്രാന്‍ഷു റോയിയും കൂടെ പോന്നിരുന്നു. അതേസമയം ബിജെപിയുടെ സുപ്രധാന ശക്തി കൂടിയായിരുന്നു മുകുള്‍ റോയ്. സുവേന്ദു അധികാരിയില്‍ കൂടുതല്‍ അധികാരങ്ങള്‍ പോകുന്നത് അറിഞ്ഞാണ് മുകുള്‍ റോയ് ബിജെപി വിട്ടത്.
തൃണമൂലിലെ പ്രമുഖ നേതാക്കളെ കളം മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു മുകുള്‍ റോയ്. ഇനി പാര്‍ട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരാനാണ് അദ്ദേഹം ശ്രമിക്കുക. ബിജെപിക്കെതിരെ നിര്‍ണായക ശക്തികളെ ഒന്നിപ്പിക്കാനുള്ള മികവ് അദ്ദേഹത്തിനുണ്ട്. അതേസമയം പാര്‍ട്ടി വിട്ടവരെ ഒന്നും ഇനി തിരിച്ചുവേണ്ട എന്ന നിലപാടിലാണ് മമത ബാനര്‍ജി. ഇവര്‍ ആവശ്യ സമയത്ത് പാര്‍ട്ടിയെ പിന്നില്‍ നിന്ന് കുത്തിവരാണെന് നിലപാടിലാണ് മമത. രജിബ് ബാനര്‍ജി അടക്കം ടിഎംസിയിലേക്ക് വരാനുള്ള ശ്രമത്തിലാണ്. എന്നാല്‍ മമത പച്ചക്കൊടി കാണിച്ചിട്ടില്ല.
ദിക്ഷ ജെ സിങ് അടിപൊളി ലുക്കില്‍; നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം












Click it and Unblock the Notifications