കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയക്ക് പ്രധാനമന്ത്രി മോഹം; തകർത്തെറിഞ്ഞ് മുലായം സിങ് യാദവ്: 1999 ല്‍ സംഭവിച്ചത്

Google Oneindia Malayalam News

2004 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന്റെ പിന്തുണയോടെ യുപിഎ ഭൂരിപക്ഷം ഉറപ്പിച്ചപ്പോള്‍ പലരുടേയും ചോദ്യം ആര് പ്രധാനമന്ത്രിയാവും എന്നതായിരുന്നു. സ്വാഭാവികമായും ഏവരും ഉറ്റുനോക്കിയത് എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധിയിലേക്ക്. തന്റെ വിദേശ വേരുകള്‍ ഉള്‍പ്പടേയുള്ളവ ഓർമ്മിച്ചുകൊണ്ടുള്ള എതിർപ്പുകള്‍ മുന്നണിക്ക് അകത്ത് നിന്നും പുറത്ത് നിന്നും ഉണ്ടാവാകുമെങ്കിലും മനസ്സ് വെച്ചാല്‍ സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രിയാവാം.

എന്നാല്‍ അത് പാർട്ടിക്കുണ്ടാക്കിയേക്കാവുന്ന നഷ്ടങ്ങള്‍ മനസ്സിലാക്കിയ സോണിയ പ്രധാനമന്ത്രി പദത്തിലേക്ക് മന്‍മോഹന്‍ സിങ്ങിനെ ആനയിച്ചു. 2009 ലും ചരിത്രം ആവർത്തിച്ചു. യുപിഎക്ക് ഭൂരിപക്ഷം, മന്‍മോഹന്‍ സിങ് വീണ്ടും പ്രധാനമന്ത്രി.

രണ്ട് തവണ തനിക്ക് മുന്നിലേക്ക് വന്ന പ്രധാനമന്ത്രി പദം

രണ്ട് തവണ തനിക്ക് മുന്നിലേക്ക് വന്ന പ്രധാനമന്ത്രി പദം സോണിയ ഗാന്ധി വേണ്ടെന്ന് വെച്ചെങ്കിലും ഒരിക്കലും പ്രധാനമന്ത്രി പദം ആഗ്രഹിക്കാത്ത വ്യക്തിയാണ് സോണിയ ഗാന്ധിയെന്ന് പറയാന്‍ സാധിക്കില്ല. 1999 ലെ രാഷ്ട്രീയ അസ്ഥിരതയില്‍ പ്രധാനമന്ത്രി മോഹം ലക്ഷ്യം വെച്ചുകൊണ്ടുള്ള ചില നീക്കങ്ങള്‍ സോണിയ ഗാന്ധി നടത്തിയിരുന്നു. എന്നാല്‍ അന്ന് അതിന് തടയിടുന്നവരില്‍ മുന്നില്‍ നിന്നത് മുലായം സിങ് യാദവായിരുന്നു.

ശിവശങ്കർ താലിചാർത്തി, സിന്ദൂരമിട്ടു: മുന്‍ മന്ത്രി ഹോട്ടലിലേക്ക് ക്ഷണിച്ചു; ആത്മകഥയുമായി സ്വപ്നശിവശങ്കർ താലിചാർത്തി, സിന്ദൂരമിട്ടു: മുന്‍ മന്ത്രി ഹോട്ടലിലേക്ക് ക്ഷണിച്ചു; ആത്മകഥയുമായി സ്വപ്ന

1999 ല്‍ വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി ജെപി സർക്കാ

1999 ല്‍ വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി ജെപി സർക്കാർ വീണപ്പോഴായിരുന്നു പ്രധാനമന്ത്രിയാവാനുള്ള സോണിയ ഗാന്ധിയുടെ ചരിത്രത്തിലെ ഏക നീക്കം. സർക്കാർ രൂപീകരിക്കാനുള്ള പിന്തുണ തനിക്കുണ്ടെന്ന അവകാശ വാദവുമായി സോണിയ ഗാന്ധി അന്നത്തെ രാഷ്ട്രപതി കെആർ നാരായണനെ സമീപിച്ചു. കോണ്‍ഗ്രസിന് തനിച്ച് ഭൂരിപക്ഷമില്ലെങ്കിലും എസ്പി ഉള്‍പ്പടേയുള്ള പാർട്ടിയുടെ പിന്തുണയായിരുന്നു സോണിയ ലക്ഷ്യമിട്ടത്.

Tourist Destinations: 2022 ല്‍ വിനോദ സഞ്ചാരികള്‍ ഒഴുകിയത് ഈ രാജ്യത്തേക്ക്: ഞെട്ടിച്ച് ചൈനയും

കോണ്‍ഗ്രസ് സർക്കാർ രൂപീകരിക്കാന്‍ തന്റെയും പാർട്ടിയുടേയും

എന്നാല്‍ കോണ്‍ഗ്രസ് സർക്കാർ രൂപീകരിക്കാന്‍ തന്റെയും പാർട്ടിയുടേയും പിന്തുണയുണ്ടാവില്ലെന്ന് മുലായം സിങ് യാദവ് കട്ടായം പറഞ്ഞു. ബി ജെ പി നേതാവ് എല്‍ കെ അധ്വാനിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മുലായം യാദവ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും അവകാശ വാദങ്ങളുണ്ട്. ഏതായാലും പിറ്റേന്ന് തന്നെ തനിക്ക് സർക്കാരുണ്ടാക്കാനുള്ള ആള്‍ബലമില്ലെന്ന് സോണിയ വ്യക്തമാക്കി.

ബി ജെ പിയേക്കാള്‍ ശക്തിയില്‍ അന്ന് സോണിയ ഗാന്ധിയെ

ബി ജെ പിയേക്കാള്‍ ശക്തിയില്‍ അന്ന് സോണിയ ഗാന്ധിയുടെ വിദേശ വേരുകള്‍ ഓർമ്മപ്പെടുത്തിക്കൊണ്ട് കടന്നാക്രമിച്ചത് മുലായം സിങ് യാദവായിരുന്നു. സോണിയെ നേതൃത്വം നല്‍കുന്ന സർക്കാറിനെ മാത്രമല്ല, അതിനോടകം സോണിയ ദേശീയ അധ്യക്ഷയായി മാറിയിരുന്ന കോണ്‍ഗ്രസിനെ യുപിയില്‍ നിന്നും തുടച്ച് നീക്കുകയായിരുന്നു മുലയാത്തിന്റെ ലക്ഷ്യം. അന്ന് പ്രധാനമന്ത്രിയാവാതിരുന്ന സോണിയ പിന്നീട് രണ്ട് അവസരങ്ങള്‍ വന്നപ്പോഴും പ്രധാനമന്ത്രി പദത്തിലേക്ക് വരാതെ അണിയറയില്‍ നിന്ന് കരുക്കള്‍ നീക്കുകയായിരുന്നു ചെയ്തത്.

ഇടതിന്റെ 'പണിക്ക്' മുന്നില്‍ കോണ്‍ഗ്രസിന്റെ രക്ഷകനായ മുലായം: മമതയ്ക്ക് മുന്നിലും യുപിഎയെ കാത്തുഇടതിന്റെ 'പണിക്ക്' മുന്നില്‍ കോണ്‍ഗ്രസിന്റെ രക്ഷകനായ മുലായം: മമതയ്ക്ക് മുന്നിലും യുപിഎയെ കാത്തു

എ ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ

അതേസമയം, എ ബി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ ഭരണത്തിന്റെ തകർച്ചയ്ക്ക് ശേഷം കോൺഗ്രസിന് പിന്തുണ നേടാൻ കഴിഞ്ഞിരുന്നെങ്കിൽ പോലും 1999 ൽ സോണിയ ഗാന്ധി പ്രധാനമന്ത്രിയാകുമായിരുന്നില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് മുൻ ആഭ്യന്തര സെക്രട്ടറി ആർ ഡി പ്രധാൻ അടുത്തിടെ രംഗത്ത് എത്തിയിരുന്നു. മൈ ഇയേഴ്‌സ് വിത്ത് രാജീവ് ആന്റ് സോണിയ' എന്ന പുസ്തകത്തിലാണ് ഇത് അദ്ദേഹം വ്യക്തമാക്കുന്നത്.

മുലായം സിങ് യാദവ് ഉള്‍പ്പടേയുള്ളവർ വിദേശ ബന്ധം

മുലായം സിങ് യാദവ് ഉള്‍പ്പടേയുള്ളവർ വിദേശ ബന്ധം ആരോപിച്ചുള്ള ആക്രമണം ശക്തമാക്കുന്നതിനിടെ 1999ൽ അന്നത്തെ രാഷ്ട്രപതി കെ ആർ നാരായണനെ കണ്ടപ്പോൾ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മൻമോഹൻ സിംഗിനെയാണ് സോണിയ തിരഞ്ഞെടുത്തതെന്ന് പ്രമുഖ പത്രപ്രവർത്തകൻ വീർ സാംഘ്വി തന്നോട് പറഞ്ഞുവെന്നാണ് പ്രധാന്‍ പുസ്തത്തിലൂടെ അവകാശപ്പെടുന്നത്

English summary
Mulayam Singh Yadav Blocked sonia gandhi's Path to Prime Ministership: What Happened in 1999
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X