വനിത കമ്പാര്‍ട്ട്മെന്റില്‍ പീഡന ശ്രമം; രക്ഷപ്പെടാന്‍ പതിനാലുകാരി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി
വനിത കമ്പാര്‍ട്ട്മെന്റില്‍ പീഡന ശ്രമം; രക്ഷപ്പെടാന്‍ പതിനാലുകാരി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി
മുംബൈ: പീഡന ശ്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനായി പതിനാലുകാരി ഓടുന്ന ട്രെയിനില്‍ നിന്ന് ചാടി. ഞായറാഴ്ച രാവിലെയാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് വനിത കമ്പാര്‍ട്ട്മെന്റില്‍ പീഡനശ്രമത്തിനിരയായത്. ഇതില്‍ നിന്ന് രക്ഷപ്പെടാനാണ് കുട്ടി ചാടിയത്.
മെര്‍സലിനെ തൊട്ട് ബിജെപി നാറി, വിജയിയെ മെരുക്കാന്‍ മോദിയുടെ പുതിയ തന്ത്രം, പ്രതികാര നടപടി
കുട്ടിയുടെ കാലിനും തലയ്ക്കും പരുക്കേറ്റു. ഒറ്റയ്ക്കാണ് 14കാരി യാത്ര ചെയ്തത്. പീഡനം ശ്രമം തടയാനായി ട്രെയിന്‍ നിര്‍ത്താന്‍ ചങ്ങല പിടിച്ച് വലിച്ചെങ്കിലും ഇത് പ്രവര്‍ത്തിച്ചില്ല. ഇതോടെ ഭയന്നു പോയ കുട്ടി ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു.

ഒറ്റയ്ക്കായിരുന്നു
ട്രെയിനില്‍ കയറിയപ്പോള്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ ആരും ഉണ്ടായിരുന്നില്ലെന്ന് പെണ്‍കുട്ടി പറയുന്നു. ട്രെയിന്‍ യാത്ര ആരംഭിച്ചപ്പോള്‍ പിങ്ക് ടീ ഷര്‍ട്ട് ധരിച്ച ആള് കമ്പാര്‍ട്ട്മെന്റില്‍ കയറിയെന്നും എന്നാല്‍ ഇത് ലേഡീസ് കമ്പാര്‍ട്ട്മെന്റ് ആണെന്ന് അറിയിച്ചപ്പോള്‍ പോകാന്‍ തയ്യാറാകാതെ തന്റെ അടുത്തേക്ക് വരികയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.

ചങ്ങല പ്രവര്‍ത്തിച്ചില്ല
ഭയന്നു പോയതോടെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചുവെന്നും എന്നാല്‍ തന്റെ സര്‍വ ശക്തിയെടുത്ത് വലിച്ചിട്ടും ചങ്ങല പ്രവര്‍ത്തിച്ചില്ലെന്ന് പെണ്‍കുട്ടി. ഇതോടെ സഹായത്തിന് ആരുമില്ലെന്ന് മനസിലാക്കിയതോടെ ഭയന്നുപോയെന്നും ഇതോടെയാണ് ചാടിയതെന്നും പെണ്‍കുട്ടി പറയുന്നു.

പ്ലാറ്റ്ഫോമിലേക്ക് കയറിയപ്പോള്‍
ട്രെയിനിന്റെ വാതിലിനടുത്തേക്ക് ചെന്നപ്പോള്‍ ട്രെയിന്‍ ഛത്രപതി ശിവജി ടെര്‍മിനലിന്റെ പ്ലാറ്റ്ഫോമിലേക്ക് കയറിയിരുന്നുവെന്നും ചില ജീവനക്കാര്‍ ട്രാക്കില്‍ ജോലി ചെയ്യുന്നത് കണ്ടുവെന്നും അങ്ങനെയാണ് ചാടിയതെന്നും പോണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

പരുക്ക്
പരുക്കുകളോടെ കുട്ടി രക്ഷപ്പെട്ടിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ അടുത്തുളള സെന്റ് ജോര്‍ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനും കൈക്കും തലയ്ക്കും പരുക്കുണ്ട്. പാദത്തിന് ഒടിവുണ്ട്. കാലിന് പ്ലാസ്റ്റര്‍ ഇട്ടു. തലയിലെ മുറിവിന് 20 തുന്നല്‍ വേണ്ടി വന്നു.

നടപടി വേണം
ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി വേണമെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. മകള്‍ സുരക്ഷിതയായിരിക്കുന്നതില് ദൈവത്തിന് നന്ദിപറയുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവിച്ചത് വലിയൊരു അപകടം തന്നെയാണെന്നും പിതാവ് പറഞ്ഞു.

കേസെടുത്തിട്ടുണ്ട്
സംഭത്തില്‍ തിരിച്ചറിഞ്ഞിട്ടില്ലാത്ത വ്യക്തിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതായി റെയില്‍വെ പോലീസ് വ്യക്തമാക്കി. പീഡന ശ്രമത്തിനും ജീവന് അപകടത്തിലാക്കാന്‍ ശ്രമിച്ചതിനും പിന്നെ പോക്സോ നിയമ പ്രകാരവും കേസെടുത്തിരിക്കുകയാണ്. സിസിടിവ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അക്രമിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

മറ്റൊരു പെണ്‍കുട്ടിക്കും
ശനിയാഴ്ചയും ഇവിടെ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായിരുന്നു. വനിത കമ്പാര്ട്ട്മെന്റി്ല് കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിക്കു നേരെ ഒരാള്‍ സ്വയംഭോഗം ചെയ്ത് കാണിക്കുകയായിരുന്നു. ഇത് പെണ്‍കുട്ടി ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. അതിനു ശേഷം പരാതിയും നല്‍കിയിരുന്നു.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications