മെര്‍സലിനെ തൊട്ട് ബിജെപി നാറി, വിജയിയെ മെരുക്കാന്‍ മോദിയുടെ പുതിയ തന്ത്രം, പ്രതികാര നടപടി
മെര്‍സലിനെ തൊട്ട് ബിജെപി നാറി, വിജയിയെ മെരുക്കാന്‍ മോദിയുടെ പുതിയ തന്ത്രം, പ്രതികാര നടപടി
മലയാളത്തിലെ പ്രമുഖ നടി കൊച്ചിയില്‍ വച്ച് ആക്രമണത്തിനിരയായപ്പോള്‍ മലയാള സിനിമ ലോകത്തിന്റെ തനി സ്വഭാവം നമ്മള് കണ്ടതാണ്. ആക്രമണത്തിനിരയായ നടിയെ കുറ്റപ്പെടുത്തിയും അപമാനിച്ചും സഹപ്രവര്‍ത്തകരില്‍ പലരും നടിയെ ഒറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനു വിപരീതമായ സംഭവ വികാസങ്ങളാണ് തമിഴകത്ത് ഉണ്ടായിരിക്കുന്നത്. നടന് വിജയിയുടെ പുതിയ ചിത്രമായ മെര്‍സല്‍ പുറത്തു വന്നതിനു പിന്നാലെ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ മലയാളത്തിലേതു പോലെ വിജയിയെ ഒറ്റപ്പെടുത്തുമെന്ന് കരുതിയവര്‍ക്ക് തെറ്റി. വിജയ്ക്ക് പിന്തുണയുമായി തമിഴകം ഒന്നിച്ചു നിന്നു.
കൊച്ചിയില്‍ ജനങ്ങള്‍ ഭീതിയില്‍; ദുരൂഹ ചിഹ്നങ്ങള്‍!! രാത്രിയില്‍ അക്രമിസംഘങ്ങളും, 15 കവിഞ്ഞു
മെര്‍സല്‍ ചിത്രത്തില്‍ ബിജെപിയെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഉണ്ടായിരുന്നു. നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും വിമര്‍ശിക്കുന്ന സംഭാഷണങ്ങളാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. ഇതിനെതിരെ സിനിമ മേഖലയിലുള്ളവര്‍ തന്നെ രംഗത്തെത്തിയതോടെ ബിജെപി വന്‍ നാണക്കേടിലുമായി. എന്നാല്‍ വിജയിയെ തിരഞ്ഞു പിടിച്ച് ആക്രമിക്കാനാണ് ബിജെപിയുടെ പുതിയ തന്ത്രം. വിജയ്ക്കെതിരെ ഇന്‍കം ടാക്സ് കേസുകള്‍ കുത്തിപ്പൊക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.

മെര്‍സല്‍ കത്തുമ്പോള്‍
ദീപാവലി റിലീസ് ആയ മെര്‍സര്‍ ഇറങ്ങിയതോടെ തമിഴകത്ത് രാഷ്ട്രീയ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. മെര്‍സലിലെ ചില രംഗങ്ങള്‍ മോദിയെയും ബിജെപിയെയും അവഹേളിക്കുന്നതാണെന്നാണ് ആരോപണം. ഇതിനിടെ ഉണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെ വിജയ്ക്കെതിരെ നടപടി എടുത്ത് വിജയിയെ നേരിടാന്‍ ബിജെപി ഒരുങ്ങുന്നതായാണ് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസ്
വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ആദായ നികുതി കേസിന്റെ അടിസ്ഥാനത്തില്‍ വിജയ്ക്കെതിരെ കുരുക്ക് മുറുക്കാനാണ് ബിജെപി തന്ത്രം. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ മൂന്ന് കോടി രൂപ കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ നടപടി എടുക്കാന്‍ ആദായ നികുതി വകുപ്പ് ശ്രമിക്കുന്നുവെന്നാണ് വിവരം. പ്രോസിക്യൂഷന് നടപടികള്‍ ഒഴിവാക്കാനായി വിജയ് നല്‍കിയിരുന്ന ആപ്ലിക്കേഷന്‍ ഒഴിവാക്കാന്‍ ആദായ വകുപ്പ് ആലോചിക്കുന്നതായാണ് സൂചന.

തീരുമാനം എടുത്തിട്ടില്ല
വിജയ് നല്കിയ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് തീരുമാനങ്ങളൊന്നും ആദായ നികുതി വകുപ്പ്് എടുത്തിരുന്നില്ല. ഒരു തീരുമാനം എടുക്കാതെ പെന്‍ഡിങില്‍ വച്ചിരിക്കുകയാണ് ആദായ നികുതി വകുപ്പ്. വിജയ് നല്കിയ അപേക്ഷ സ്വീകരിക്കണോ എന്ന കാര്യത്തില്‍ ആദായ നികുതി വകുപ്പിലെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്നാണ് സൂചനകള്‍. ഈ വര്‍ഷം ചേര്‍ന്ന യോഗത്തിലാണ് അഭിപ്രായ വ്യത്യാസം ഉണ്ടായത്.

വിവാദങ്ങള്‍ ബാധിക്കില്ല
വിജയ് നല്കിയ അപേക്ഷയില്‍ തീരുമാനം എടുക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കുമെന്നും നിലവിലെ വിവാദങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നും ഇത് ഫലത്തെ ബാധിക്കില്ലെന്നുമാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

പ്രോസിക്യൂഷന് നടപടി
ആദായ നികുതി വകുപ്പിന്റെ പ്രോസിക്യൂഷന് നടപടികള്‍ നേരിടേണ്ടി വന്നാല്‍ കോംപൗണ്ടിങ് ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ കഴിയും. കുറ്റം അംഗീകരിക്കുന്നതാണിത്. അപേക്ഷ അംഗീകരിച്ചാല്‍ നികുതിയും പിഴയും അടയ്ക്കാം. വിജയ് നല്കിയ അപേക്ഷ അംഗാകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

നിയമ നടപടി
അപേക്ഷ നിരസിച്ചാല്‍ വിജയ്ക്ക് നിയമ നടപടികള്‍ നേരിടേണ്ടി വരും. താരത്തിന്റെ വക്താവ് ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല. വിജയ്ക്കെതിരായ കുറ്റം സാങ്കേതികമെങ്കില് അപേക്ഷയ്ക്ക് ആദായ നികുതി വകുപ്പിന്റെ അംഗീകാരം ലഭിക്കാന്‍ പ്രയാസമില്ല. എന്നാല്‍ വരുമാനം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതെങ്കില്‍ നടപടി കഠിനമായിരിക്കുമെന്നാണ് ആദായ നികുതി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില












Click it and Unblock the Notifications