Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളപ്പണക്കേസിലെ സ്ത്രീക്കൊപ്പം അമിത് ഷായുടെ ചിത്രം ട്വീറ്റ് ചെയ്തു, സംവിധായകൻ അറസ്റ്റിൽ

അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയായ സ്ത്രീയ്‌ക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച സംവിധായകന്‍ അവിനാശ് ദാസ് അറസ്റ്റില്‍. ഗുജറാത്ത് പോലീസ് ആണ് അവിനാശ് ദാസിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐഎഎസ് ഓഫീസര്‍ പൂജാ സിംഗിന് ഒപ്പമുളള അമിത് ഷായുടെ ചിത്രമായിരുന്നു അവിനാശ് ട്വീറ്റ് ചെയ്തത്. അവിനാശിനെ തുടര്‍ നടപടികള്‍ക്കായി അഹമ്മദാബാദിലേക്ക് കൊണ്ടുവന്നതായി പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച മുംബൈയില്‍ വെച്ചാണ് അവിനാശ് ദാസിനെ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തത് എന്ന് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ഡിപി ചുദാസമ വ്യക്തമാക്കി. വ്യാജ ചിത്രം പ്രചരിപ്പിക്കുന്നതിന് എതിരെയുളള ഐപിസി 469 വകുപ്പ് ചുമത്തിയാണ് അവിനാശിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ദേശീയ പതാക ധരിച്ച സ്ത്രീയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് ഐടി നിയമവും ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നതിന് എതിരെയുളള വകുപ്പും അവിനാശിന് മേല്‍ ചുമത്തിയിട്ടുണ്ട്.

amit shah

ജൂണിലാണ് അവിനാശ് ദാസിന് എതിരെ ഗുജറാത്ത് പോലീസ് കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി അറസ്റ്റ് ചെയ്ത പൂജ സിംഗാള്‍ അമിത് ഷായുടെ ചെവിയില്‍ പറയുന്ന ചിത്രമാണ് അവിനാശ് ട്വീറ്റ് ചെയ്തത്. ചിത്രത്തിനൊപ്പമുളള ക്യാപ്ഷനില്‍ അവിനാശ് പറയുന്നത് പൂജ സിംഗാളിന്റെ അറസ്റ്റിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അമിത് ഷായ്‌ക്കൊപ്പമുളള ചിത്രമെടുത്തത് എന്നാണ്. യഥാര്‍ത്ഥത്തില്‍ ഈ ചിത്രം 2017ലേതാണ്.

ഇത് നമ്മുടെ ടൊവിയുടെ നായികയല്ലേ... ഹോട്ട് ലുക്കിലാണല്ലോ, ശരണ്യ ഫോട്ടോസ് പൊളിച്ചു

അമിത് ഷായുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്നതിന് വേണ്ടി മനപ്പൂര്‍വ്വം ചെയ്തതാണ് ഇതെന്ന് ക്രൈംബ്രാഞ്ച് ആരോപിക്കുന്നു. കേസ് എടുത്തതിന് പിന്നാലെ അവിനാശ് ദാസ് സെഷന്‍സ് കോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യം അനുവദിച്ചില്ല. അമിത് ഷായെ അപമാനിക്കുന്നതിന് വേണ്ടി അവിനാശ് ദാസ് മനപ്പൂര്‍വ്വമാണ് വിവാദ ചിത്രം അറസ്റ്റിന് മുന്‍പ് എടുത്തതാണ് എന്ന് അവകാശപ്പെട്ടത് എന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് ജാമ്യാപേക്ഷയുമായി അവിനാശ് ദാസ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയും ജാമ്യ ഹര്‍ജി തളളി. ബോംബെ ഹൈക്കോടതിയും അവിനാശ് ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി. അതിന് പിന്നാലെയാണ് അറസ്റ്റ്. 2017ല്‍ പുറത്തിറങ്ങിയ അനാര്‍ക്കലി ഓഫ് ആറാ, 2021ലെ രാത് ബാകി ഹെ എന്നീ സിനിമകളുടെ സംവിധായകനാണ് അവിനാശ് ദാസ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+