Get Updates
Get notified of breaking news, exclusive insights, and must-see stories!

നീലച്ചിത്ര നിർമ്മാണം: ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയ്ക്ക് ജാമ്യം, താൻ ബലിയാടെന്ന് കുന്ദ്ര

മുംബൈ: പ്രമുഖ ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്ക് ജാമ്യം. മുംബൈ കോടതിയാണ് രാജ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നേടി പുറത്തിറങ്ങുന്നതിന് രാജ് കുന്ദ്ര അന്‍പതിനായിരം രൂപ കെട്ടി വെയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.

ഏറെ കോളിളക്കമുണ്ടാക്കിയ നീലച്ചിത്രക്കേസില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുംബൈ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 1400 പേജുളള കുറ്റപത്രമാണ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ചത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും കുറ്റപത്രം പോലീസ് സമര്‍പ്പിച്ച് കഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയാണ് ശനിയാഴ്ച രാജ് കുന്ദ്ര കോടതിയില്‍ ജാമ്യത്തിന് ഹര്‍ജി നല്‍കിയത്. കേസില്‍ തന്നെ ബലിയാടാക്കിയതാണ് എന്നും ജാമ്യാപേക്ഷയില്‍ രാജ് കുന്ദ്ര ആരോപിക്കുന്നു. മൊബൈല്‍ ആപ്പ് വഴി നീലച്ചിത്രം നിര്‍മ്മിച്ച് വിതരണം നടത്തി എന്നുളള ആരോപണത്തില്‍ തനിക്കെതിരെ ഒരു അണുവിട തെളിവ് പോലും കണ്ടെത്താന്‍ പോലീസിന്റെ കുറ്റപത്രത്തിലില്ലെന്നും ജാമ്യ ഹര്‍ജിയില്‍ രാജ് കുന്ദ്ര ചൂണ്ടിക്കാട്ടി.

77

ഈ കേസിലേക്ക് തന്നെ വലിച്ചിഴച്ചതാണെന്നും കുടുക്കിയതാണ് എന്നുമാണ് രാജ് കുന്ദ്ര ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 19നാണ് ബോളിവുഡിനെ ഞെട്ടിച്ച് കൊണ്ട് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിനെ മുംബൈ പോലീസ് അറസ്‌റചെയ്യുന്നത്. 2009 മുതല്‍ രാജ് കുന്ദ്രയും ശില്‍പ ഷെട്ടിയും വിവാഹിതരാണ്. ഇവരുടെ മുംബൈയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ശില്‍പ ഷെട്ടിയേയും പോലീസ് ചോദ്യം ചെയ്തു. ഇത്തരത്തില്‍ നീലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു വിധത്തിലുമുളള അറിവ് ഉണ്ടായിരുന്നില്ലെന്നാണ് ശില്‍പ ഷെട്ടി പറയുന്നത്.

കായലിലും അടുക്കളയിലും, വൈറലായി രഞ്ജിനി ഹരിദാസിന്റെ പുതിയ ചിത്രങ്ങൾ

നീലച്ചിത്ര കേസില്‍ രാജ് കുന്ദ്രയാണ് പ്രധാനി എന്നാണ് മുംബൈ പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. ബോളിവുഡ് സിനിമയിലെത്താന്‍ പരിശ്രമിക്കുന്ന പെണ്‍കുട്ടികളെ ചൂഷണം ചെയ്താണ് നീലച്ചിത്ര നിര്‍മ്മാണം നടത്തിയിരുന്നത് എന്നും പോലീസ് ആരോപിക്കുന്നു. നിരവധി വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലുമാണ് പോണ്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്തിരുന്നത്. സബ്‌സ്‌ക്രിപ്ഷന്‍ വഴിയാണ് വീഡിയോകള്‍ വില്‍പന നടത്തിയിരുന്നത് എന്നും കുറ്റപത്രത്തില്‍ പറയുന്നു. ശില്‍പ ഷെട്ടി അടക്കം 43 പേരുടെ സാക്ഷി മൊഴികള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Recommended Video

cmsvideo
    Shilpa Shetty planning to separate from Raj Kundra amid his arrest | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+