ശില്‍പ്പ ഷെട്ടിയെ ചോദ്യം ചെയ്തത് ആറ് മണിക്കൂര്‍, നടിയോട് പോലീസ് ചോദിച്ചത് ഇക്കാര്യങ്ങള്‍
മുംബൈ: രാജ് കുന്ദ്രയുടെ പോണ് വീഡിയോ കേസില്‍ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു. ആറ് മണിക്കൂറോളമാണ് നടിയെ മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. നിര്‍ണായക വിവരങ്ങളാണ് നടിയില്‍ നിന്ന് ചോദിച്ചറിഞ്ഞതെന്നാണ് സൂചന. അതേസമയം രാജ്കുന്ദ്ര പറഞ്ഞ കാര്യങ്ങളെയെല്ലാം ശില്‍പ്പ ഷെട്ടി തള്ളിയെന്നാണ് സൂചന. പലതിനെയും അവര്‍ ചോദ്യം ചെയ്തെന്നും സൂചനയുണ്ട്. അതേസമയം ചോദ്യം ചെയ്യലില്‍ പോലീസിനൊപ്പം രാജ് കുന്ദ്രയുമുണ്ടായിരുന്നു.

പോണ് റാക്കറ്റിനെ കുറിച്ചും അതിന്റെ നിര്‍മാണവും വിതരണവും സംബന്ധിച്ച കാര്യങ്ങളും ശില്‍പ്പാ ഷെട്ടിക്ക് അറിയുമായിരുന്നോ എന്നാണ് ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞത്. എന്നാല്‍ നടി ഇതിനെ കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നാണ് സൂചന. നേരത്തെ ജുഹുവിലെ വീട്ടില്‍ വെച്ച് മൊഴി രേഖപ്പെടുത്താമെന്ന് ശില്‍പ്പാ ഷെട്ടി ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നു. 2020ല്‍ രാജ് കുന്ദ്രയുടെ വിയാന്‍ ഇന്ഡസ്ട്രീസില് നിന്ന് ശില്‍പ്പാ ഷെട്ടി രാജിവെച്ചിരുന്നു. ഇതിനെ കുറിച്ചും പോലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്.
വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഡയറക്ടര്‍മാരിലൊരാളായിരുന്നു ശില്‍പ്പ ഷെട്ടി. പോണ് വീഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് വിയാന്‍ ഇന്‍ഡസ്ട്രീസ് നേരത്തെ വലിയ വിവാദത്തില്‍പ്പെട്ടിരുന്നു. അന്ധേരി വെസ്റ്റിലുള്ള അവരുടെ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് 20 ടിബിയോളം പോണ് ഫിലിം കണ്ടന്റ് പിടിച്ചെടുത്തെന്ന് പോലീസ് അവകാശപ്പെട്ടു. ഏഴോളം സെര്‍വറുകളും ഇവിടെ നിന്ന് പിടിച്ചെടുത്തു. ഇതിലാണ് പോണ് വീഡിയോ കണ്ടന്റുകള്‍ സൂക്ഷിച്ചിരുന്നത്. ഒരു ടിബിയോളം വരുന്ന പോണ് ഫിലിമുകള്‍ ഇവിടെ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഇത് രാജ് കുന്ദ്രയുടെ അറസ്റ്റിന് ശേഷമായിരുന്നു.
Recommended Video
ആരാണ് ഇത് ഡിലീറ്റ് ചെയ്തതെന്നും അടക്കമുള്ള കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് വിദഗ്ധരുടെ സേവനവും തേടുന്നുണ്ട്. ശില്‍പ്പ ഷെട്ടിയുടെ ബാങ്ക് അക്കൗണ്ടുകളും പോലീസ് പരിശോധിക്കുന്നുണ്ട്. പോണ് വീഡിയോയില്‍ നിന്ന് ഇവര്‍ക്ക് ലാഭം കിട്ടിയിട്ടുണ്ടോ എന്നാണ് പരിശോധന. നേരത്തെ രാജ് കുന്ദ്രയുടെ റിമാന്‍ഡ് കാലാവധി ജൂലായ് 27 വരെ കോടതി നീട്ടിയിരുന്നു. അതേസമയം ശില്‍പ്പ ഷെട്ടി തന്റെ പുതിയ ചിത്രം എല്ലാവരും കാണണമെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. രാജ് കുന്ദ്രയുടെ അറസ്റ്റ് ആ ചിത്രത്തെ ബാധിക്കരുതെന്ന് നടി പറഞ്ഞു. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശില്പ നിര്‍ണായക വേഷത്തിലെത്തുന്ന ചിത്രം ഹംഗാമ 2.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications