കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ഗുഡ്ഗാവ് ഈസ്റ്റ് ഫാക്ടറിയില്‍ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Google Oneindia Malayalam News

മുംബൈ:മുംബൈ ഗുഡ്ഗാവ് ഈസ്റ്റ് ഫാക്ടറിയില്‍ തീപിടുത്തം. ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.15 ഫയർ എൻജിനുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. വാൽബേർട്ട് റോഡിലെ കാമാ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തം ഉണ്ടായതെന്ന് ബ്രിഹൺ മുബൈ മുനിസ്പൽ കോർപ്പറേഷൻ അധികൃതർ പറഞ്ഞു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

സൗദിയില്‍ യുദ്ധം കൊടുമ്പിരി കൊണ്ടു; കിലോമീറ്ററുകള്‍ ശിയാക്കള്‍ പിടിച്ചു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് സൗദിയില്‍ യുദ്ധം കൊടുമ്പിരി കൊണ്ടു; കിലോമീറ്ററുകള്‍ ശിയാക്കള്‍ പിടിച്ചു, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനവും തീ അണയ്ക്കാനുള്ള ശ്രമങ്ങളും തുടരുന്നു. മുബൈയിൽ ഈ മാസം റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ അപകടമാണിത്.ഗുഡ്ഗാവ്ന് മുന്നോടിയായി ഞായറാഴ്ച്ച സബർബൻ അന്ധേരിയിലെ മിസ്ത്രി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടുത്തമുണ്ടായിരുന്നു. 8 ഫയർ എൻജിനുകളും 6 വാട്ടർ ടാങ്കറുകളും ചേർന്നാണ് തീയണച്ചത്. രണ്ട് ഫയർ വർക്കേഴ്സിന് രക്ഷാപ്രവർത്തനത്തിനിടെ പരിക്കേറ്റിരുന്നു. ഇവരെ സമീപത്തുള്ള കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇരുവരും ആശുപത്രി വിട്ടു.

fire

സമാനമായ സംഭവം അന്ധേരി എസ് വി റോഡിലെ തടിമില്ലിലും ഉണ്ടായിരുന്നു. സൗത്ത് മുബൈയിലെ സെഷൻ കോടതിയിലും തീപിടുത്തമുണ്ടായിരുന്നു. അ‍ഞ്ച് ഫയർ എൻജിനുകളാണ് തീയണയ്ക്കാൻ എത്തിയത്.

English summary
Mumbai. No Fire Breaks Out in a Goregaon East Factory.15 fire station are trying to switch the fire. No harm in fire.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X