Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമയിൽ മാത്രമല്ല ഇനി റിയൽ ലൈഫിലും സൽമാൻ ഖാന് തോക്കെടുക്കാം; സംഭവമിങ്ങനെ...

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് സ്വന്തം സുരക്ഷയ്ക്കായി തോക്ക് കൈവശം വയ്ക്കാന്‍ അനുമതി. സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും വധഭീഷണി ലഭിച്ച പശ്ചാത്തലത്തലത്തില്‍ താരം തോക്ക് സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സിന് അപേക്ഷിച്ചിരുന്നു.

2022 മെയ് 29 ന് പഞ്ചാബി ഗായകനും റാപ്പറുമായ സിദ്ധു മുസേവാലയെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സല്‍മാന്‍ ഖാനെയും പിതാവ് സലിം ഖാനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കത്ത് ലഭിച്ചിരുന്നു. തുടര്‍ന്ന് സല്‍മാന്‍ ഖാന്‍ മുംബൈ പോലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍ക്കറെ കണ്ട് ആയുധം സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സിന് അപേക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അപേക്ഷ മഹാരാഷ്ട്ര പോലീസ് അംഗീകരിച്ചു. ഇനി താരത്തിന് സ്വന്തം സുരക്ഷയ്ക്കായി ആയുധങ്ങള്‍ സൂക്ഷിക്കാം.

1


അതേസമയം, സല്‍മാന്‍ ഖാന് വധ ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷയും വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍, സ്വന്തം സുരക്ഷയുടെ കാര്യത്തില്‍ താരവും ഒരു കുറവും വരുത്തുന്നില്ല. അതായത്, അടുത്തിടെ ബുള്ളറ്റ് പ്രൂഫ് കാറും അദ്ദേഹം സ്വന്തമാക്കി. ഇനി ബുള്ളറ്റ് പ്രൂഫ് കാറിലായിരിക്കും സല്‍മാന്‍ ഖാന്‍ സഞ്ചരിയ്ക്കുക. തന്റെ വാഹനങ്ങളില്‍ ഒന്നായ ലാന്‍ഡ് ക്രൂയിസറാണ് ബുള്ളറ്റ്പ്രൂഫായി അപ്‌ഗ്രേഡ് ചെയ്തിരിക്കുന്നത്. കാര്‍ പുതിയ മോഡല്‍ അല്ലെങ്കിലും, അപകടങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ഇതിനു കഴിയും. താരത്തിനൊപ്പം സായുധരായ സുരക്ഷാ ഗാര്‍ഡുകളും ഉണ്ട്.

2


സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനും ലഭിച്ച ഭീഷണി കത്തില്‍ പഞ്ചാബി ഗായകന്‍ സിദ്ധു മുസേവാലയുടെ അതേ ഗതി തങ്ങള്‍ക്കും നേരിടേണ്ടി വരുമെന്നായിരുന്നു സൂചന. അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘം, ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മുസേവാലയെ കൊലപ്പെടുത്തി കുറച്ചുദിവസങ്ങള്‍ക്കുള്ളിലാണ് സല്‍മാനും പിതാവിനും വധ ഭീഷണി ലഭിച്ചത്.

3


മുസേവാല കൊലപാതകത്തിലെ മുഖ്യ പ്രതിയായ ഗുണ്ടാസംഘം തലവന്‍ ലോറന്‍സ് ബിഷ്ണോയ് 2018 മുതല്‍ നടനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇതിന് മുമ്പും സല്‍മാന്‍ ഖാന് വധഭീഷണി ലഭിച്ചിരുന്നു. സല്‍മാന്‍ ഖാനെതിരെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ് വന്നോപ്പോള്‍ ആണ് ലോറന്‍സ് ബിഷ്ണോയി വധഭീഷണി മുഴക്കിയത്. ബിഷ്ണോയി സമൂഹത്തില്‍, കൃഷ്ണമൃഗങ്ങളെ പവിത്രമായാണ് കണക്കാക്കുന്നത്. സല്‍മാന്‍ ഖാനെ വധിക്കാന്‍ വേണ്ടി നാല് ലക്ഷത്തോളം വില വരുന്ന തോക്ക് വാങ്ങിച്ചിരുന്നെന്നും എന്നാല്‍ പദ്ധതി നടന്നില്ലെന്നും ഗുണ്ടാത്തലവന്‍ വെളിപ്പെടുത്തിയിരുന്നു.

Recommended Video

cmsvideo
    സൽമാൻഖാന് നേരെ വധശ്രമം. പൊക്കിയത് നാല് ലക്ഷത്തിന്റെ തോക്ക്
    4


    ചിരഞ്ജീവിയുടെ 'ഗോഡ്ഫാദര്‍' എന്ന ചിത്രത്തിലാണ് സല്‍മാന്‍ നിലവില്‍ അഭിനയിച്ചത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആണ് ഈ ചിത്രം.

    ഒരു ചിരി ..ഒരു നോട്ടം...ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+