Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹെല്‍മെറ്റില്ല, മാസ്‌കില്ല, പുതിയ ഹാര്‍ലി ഡേവിഡ്‌സണില്‍ കറങ്ങി വിവേക് ഒബ്‌റോയ്, കേസെടുത്തു!!

മുംബൈ: വാലന്റൈന്‍സ് ദിനത്തില്‍ തന്റെ പുതിയ കാമുകിയെ സ്വന്തമാക്കിയ ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിക്ക് കിട്ടിയത് നല്ല എട്ടിന്റെ പണി. പറഞ്ഞ് വരുന്നത് അദ്ദേഹം സ്വന്തമാക്കിയ ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കിനെ കുറിച്ചാണ്. തന്റെ കാമുകിയെ ഇതാ ഭാര്യക്ക് പരിചയപ്പെടുത്തുന്നു എന്ന് പറഞ്ഞാണ് വിവേക് ഒബ്‌റോയ് സോഷ്യല്‍ മീഡിയ വീഡിയോയിലൂടെ തന്റെ പുതിയ ബൈക്ക് പരിചയപ്പെടുത്തിയത്. വൈകാതെ തന്നെ താരത്തിന് മുംബൈ പോലീസ് വക പിഴയും കിട്ടി. കാരണം രണ്ട് തരം നിയമലംഘനങ്ങളാണ്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

1

ബൈക്കില്‍ ഭാര്യയുമൊത്ത് ഹെല്‍മെറ്റ് ഇല്ലാതെ യാത്ര നടത്തിയതിനാണ് നടന്‍ വിവേക് ഒബ്‌റോയ്ക്ക് മുംബൈ പോലീസ് പിഴയിട്ടത്. ബൈക്ക് വാങ്ങിയ സന്തോഷത്തില്‍ ഭാര്യയുമായി മുംബൈ നഗരത്തില്‍ താരമൊന്ന് കറങ്ങി. തന്റെ മുന്‍കാല സിനിമകളിലൊന്നായ സാത്തിയയിലെ ഗാനം ബാക്ക് ഗ്രൗണ്ടില്‍ ചേര്‍ത്തുള്ള ഒരു വീഡിയോയും സോഷ്യല്‍ മീഡിയ പേജില്‍ താരം പങ്കുവെച്ചിരുന്നു. എന്നാല്‍ ഹെല്‍മെറ്റോ കൊവിഡ് മാനദണ്ഡങ്ങളോ പാലിക്കാതെയായിരുന്നു വിവേക് ഒബ്‌റോയിയുടെ യാത്ര. താരം മാസ്‌ക് പോലും ധരിച്ചിരുന്നില്ല.

ഹാര്‍ലി ഡേവിഡ്‌സണുമായി പെട്രോള്‍ പമ്പിലേക്ക് താരം കയറുന്നതും മാസ്‌കൊന്നുമില്ലാതെ ആരാധകരോട് സംസാരിക്കുന്നതും സെല്‍ഫിയെടുക്കുന്നതും ഈ വീഡിയോയില്‍ വ്യക്തമാണ്. ഈ വീഡിയോ പുറത്തുവന്നപ്പോള്‍ തന്നെ വിവാദമായിരുന്നു. ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിനും, ട്രാഫിക്ക് നിയമം ലംഘിച്ചതിനും പിഴ നല്‍കിയെന്ന് മുംബൈ പോലീസ് അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് നടനെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. എന്നാല്‍ വിവേക് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

മലയാളത്തില്‍ മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിലെ ബോബി എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി വിവേക് ഒബ്‌റോയ് മാറിയിരുന്നു. ബോളിവുഡിലും താരം സജീവമാണ്. അതേസമയം വിവേക് ഒബ്‌റോയിയുടെ വീഡിയോ വന്നപ്പോള്‍ തന്നെ നിരവധി പേര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു നടന്റെ നിരുത്തരവാദപരമായ സമീപനം. വിവേക് ഒബ്‌റോയിയൂടെ ബിജെപി ബന്ധവും ഈ സമയത്ത് ചര്‍ച്ചയായി.

Recommended Video

cmsvideo
    ദൃശ്യം 2 വിന്റെ വിജയരഹസ്യം മോദിയെന്ന് സന്ദീപ് വാര്യർ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+