സ്‌പെഷല്‍ പ്രസാദം വാഗ്ദാനം ചെയ്ത് പൂജാരി വീട്ടമ്മയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി
മുംബൈ: സ്‌പെഷല്‍ പ്രസാദം തരാമെന്ന് വാഗ്ദാനം ചെയ്തശേഷം വീട്ടമ്മയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ പൂജാരി അറസ്റ്റിലായി. സൗത്ത് മുംബൈയിലെ കല്‍ബാദേവി സ്വദേശിയായ പ്രേം സിങ് പാര്‍മര്‍ ആണ് അറസ്റ്റിലായത്. 2013 മുതല്‍ ഇയാള്‍ വീട്ടമ്മയെ പീഡിപ്പിച്ചുവരികയാണെന്നാണ് പരാതി.
കോട്ടന്‍ ഗ്രീന്‍ ഏരിയയിലെ ഒരു ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന പരാമര്‍ 2013ലാണ് വീട്ടമ്മയെ കണ്ടുമുട്ടുന്നത്. ക്ഷേത്രത്തില്‍ പതിവായി സന്ദര്‍ശനം നടത്തുമായിരുന്ന വീട്ടമ്മയുമായി സൗഹൃദത്തിലാവുകയും പിന്നീട് വീട്ടിലേക്ക് ക്ഷണിക്കുകയുമായിരുന്നു. സ്‌പെഷല്‍ പ്രസാദം തരാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു പൂജാരി വീട്ടമ്മയെ ക്ഷണിച്ചത്.

വീട്ടില്‍വെച്ച് പൂജാരി നല്‍കിയ വെള്ളം കുടിച്ചശേഷം അബോധാവസ്ഥയിലായ വീട്ടമ്മയെ പരാമര്‍ ബലാത്സംഗം ചെയ്യുകയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഈ ചിത്രങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തിയാണ് പിന്നീട് നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇതിനിടെ വീട്ടമ്മയ്ക്ക് ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു.
പൂജാരിയുടെ പീഡനം വര്‍ധിച്ചുവന്നതോടെ സ്ത്രീ ഭര്‍ത്താവിനോട് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്താകുന്നത്. ഭര്‍ത്താവിനൊപ്പം ഗാംദേവി പോലീസ് സ്‌റ്റേഷനിലെത്തിയ വീട്ടമ്മ ബലാത്സംഗ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ അന്വേഷണം നടത്തിയശേഷമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ചുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു.












Click it and Unblock the Notifications