മുംബൈ ഭീകരാക്രമണം; തിരിച്ചടിക്കുന്നതിൽ നിന്ന് യുഎസ് ഉൾപ്പെടെ തടഞ്ഞുവെന്ന് പി ചിദംബരം, ഏറ്റെടുത്ത് ബിജെപി
ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന് സൈനികമായി തിരിച്ചടിക്കരുതെന്ന് യുപിഎ സർക്കാർ തീരുമാനിച്ചത് ശക്തമായ അന്താരാഷ്ട്ര സമ്മർദവും വിദേശകാര്യ മന്ത്രാലയത്തിന്റെ ഉപദേശവും മൂലമാണെന്ന മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരത്തിൽ വെളിപ്പെടുത്തലിൽ വിവാദം. ആക്രമണം നടന്നയുടൻ തനിക്ക് പ്രതികാരം ചെയ്യണമെന്ന് തോന്നിയിരുന്നെങ്കിലും, സൈനിക നടപടി വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
175 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് ചിദംബരം ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റത്. 'യുദ്ധം തുടങ്ങരുത് എന്ന് പറയാൻ ലോകം മുഴുവൻ ഡൽഹിയിലേക്ക് വന്നു' എന്ന് അദ്ദേഹം ഓർത്തെടുത്തു. നേരത്തെ തന്നെ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരർ നടത്തിയ ഈ ആക്രമണങ്ങൾ യുപിഎ സർക്കാർ കൈകാര്യം ചെയ്‌ത രീതിക്കെതിരെ ബിജെപി നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു.

ചുമതലയേറ്റയുടൻ അന്നത്തെ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് തന്നെയും പ്രധാനമന്ത്രിയെയും സന്ദർശിച്ചത് ചിദംബരം പ്രത്യേകം പരാമർശിച്ചു. 'കോണ്ടലീസ റൈസ്... ഞാൻ ചുമതലയേറ്റ് രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ എന്നെയും പ്രധാനമന്ത്രിയെയും കാണാൻ പറന്നെത്തി. ദയവായി തിരിച്ചടിക്കരുത് എന്ന് പറയാനായിരുന്നു അത്' ചിദംബരം വെളിപ്പെടുത്തി.
പ്രധാനമന്ത്രിയുമായും മറ്റ് പ്രധാന വ്യക്തികളുമായും സാധ്യമായ എല്ലാ പ്രതികരണങ്ങളെക്കുറിച്ചും ചർച്ച ചെയ്‌തതായി ചിദംബരം സമ്മതിച്ചു. 'വിദേശകാര്യ മന്ത്രാലയത്തിന്റെയും ഇന്ത്യൻ ഫോറിൻ സർവീസിന്റെയും സ്വാധീനത്തിൽ, സാഹചര്യത്തോട് സൈനികമായി പ്രതികരിക്കേണ്ടതില്ല എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നത്' അദ്ദേഹം വെളിപ്പെടുത്തി.
2008 നവംബർ 26-ന് പാകിസ്ഥാനിൽ നിന്നുള്ള 10 ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരാണ് മുംബൈയിൽ ആക്രമണം നടത്തിയത്. ഛത്രപതി ശിവാജി മഹാരാജ് റെയിൽവേ സ്‌റ്റേഷൻ, ഒബ്റോയ് ട്രൈഡന്റ്, താജ് മഹൽ പാലസ് ആൻഡ് ടവർ തുടങ്ങിയ പ്രമുഖ ഹോട്ടലുകൾ, ലിയോപോൾഡ് കഫേ, കാമ ഹോസ്‌പിറ്റൽ, നരിമാൻ ഹൗസ് എന്നിവിടങ്ങളിലാണ് ആക്രമണങ്ങൾ നടന്നത്. തുടർന്ന് ഭീകരൻ അജ്‌മൽ കസബിനെ ജീവനോടെ പിടികൂടുകയും 2012-ൽ തൂക്കിലേറ്റുകയും ചെയ്‌തിരുന്നു.
പി ചിദംബരത്തിന്റെ വെളിപ്പെടുത്തലിനെതിരെ ബിജെപി നേതാക്കൾ ശക്തമായ വിമർശനമാണ് ഇപ്പോൾ ഉന്നയിക്കുന്നത്. ഈ വെളിപ്പെടുത്തൽ വളരെ കുറച്ചും വളരെ വൈകിയും ആയിരുന്നുവെന്ന് അവർ പറഞ്ഞു. മുംബൈ ആക്രമണംവിദേശ ശക്തികളുടെ സമ്മർദം കാരണം തെറ്റായി കൈകാര്യം ചെയ്യപ്പെട്ടു എന്ന സംശയങ്ങൾ മുൻ ആഭ്യന്തരമന്ത്രി സ്ഥിരീകരിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അഭിപ്രായപ്പെട്ടു.
ചിദംബരം തുടക്കത്തിൽ സൈനിക നടപടിക്ക് അനുകൂലമായിരുന്നെങ്കിലും "റ്റുള്ളവർ ഇടപെട്ട് തടഞ്ഞു എന്ന വെളിപ്പെടുത്തലിൽ ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാലയും പ്രതികരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗോ ഈ നീക്കം തടഞ്ഞോ എന്ന് അദ്ദേഹം ആരാഞ്ഞു. കടുത്ത ഭാഷയിലാണ് ബിജെപി നേതാക്കൾ കോൺഗ്രസിനെയും യുപിഎ സർക്കാരിനെയും വിമർശിച്ചത്.
മുംബൈ ആക്രമണങ്ങളിലും 2007ലെ സംഝോത എക്‌സ്പ്രസ് സ്ഫോടനങ്ങളിലും പാകിസ്ഥാന് ക്ലീൻ ചിറ്റ് നൽകിയെന്നും മാത്രമല്ല ഹിന്ദു ഭീകരത എന്ന ആഖ്യാനം പ്രോത്സാഹിപ്പിച്ചെന്നും എന്നിട്ട് ഇപ്പോൾ പാകിസ്ഥാനെതിരായ ഡൽഹിയുടെ സൈനിക നടപടികളെ സംശയിക്കുന്നത് അവർ തുടരുകയാണെന്നും ഷെഹ്‌സാദ് പൂനാവാല കോൺഗ്രസിനെ വിമർശിച്ചു.
നേരത്തെ പഹൽകം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും അതിന് പിന്നാലെ വെടിനിർത്തൽ കരാറിൽ ഏർപ്പെടുകയും ചെയ്‌തപ്പോൾ കോൺഗ്രസ് കടുത്ത വിമർശനമാണ് ഉന്നയിച്ചത്. ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ കരാറിന് മധ്യസ്ഥത വഹിച്ചുവെന്ന് വെളിപ്പെടുത്തായപ്പോഴായിരുന്നു കോൺഗ്രസിന്റെ പരിഹാസം. എന്നാൽ ഇപ്പോൾ അതേ നാണയത്തിൽ അവർക്ക് എതിരെ തിരിച്ചടിക്കുകയാണ് ബിജെപി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications