Get Updates
Get notified of breaking news, exclusive insights, and must-see stories!

കനത്ത മഴയില്‍ മുങ്ങി മുംബൈ നഗരം, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; വിമാനസര്‍വീസുകള്‍ റദ്ദാക്കി

മുംബൈ: കനത്ത മഴയില്‍ മുങ്ങി മുംബൈ നഗരം. നാളെ വരെ നഗരത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. മുംബൈ നിവാസികളോട് രാവിലെ എട്ടര വരെ വീടുകള്‍ക്ക് പുറത്തിറങ്ങരുതെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നും മുംബൈയില്‍ റെഡ് അലര്‍ട്ടുണ്ടായിരുന്നു. താനെ, റായ്ഗഡ് എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ച രാവിലെ വരെ അതിശക്തമായ മഴ ഈ പ്രദേശങ്ങളില്‍ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ബിഎംസി സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങാവൂ എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

mumbai-rain

അടുത്തൊന്നും ഇത്ര ശക്തമായ മഴ മുംബൈയില്‍ പെയ്തിട്ടില്ല. മുംബൈയിലെ പല മേഖലകളും നൂറ് മില്ലിമീറ്ററില്‍ കൂടുതല്‍ മഴ രേഖപ്പെടുത്തി. വ്യാഴാഴ്ച്ച പുലര്‍ച്ചെ നാല് മണിക്കും ഉച്ചയ്ക്ക് ഒരു മണിക്കും ഇടയിലാണ് ഇത്രയും മഴ പെയ്തത്. അന്ധേരിയിലെ മാല്‍പ ഡോങ്ക്രിയിലാണ് കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. 157 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്.

പോവായിലെ പാസ്‌പോളി തൊട്ടുപിന്നിലായിട്ടുണ്ട്. 155 മില്ലിമീറ്റര്‍ മഴ ഇവിടെ ലഭിച്ചു. ഡിണ്ടോഷിയില്‍ ലഭിച്ചത് 154 മില്ലിമീറ്റര്‍ മഴയാണ്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മുംബൈ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താറുമാറിയിരിക്കുകയാണ്. പല വിമാനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. പതിനൊന്ന് വിമാനങ്ങള്‍ റദ്ദാക്കുകയും പത്തെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു.

വിമാനക്കമ്പനികള്‍ യാത്രക്കാരോട് നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്താന്‍ നിര്‍ദേശിച്ചിരുന്നു. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് കാരണം ഗതാഗത തടസ്സമുണ്ടായിട്ടുണ്ട്. ഇന്‍ഡിഗോ പത്ത് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. മുംബൈയില്‍ നിന്ന് ഒരു സര്‍വീസ് എയര്‍ ഇന്ത്യയും റദ്ദാക്കി. പൂനെയില്‍ മഴക്കെടുതിയില്‍ നാല് പേരാണ് മരിച്ചത്.

വ്യാപക മഴയാണ് നഗരത്തിലാകെ പെയ്തത്. മൂന്ന് പേര് വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. ഇവരുടെ ഉന്തുവണ്ടി തള്ളിമാറ്റുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഇവരുടെ ഉന്തുവണ്ടികളെല്ലാം മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയി. താഹ്‌മിനി ഗട്ടില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിക്കുകയും, ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

പൂനെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളായ സിന്‍ഹഗാദ് റോഡ്, ബാവ്ദാന്‍, ബാനര്‍, ഡെക്കാന്‍ ജിംഖാന, എന്നിവിടങ്ങളില്‍ എല്ലാ വെള്ളത്തില്‍ മുങ്ങി. ഇവിടെ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. പൂനെ സിറ്റിയിലെ ശിവാജിനഗറില്‍ 114 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.

24 മണിക്കൂറിലാണ് ഇത്രയും മഴ ലഭിച്ചത്. 66 വര്‍ഷത്തിനിടെ ഏറ്റവും ശക്തിയേറിയ മൂന്നാമത്തെ പ്രതിദിന മഴയാണ് ലഭിച്ചിരിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് പറഞ്ഞു. 1958 ജൂലായ് 19ന് ലഭിച്ച 130.4 മില്ലിമീറ്റര്‍ മഴയാണ് ഏറ്റവും ഉയര്‍ന്നത്. 1967 ജൂലായ് 27ന് 117.9 മില്ലിമീറ്റര്‍ മഴയും ലഭിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+