ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിനെതിരെ വധശ്രമം, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, 3 പേര് അറസ്റ്റില്‍
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബിനെതിരെ വധശ്രമം. ഇത് തകര്‍ത്തതായി പോലീസ് അവകാശപ്പെട്ടു. ഇന്ന് വൈകീട്ട് മുഖ്യമന്ത്രി നടക്കാനിറങ്ങിയപ്പോഴാണ് വധശ്രമം ഉണ്ടായത്. മൂന്ന് പേര് സംഭവത്തില്‍ അറസ്റ്റിലായതായി പോലീസ് പറഞ്ഞു. വൈകീട്ട് നടക്കാനിറങ്ങിയിപ്പോള് മൂന്ന് പേര് സഞ്ചരിച്ച കാര്‍ സുരക്ഷാ വലയം ഭേദിച്ച് എത്തുകയായിരുന്നു. ശ്യാമപ്രസാദ് മുഖര്‍ജി ലെയ്നുള്ള ഔദ്യോഗിക വസതിക്ക് സമീപത്ത് തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ സായാഹ്ന സവാരി. തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് ബിപ്ലവ് ദേബ് രക്ഷപ്പെട്ടതെന്ന് പോലീസ് പറയുന്നു.

സാരിയില്‍ അതീവ സുന്ദരിയായി കുടുംബവിളക്ക് താരം അമൃത നായര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
പോലീസ് സുരക്ഷ ഭേദിച്ചെത്തിയ വാഹനം, ബിപ്ലബ് ദേബിന് നേരെ കുതിച്ചെത്തുകയായിരുന്നു, എന്നാല്‍ സമീപത്തേക്ക് ചാടി മാറിയാണ് ബിപ്ലവ് ദേബ് രക്ഷപ്പെട്ടത്. എന്നാല്‍ സുരക്ഷാ ഗാര്ഡുകളിലൊരാള്ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ കാറിനെ തടഞ്ഞ് നിര്‍ത്താന്‍ പോലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതേസമയം സംഭവത്തിന് ശേഷം അതിവേഗം ഓടിച്ച് പോയ ഈ കാറിലുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കെര്‍ ചൗമുഹാനി മേഖലയില്‍ നിന്നാണ് ഇവരെ പിന്തുടര്ന്ന് പോലീസ് പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരും യുവാക്കളാണ്.
വാഹനവും പോലീസ് പിടിച്ചെടുത്തു. ശുഭം സാഹ, അമാന്‍ സാഹ, ഗായിരിക് ഘോഷ് എന്നിവരാണ് അറസ്റ്റിലയ്ത. മൂന്ന് പേരും മുപ്പത് വയസ്സില്‍ മാത്രം താഴെയുള്ളവരാണ്. അതേസമയം മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇവരെ രണ്ട് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട് പോലീസ്. വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് പോലീസ് പറയുന്നു. ഇവരെ ഓഗസ്റ്റ് 19 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ് കോടതി. പോലീസ് ഇവരെ ജയിലില്‍ വെച്ച് ചോദ്യം ചെയ്യുമെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ബിദ്യുത് സൂത്രധാര്‍ പറഞ്ഞു.
പുത്തന്‍ ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് താരം റിതു മന്ത്ര; സൂപ്പറായിട്ടുണ്ടെന്ന് ആരാധകര്‍
അതേസമയം പോലീസ് സുരക്ഷ ഭേദിച്ച് വാഹനം എത്തിയത് ഗുരുതര സംഭവമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി സൈബര്‍ വിംഗ് തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ ഈ വിഷയത്തില്‍ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളൊന്നും മുഖ്യമന്ത്രിക്കെതിരെ വധശ്രമം ഉണ്ടാവുമെന്ന് പ്രവചിച്ചിരുന്നില്ല. കേസ് ഗൗരവ സ്വഭാവത്തിലുള്ളതായത് അത്തരത്തില്‍ തന്നെ പരിശോധിക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
-
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി










Click it and Unblock the Notifications