ക്ഷേത്രത്തിലെ അർത്ഥമണ്ഡപത്തിൽ കയറാൻ ശ്രമം; ഇളയരാജയെ തടഞ്ഞ് ഭക്തരും അധികൃതരും, വിവാദം
ചെന്നൈ: ക്ഷേത്രത്തിലെ ശ്രീകോവിലിന് പുറത്തെ അർത്ഥമണ്ഡപത്തിലേക്ക് കയറാൻ ശ്രമിച്ച പ്രമുഖ സംഗീത സംവിധായകനും രാജ്യസഭാ എംപിയുമായ ഇളയരാജയോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ട് ക്ഷേത്രം അധികാരികൾ. തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയതായിരുന്നു ഇളയരാജ. ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്.
ഇളയരാജയ്‌ക്കൊപ്പം ശ്രീവില്ലിപുത്തൂർ ശ്രീ ആണ്ടാൾ ജീയർ മഠത്തിലെ സദഗോപ രാമാനുജ അയ്യർ, സദഗോപ രാമാനുജ ജീയർ എന്നിവരും ഉണ്ടായിരുന്നു. തന്റെ പുതിയ പാട്ടായ 'ദിവ്യ പാസുരം' പ്രകാശനം ചെയ്യാൻ ക്ഷേത്രത്തിൽ എത്തിയതായിരുന്നു ഇളയരാജ. ക്ഷേത്രത്തിലെ ശ്രീകോവിലിന് പുറത്തെ അർത്ഥ മണ്ഡപത്തിലേക്ക് കടന്ന ഇവരെ അധികാരികൾ ഇടപെട്ടാണ് പുറത്തിറക്കിയത്.

സംഭവത്തിൽ ഇതുവരെയും ക്ഷേത്രം ഭാരവാഹികളുടെയോ ബന്ധപ്പെട്ട ആളുകളുടെയോ പ്രതികരണങ്ങൾ പുറത്തുവന്നിട്ടില്ല. ആചാരലംഘനം ചൂണ്ടിക്കാട്ടിയാണ് ഇളയരാജയെ തടഞ്ഞതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇതിന് ശേഷം അർത്ഥമണ്ഡപത്തിന് പുറത്തുവച്ചാണ് ഇളയരാജ പ്രാർത്ഥന നടത്തിയത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് ഇവിടെ സ്വീകരണ പരിപാടികളും ഒരുക്കിയിരുന്നു.
എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ വിവാദമാവുകയായിരുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ തിരുവണ്ണാമലൈ ജില്ലാ കളക്‌ടർക്കും സമാനമായ അനുഭവമാണ് നേരിട്ടത്. കളക്‌ടറെയും അർത്ഥമണ്ഡപത്തിന് പുറത്ത് തടഞ്ഞിരുന്നു. ഇതോടെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.
എന്നാൽ ഇതിൽ തെറ്റില്ലെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്. ആചാരപ്രകാരം തിരഞ്ഞെടുത്ത പൂജാരികൾക്ക് മാത്രമാണ് ഇവിടേക്ക് പ്രവേശിക്കാൻ അനുമതിയെന്നാണ് വിശ്വാസികൾ പറയുന്നത്. എന്നാൽ ഇതിനെ എതിർത്തുകൊണ്ട് ഒട്ടേറെ പേർ രംഗത്ത് വരുന്നുണ്ട്. ഇതോടെ ഇളയരാജയ്ക്ക് പ്രവേശനം നിഷേധിക്കപ്പെട്ട സംഭവം പുതിയ പ്രതിഷേധങ്ങൾക്ക് വഴിമരുന്നിടുമോ എന്നാണ് കണ്ടറിയേണ്ടത്.
അതേസമയം, ആണ്ടാൾ ഭക്തനും ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിലെ നിത്യ സന്ദർശകനുമാണ് ഇളയരാജ. എന്നാൽ സംഭവ ശേഷം ഇതിനെ കുറിച്ച് ഇതുവരെയും ഇളയരാജ പ്രതികരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബിജെപി എംപി കൂടിയാണ് നിലവിൽ ഇളയരാജ. അദ്ദേഹം അവസാനമായി സംഗീത സംവിധാനം നിർവഹിച്ച വിടുതലൈ രണ്ട് ഡിസംബർ 20ന് ചെയ്യാനിരിക്കെയാണ് ഈ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
നേരത്തെയും ഒട്ടേറെ വിവാദങ്ങൾ ചെന്നുപെട്ടിട്ടുള്ള വ്യക്തി കൂടിയാണ് ഇളയരാജ. പൊതുവേദികളിൽ പെരുമാറ്റവും വിവാദ പരാമർശങ്ങളും ഒക്കെ ഏറെ വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. അടുത്തിടെ മലയാളത്തിലെ ഹിറ്റ് ചിത്രമായ 'മഞ്ഞുമ്മൽ ബോയ്‌സ്' അണിയറ പ്രവർത്തകർക്ക് പകർപ്പവകാശ ലംഘന നിയമം ചൂണ്ടിക്കാട്ടി ഇളയരാജ നോട്ടീസ് അയച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. അനുമതിയില്ലാതെ തന്റെ ഗാനം ചിത്രത്തിൽ ഉപയോഗിച്ചതിനാണ് അദ്ദേഹം നോട്ടീസ് അയച്ചത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications