കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജാബ് ധരിച്ച മുസ്ലിം പെണ്‍കുട്ടിയെ ഡല്‍ഹി മെട്രോയില്‍ പ്രവേശിപ്പില്ല; കാരണം അറിയണ്ടേ?

  • By Sandra
Google Oneindia Malayalam News

ദല്‍ഹി: ഹിജാബ് ധരിച്ചെത്തിയ മുസ്ലിം പെണ്‍കുട്ടിയെ ഡല്‍ഹി മെട്രോയില്‍ തടഞ്ഞു. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് രണ്ട് വര്‍ഷമായി സ്ഥിരമായി മെട്രോയില്‍ യാത്ര ചെയ്യുന്ന ഹുമേറ ഖാനെ മെയ് ആറിന് ഡല്‍ഹി മെട്രോയില്‍ പ്രവേശിക്കുന്നത് തടഞ്ഞത്. ഹിജാബ് ധരിച്ചതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ മെട്രോയില്‍ യാത്ര ചെയ്യാനാവില്ലെന്ന് മയൂര്‍ വിഹാര്‍ ഫേസ് 1ലെ പൊലീസ് ഉദ്യോഗസ്ഥനാണ് പെണ്‍കുട്ടിയെ അറിയിച്ചത്.

പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് സംഭവം കൂടുതല്‍ പേരിലേക്കെത്തുന്നത്. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ തന്നെ വിലക്കിയ ഉദ്യോഗസ്ഥനോട് മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിന് തയ്യാറായില്ലെന്നും പെണ്‍കുട്ടി പറയുന്നു. പിന്നീടെത്തിയ ഉദ്യോഗസ്ഥരോട് വിദ്യാര്‍ത്ഥിയാണെന്ന്‌ന തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കാന്‍ ആവശ്യപ്പെടുകയും മെട്രോയില്‍ യാത്ര ചെയ്യാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായെന്നും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെന്നും തന്നെ വിലക്കിയതിനുള്ള കാരണം അറിയിച്ചില്ലെന്നും പെണ്‍കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഹിജാബ് നീക്കിയെങ്കില്‍ മാത്രമേ മെട്രോയില്‍ യാത്രചെയ്യാന്‍ സാധിക്കൂകയുള്ളൂവെന്ന് ആക്രോശിച്ചുവെന്നും ഹുമേറ ഖാന്‍ സാക്ഷ്യപ്പെടുത്തുന്നു.

burqa

ഡല്‍ഹി മെട്രോയെക്കെതിരെ പരാതി നല്‍കിയെന്ന് അറിയിച്ചുകൊണ്ടുള്ളതായിരുന്നു പെണ്‍കുട്ടിയുടെ രണ്ടാമത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അത്തരത്തിലൊരു നിയമം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അപലപിക്കുന്നുവെന്നും ഡിഎംആര്‍സിക്ക് പരാതി നല്‍കിയതായാണ് പോസ്റ്റില്‍ പറയുന്നത്.

ഇത്തരമൊരു നിയമം നിലനില്‍ക്കുന്നുണ്ടെങ്കില്‍ത്തന്നെ എന്തുകൊണ്ടാണ് രാജ്യത്തെ മുസ്ലിം സ്ത്രീകളെ പരിഗണിക്കാത്തതെന്നും ഹുമേറ ചോദിക്കുന്നു. മെട്രോ എല്ലാ പൗരന്മാര്‍ക്കും വേണ്ടിയുള്ള പൊതുഗതാഗത സംവിധാനമാണെന്നും പെണ്‍കുട്ടികള്‍ മെട്രോയില്‍ യാത്ര ചെയ്യുന്നത് വിലക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ലെന്നും ഹുമേറ പറയുന്നു. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്, അല്ലാതെ ഹിജാബ് നീക്കുകയല്ല. ഹിജാബ് നീക്കി തന്നെ പരിശോധിച്ചതിനെതിരെയുള്ള പ്രതിഷേധവും ഹുമേറ തുറന്നുപറയുന്നു.

ഡല്‍ഹി മെട്രോയില്‍ ഹിജാബിന് വിലക്കില്ലെന്നും ഹിജാബ് ധരിച്ച് നിരവധി പേര്‍ പ്രതിദിനം യാത്ര ചെയ്യുന്നുണ്ടെന്നും സിഐഎസ്എഫ് വക്താവ് ഹേമേന്ദ്ര സിംഗ് വ്യക്തമാക്കി. പരിശോധനക്കിടെ മുഖം മറച്ചവരുടെ മുഖം കാണുന്നതിന് വേണ്ടി മാത്രമാണ് ഹിജാബ് മാറ്റാന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുര്‍ഖയോ ഹിജാബോ ധരിച്ചവരെല യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കാന്‍ നിയമമില്ലെന്നും ആര്‍ക്കും അനുസ്യൂതം യാത്ര ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Muslim Girl with Hijab banned to Board Delhi Metro Due to ‘Security Reasons’
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X