താമര ഹിന്ദു ചിഹ്നം; ബിജെപി ചിഹ്നത്തിനെതിരെ മുസ്ലീം ലീഗ് സുപ്രീംകോടതിയില്‍

ന്യൂദല്‍ഹി: ബി ജെ പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമരക്ക് എതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി മുസ്ലീം ലീഗ്. താമര ഹിന്ദു-ബുദ്ധ മതങ്ങളുടെ മത ചിഹ്നമാണെന്ന് മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ ആണ് പുതിയ വാദവുമായി മുസ്ലീം ലീഗ് രംഗത്തെത്തിയിരിക്കുന്നത്.
ഹര്‍ജിയില്‍ ബി ജെ പിയേയും കക്ഷി ചേര്‍ക്കണം എന്നും മുസ്ലീം ലീഗ് ആവശ്യപ്പെട്ടു. മുസ്ലീം ലീഗിനായി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ, ഹാരിസ് ബീരാന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ബി ജെ പിയെ കൂടൊ ശിവസേന, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടെ 27 രാഷ്ട്രീയ പാര്‍ട്ടികളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണം എന്നാണ് മുസ്ലീം ലീഗിന്റെ ആവശ്യം.
അതേസമയം സമാനമായ ഒരു ഹര്‍ജി നാളെ ദല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതിനാല്‍ ഈ ഹര്‍ജിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം എന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവദിച്ച പേരുകളും ചിഹ്നവും റദ്ദാക്കണം എന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണം എന്നുമാണ് സുപ്രീംകോടതിയിലെ ഹര്‍ജിയിലെ ആവശ്യം.

അതേസമയം ഹര്‍ജി പരിഗണിക്കുന്നത് മേയ് മാസത്തിലേക്ക് മാറ്റി വെച്ചിരിക്കുകയാണ് മുസ്ലീം ലീഗ്. നേരത്തെ മുസ്ലീം ലീഗ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പേരില്‍ നിന്ന് മതങ്ങളുടെ പേര് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇതില്‍ മുസ്ലീം ലീഗ് അടക്കമുള്ള കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
Vastu Tips For Money: കൈയിലെ പണം അകാരണമായി ചെലവാകുന്നോ..? വാസ്തുവിലുണ്ട് പരിഹാരം
ഈ പശ്ചാത്തലത്തില്‍ ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ മുസ്ലീം ലീഗ് സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ ഹിന്ദു, ക്രൈസ്തവ വിഭാഗത്തിലുള്ള നൂറില്‍ അധികം ജനപ്രതിനിധികള്‍ തങ്ങള്‍ക്ക് ഉണ്ട് എന്നും മുസ്ലീം ലീഗിന്റെ പ്രവര്‍ത്തനവും ആശയവും മതേതരമായാണ് എന്നുമായിരുന്നു പാര്‍ട്ടിയുടെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.
കേരളത്തില്‍ സംസ്‌കൃത സര്‍വ്വകലാശാല ആരംഭിച്ചത് മുസ്ലിം ലീഗിന്റെ മന്ത്രിയായിരുന്ന ഇ ടി മുഹമ്മദ് ബഷീര്‍ ആണെന്നും സത്യവാങ്മൂലത്തില്‍ മുസ്ലിം ലീഗ് ചൂണ്ടിക്കാട്ടിയിരുന്നു. എം. ചടയനും, കെ പി രാമനും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് എം എല്‍ എമാരായിരുന്നു എന്നും യു സി രാമന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു എന്നും സത്യവാങ്മൂലത്തില്‍ ലീഗ് വ്യക്തമാക്കുന്നുണ്ട്.












Click it and Unblock the Notifications