ലീഗ് ലയനം റദ്ദാക്കണം; കേരളത്തിലെ മുസ്ലീം ലീഗിനെതിരെ മഹാരാഷ്ട്ര ഘടകം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
മുംബൈ: കേരളത്തിലെ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ മഹാരാഷ്ട്രയിലെ മുസ്ലീം ലീഗ് സംസ്ഥാന ഘടകം. ലീഗ് ലയനം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പാര്‍ടിയുടെ മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി രംഗത്തെത്തി എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലീഗ് ലയനം റദ്ദാക്കണം എന്ന ആവശ്യം ഉന്നയിച്ച് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സമിഉള്ള അന്‍സാരി അഖിലേന്ത്യാ പ്രസിഡന്റ് കെ എം ഖാദര്‍ മൊയ്തീനും തെരഞ്ഞെടുപ്പ് കമീഷനും കത്തയച്ചു എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും (ഐ യു എം എല്‍) കേരള സ്റ്റേറ്റ് മുസ്ലിം ലീഗും (കെ എസ് എം എല്‍) തമ്മിലുള്ള ലയനം റദ്ദാക്കണം എന്നാണ് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ ആവശ്യം. മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി എം പി ഇ ടി മുഹമ്മദ് ബഷീര്‍, എം പി അബ്ദുസമദ് സമദാനി എന്നിവര്‍ക്കും കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട്.
കേരളത്തിലെ ലീഗ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണമാണ് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റി ഉന്നയിക്കുന്നത്. കോണി ചിഹ്നം അനുവദിക്കാത്തതിനാല്‍ മഹാരാഷ്ട്രയില്‍ പാര്‍ടിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുന്നില്ല എന്നാണ് പ്രധാനയും ഉന്നയിക്കുന്ന പരാതി.
മഹാരാഷ്ട്രയിലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി കേരള കമ്മിറ്റി ഇടപെടുന്നതായും ഭാരവാഹികളെപ്പോലും അവര്‍ നിശ്ചയിക്കുകയാണ് എന്നും അഖിലേന്ത്യാ പ്രസിഡന്റിന് അയച്ച കത്തിലുണ്ട്. ഇബ്രാഹിം സുലൈമാന്‍ സേട്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പ്രസിഡന്റായിരിക്കെ ബാബ്റി മസ്ജിദ് വിഷയത്തില്‍ ലീഗ് കേരളത്തില്‍ യു ഡി എഫ് വിടണം എന്ന് ആവശ്യപ്പെട്ടിരുന്നു.
ചിരിയും ക്യൂട്ട്‌നെസും വിട്ടൊരു കളിയില്ല...ഇത് കലക്കിയല്ലോ അദിതി..
അന്ന് യു ഡി എഫ് സര്‍ക്കാരില്‍ അംഗങ്ങളായിരുന്ന ലീഗ് മന്ത്രിമാര്‍ സ്ഥാനം ഒഴിയണം എന്നും സുലൈമാന്‍ സേട്ട് പറഞ്ഞിരുന്നു. ഇതോടെ കേരളത്തിലെ ലീഗ് രഹസ്യമായി രജിസ്റ്റര്‍ ചെയ്ത പാര്‍ടിയാണ് കേരള സ്റ്റേറ്റ് മുസ്ലിം ലീഗ് എന്നാണ് പറയുന്നത്. പിന്നീട് സുലൈമാന്‍ സേട്ടിനെ മുസ്ലീം ലീഗ് പുറത്താക്കി.
ഇതോടെ പാര്‍ടി പൂര്‍ണമായും കേരള നേതാക്കളുടെ കൈകളിലായി. ഇപ്പോഴത്തെ വനിതാ ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഫാത്തിമ മുസഫര്‍ തമിഴ്നാട് സംസ്ഥാന വനിതാ ലീഗ് പ്രസിഡന്റായിരിക്കെ കോണി ചിഹ്നം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചിരുന്നു
ഇതോടെയാണ് കെ എസ് എം എല്ലും ഐ യു എം എല്ലും ലയിച്ചത്. കേരളത്തിലെ ലീഗ് നേതാക്കളാണ് ഇതര സംസ്ഥാനങ്ങളിലെ പാര്‍ടി ആഭ്യന്തര കാര്യങ്ങളിലടക്കം ഇടപെടുന്നത് എന്ന് ആരോപണമുണ്ട്. അതില്‍ പലരും അസംതൃപ്തരാണ്. ഇതിന്റെ പ്രതികരണമാണ് മഹാരാഷ്ട്ര സംസ്ഥാന കമ്മിറ്റിയുടെ പുതിയ നീക്കം എന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications