Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം യുവാവിന്റെ മരണം; യുപി പോലീസ് പണം വാഗ്ദാനം ചെയ്തു, ഒപ്പ് വയ്പിച്ചു... വെളിപ്പെടുത്തല്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ കസ്ഗഞ്ചില്‍ മുസ്ലിം യുവാവ് പോലീസ് സ്‌റ്റേഷനില്‍ മരിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും പോലീസ് വാഗ്ദാനം ചെയ്തുവെന്ന് യുവാവിന്റെ ബന്ധു മുഹമ്മദ് സഗീര്‍ പറഞ്ഞു. മനോവിഷമം മൂലമാണ് യുവാവ് മരിച്ചതെന്നും അന്വേഷിക്കേണ്ടതില്ലെന്നും പറയാനായിരുന്നു ഈ വാഗ്ദാനങ്ങള്‍. ബന്ധുവിന്റെ ആരോപണം പോലീസ് തള്ളി. അല്‍ത്താഫ് എന്ന 22കാരനാണ് പോലീസ് സ്‌റ്റേഷനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. അല്‍ത്താഫിന് മനോവിഷമമുണ്ടായിരുന്നുവെന്നും അതാണ് മരണ കാരണമെന്നും പറയാനാണ് പോലീസ് ആവശ്യപ്പെട്ടത്. ഇക്കാര്യം വിശദീകരിച്ച് കത്ത് എഴുതി പിതാവ് ചന്ദ് മിയാന്‍ ഒപ്പ് വച്ച് തരണമെന്നും പോലീസ് ആവശ്യപ്പെട്ടു എന്നാണ് സഗീര്‍ പറയുന്നത്.

ചന്ദ് മിയാന്റെ സഹോദരന്‍ ഷാക്കിര്‍ അലി, അല്‍ത്താഫിന്റെ മാതാവ് ഫാത്തിമ, പൊതുപ്രവര്‍ത്തകന്‍ ഡോ. ഫാറൂഖ് എന്നിവരും രേഖയില്‍ ഒപ്പ് വയ്ക്കുന്ന വേളയില്‍ ഉണ്ടായിരുന്നുവത്രെ. ഫാറൂഖ് ആണ് മധ്യസ്ഥനായിരുന്നതെന്ന് സഗീര്‍ പറയുന്നു. കസ്ഗഞ്ച് പോലീസ് സ്‌റ്റേഷനിലെ മൂത്രപ്പുരയിലാണ് അല്‍ത്താഫിനെ മരിച്ച നിലയില്‍ കണ്ടത്.

k

ഇതര മതത്തില്‍പ്പെട്ട പെണ്‍കുട്ടി അല്‍ത്താഫിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചത് പ്രകാരമാണ് അല്‍ത്താഫ് സ്റ്റേഷനിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂത്രപ്പുരയില്‍ തൂങ്ങിമരിച്ചു എന്നാണ് പോലീസ് പറയുന്നത്. ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ പരിക്കുകളില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുവെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, രണ്ടടി ഉയരത്തിലാണ് മൂത്രപുരയില്‍ പിവിസി പൈപ്പുള്ളത്. 5 അടിയിലധികമുള്ള അല്‍ത്താഫ് ഇതില്‍ എങ്ങനെ തൂങ്ങിമരിക്കുമെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.

സംഭവം വിവാദമായതോടെ അഞ്ച് പോലീസുകാരെ സസ്‌പെന്റ് ചെയ്യുകയും ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അല്‍ത്താഫിന്റെ പിതാവ് ഒപ്പുവച്ച കത്തില്‍ പറയുന്നത് മകന്‍ ആത്മഹത്യ ചെയ്തു എന്നാണ്. ചോദ്യം ചെയ്യാന്‍ വേണ്ടി അല്‍ത്താഫിനെ പോലീസിന് കൈമാറിയത് ഞാനാണ്. സ്‌റ്റേഷനില്‍ വച്ച് അല്‍ത്താഫ് ആത്മഹത്യ ചെയ്യുകയായിരുന്നു. അല്‍ത്താഫിന് കടുത്ത മനോവിഷമമുണ്ടായിരുന്നു. പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോലീസിനെതിരെ എനിക്ക് പരാതിയില്ല. അന്വേഷണം നടത്തേണ്ടതില്ല- പിതാവ് ഒപ്പുവച്ച കത്തിലെ വാക്കുകളാണിത്.

പോലീസാണ് കത്ത് തയ്യാറാക്കിയതെന്നും അതില്‍ ഒപ്പുവച്ചില്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയെന്ന് സഗീര്‍ പറയുന്നു. പോലീസിനെ ഭയന്ന് ആരും ഒന്നും പറയുന്നില്ല. പരാതിയില്ലെന്ന് കത്ത് നല്‍കിയ ഉടനെ 5 ലക്ഷം രൂപ ചന്ദ് മിയാന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. ബാക്കി തുക സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കൈമാറുമെന്നും പോലീസ് പറഞ്ഞുവത്രെ. എന്നാല്‍ സര്‍ക്കാരിന്റെ ഏത് പദ്ധതി പ്രകാരം എന്ന് ഞങ്ങള്‍ക്കറിയില്ലെന്നും സഗീര്‍ പറഞ്ഞു.

മുത്തം നല്‍കി കൂടെ കൂട്ടി!! ചന്ദ്ര ലക്ഷ്മണ്‍ ഇനി ടോഷിന്റെ 'സ്വന്തം സുജാത'... വിവാഹ ചിത്രങ്ങള്‍

സഗീറിന്റെ ആരോപണം പോലീസ് തള്ളി. പണം വാഗ്ദാനം ചെയ്തത് കുടുംബത്തിന്റെ സാമ്പത്തിക അവസ്ഥ കണ്ട് നഷ്ടപരിഹാരം എന്ന നിലയിലാണെന്ന് കസ്ഗഞ്ച് സര്‍ക്കിള്‍ ഓഫീസര്‍ ദീപ് കുമാര്‍ പന്ത് പറഞ്ഞു. അതേസമയം, മകന്‍ ആത്മഹത്യ ചെയ്തതാണെന്ന പോലീസ് വാദം ചന്ദ് മിയാന്‍ തള്ളി. തനിക്ക് അക്ഷരഭ്യാസമില്ല. വെള്ളപേപ്പറില്‍ എന്താണ് എഴുതിയിരുന്നതെന്ന് എനിക്കറിയില്ല. മകന്‍ മരിച്ചു എന്നറിഞ്ഞത് ഞെട്ടലോടെയാണ്. മകന് മനോവിഷമമുണ്ടായിരുന്നു എന്ന് പറയുന്നത് കളവാണെന്നും മിയാന്‍ ചന്ദ് പറഞ്ഞു. അല്‍ത്താഫിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണം. അന്വേഷണം സിബിഐക്ക് വിടണം. നിലവില്‍ പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശ്വാസമില്ലെന്നും മിയാന്‍ ചന്ദ് പറഞ്ഞു.

ഞങ്ങള്‍ ദരിദ്രരായ ആളുകളാണ്. മനോവിഷമം എന്ന് പോലീസ് പറഞ്ഞത് എന്താണെന്ന് മനസിലായിരുന്നില്ല. ഞങ്ങള്‍ക്ക് അത് പുതിയ വാക്കാണെന്ന് ഷാക്കിര്‍ അലി പറഞ്ഞു. അല്‍ത്താഫിന്റെ തലയ്ക്കും കാലിലും മര്‍ദ്ദനമേറ്റ പാടുണ്ടായിരുന്നു എന്നാണ് അല്‍ത്താഫിന്റെ അമ്മായി പറഞ്ഞത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. ഇവരുമായി മാധ്യമങ്ങള്‍ സംസാരിച്ചു. ഞാന്‍ അല്‍ത്താഫിന്റെ മുഖം മാത്രമേ കണ്ടിരുന്നുള്ളൂ. മൃതദേഹം കഴുകി വൃത്തിയാക്കിയവരാണ് തലയ്ക്കും കാലിലും മര്‍ദ്ദനമേറ്റ പാടുണ്ടായിരുന്നു എന്ന് പറഞ്ഞതെന്നും അവര്‍ വിശദീകരിച്ചു. എന്നാല്‍ പാടുകള്‍ മര്‍ദ്ദനമേറ്റത് തന്നെയാണോ എന്ന് അറിയില്ല എന്നാണ് മൃതദേഹം കഴുകിയ ബന്ധുക്കളായ ഷബീറും ഷാക്കിറും പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+