Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞങ്ങള്‍ക്ക് കേസല്ല വേണ്ടത്, അറസ്റ്റാണ് ആവശ്യം, ബുള്ളി ഭായ് ആപ്പിലെ മുസ്ലീം യുവതിയുടെ അപേക്ഷ

ദില്ലി: ബുള്ളി ഭായ് ആപ്പിലൂടെ മുസ്ലീം യുവതികളെ ലേലത്തിന് വെച്ച സംഭവം കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ജിറ്റ് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് നൂറ് കണക്കിന് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തിരുന്നത്. ഇവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നാണ് ഈ ഗ്രൂപ്പ് മുസ്ലീം സ്ത്രീകളുടെ ചിത്രങ്ങള്‍ എടുത്തിരുന്നത്. ആളുകളെ ഈ ലേലത്തില്‍ പങ്കെടുക്കാനായി ഇവര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നതായി ഇതിലൊരു യുവതി പറയുന്നു. വലിയ വിവാദമായതോടെ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അന്വേഷണം നടത്തുന്നുണ്ടെന്നും, ഈ വിദ്വേഷ പ്രചാരണം നടത്തിയ വ്യക്തിയുടെ അക്കൗണ്ട് ജിറ്റ് ഹബ്ബില്‍ ബ്ലോക്ക് ചെയ്തതായും അറിയിച്ചിരുന്നു.

1

ദില്ലിയിലും മുംബൈയിലും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹൈദരാബാദ് പോലീസും ദേശീയ വനിതാ കമ്മീഷനും ഈ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ അറസ്റ്റുണ്ടായിട്ടില്ല. മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നപ്പോള്‍ അറസ്റ്റുണ്ടായിരുന്നില്ല. അതേസമയം ഈ ലേലത്തില്‍ ചിത്രം വന്ന പല യുവതികളും വിഷയത്തില്‍ ശക്തമായ പ്രതികരണമാണ് നടത്തുന്നത്. സര്‍ക്കാര്‍ ഇതേ തുടര്‍ന്ന് പ്രതിരോധത്തിലാണ്. കേസെടുക്കുക മാത്രം ചെയ്താല്‍ പോരെന്നാണ് ഇവരുടെആവശ്യം. ശക്തമായ നടപടി വേണമെന്ന് ഇവര്‍ പരസ്യമായി ആവശ്യപ്പെടുന്നു.

ഞങ്ങള്‍ കേസെടുക്കുകയല്ല വേണ്ടത്, അറസ്റ്റാണ് വേണ്ട. ആവശ്യത്തിന് അന്വേഷണം നടക്കുന്നുണ്ട്, യഥാര്‍ത്ഥ നടപടിയാണ് ഇനി കാണിക്കേണ്ടത്. മൂന്നാമതൊരിക്കല്‍ കൂടി ഇത് നടക്കാന്‍ അനുവദിക്കരുതെന്നും മുന്‍ മാധ്യമപ്രവര്‍ത്തക ഹിബ ബേഗ് പറഞ്ഞു. ജൂലായ് 2021ലാണ് സള്ളി ഡീല്‍സ് കേസ് വീണ്ടും സജീവമാകുന്നത്. ബുള്ളി ഭായ് ആപ്പിലൂടെ മുസ്ലീം യുവതികളുടെ ഫോട്ടോ അപ്ലോഡ് ചെയ്യുകയും, ഇവര്‍ ലേലത്തിന് എന്ന് പറയുകയും ചെയ്യുന്ന പോസ്റ്റുകളാണ് വന്നിരുന്നത്. സുള്ളി ഡീല്‍സ് തന്നെയാണ് ഇതെന്നായിരുന്നു വിമര്‍ശനം. പ്രതിഷേധത്തിന് ശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്ന് പറയുകയല്ലാതെ വേറെ എന്തെങ്കിലും നിങ്ങള്‍ക്കറിയുമോ എന്ന് വനിതാ കമ്മീഷനോട് സിദ്‌റാ എന്ന യുവതി ചോദിക്കുന്നു.

ലേലം യഥാര്‍ത്ഥത്തില്‍ നടക്കുന്നില്ലെങ്കിലും സ്ത്രീകളെയും ന്യൂനപക്ഷങ്ങളെയും ലൈംഗികമായി പരിഹസിക്കുക എന്നതാണ് ഈ ആപ്പിലൂടെ ഉദ്ദേശിക്കുന്നത്. വലതുപക്ഷ സംഘങ്ങളുടെ വിമര്‍ശകരെയും മുസ്ലീം സ്ത്രീകളെയും ആണ് ഇവര്‍ ലക്ഷ്യമിടുന്നത്. മുസ്ലീം സ്ത്രീകള്‍ക്ക് ഈ പുതുവത്സരം തുടങ്ങേണ്ടി വരുന്നത് സങ്കടകരമാണെന്ന് മാധ്യമപ്രവര്‍ത്തക ഇസ്മത്ത് അറ പറഞ്ഞു. ഞാന്‍ മാത്രമല്ല, ഇവരുടെ ആക്രമണത്തിന്റെ ഇരകളെന്നത് കൂടുതല്‍ ഭയപ്പെടുത്തുന്നുവെന്നും ഇസ്മത്ത് പറഞ്ഞു. ഞാനടം ഒരുപാട് മുസ്ലീം പേരുകള്‍ ഈ ബുള്ളി ഭായ് ആപ്പിലുണ്ട്. നജീബിന്റെ അമ്മയെ പോലും ഇവര്‍ വെറുതെ വിട്ടില്ല. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ തകര്‍ന്നു പോയതിന്റെ പ്രതിഫലനമാണിത്. ലോകത്ത് തന്നെ സ്ത്രീകള്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യമായി നമ്മള്‍ മാറി കൊണ്ടിരിക്കുകയാണോ എന്ന് പ്രമുഖ റേഡിയോ അവതാരകയായ സയേമ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+