Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ മുസ്ലീങ്ങള്‍ സന്തോഷവാന്‍മാര്‍... കാരണം ഹിന്ദുക്കള്‍, മോഹന്‍ ഭാഗവത് പറയുന്നത് ഇങ്ങനെ

ഭുവനേശ്വര്‍: ആള്‍ക്കൂട്ട കൊലയിലെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ പുതിയ കണ്ടെത്തലുമായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ എല്ലാവരും സന്തോഷത്തിലാണ് കഴിയുന്നതെന്നും, അതിന് കാരണക്കാര്‍ ഹിന്ദുക്കളാണെന്നുമാണ് ഭാഗവത് പറയുന്നത്. ഇന്ത്യയിലെ ഹിന്ദു സംസ്‌കാരം, എല്ലാ തരം സംസ്‌കാരത്തെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് ഭാഗവത് പറഞ്ഞു.

1

അതേസമയം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇന്ത്യയിലേക്ക് എത്തുന്നത് ശരിയായ പാതിയിലേക്കുള്ള സത്യം തേടിയാണെന്നും ഭാഗവത് വ്യക്തമാക്കി. ഇന്ത്യയിലെ മുസ്ലീങ്ങള്‍ സന്തോഷത്തിലിരിക്കുന്നത് എന്തുകൊണ്ടാണ്? അത് നമ്മള്‍ ഹിന്ദുക്കളായത് കൊണ്ടാണ്. ലോകത്ത് ഏതൊരു രാജ്യം അതിന്റെ വഴിയില്‍ നിന്ന് വ്യതി ചലിച്ചാല്‍, മനസ്സമാധാനം തേടി ഇന്ത്യയിലേക്കാണ് വരിക. നിരവധി ഉദാഹരങ്ങള്‍ അതിനുണ്ടെന്നും ആര്‍എസ്എസ് അധ്യക്ഷന്‍ ചൂണ്ടിക്കാണിച്ചു.

ജൂതന്‍മാര്‍ക്കെതിരെ വലിയ ആക്രമണങ്ങള്‍ നടക്കുകയും, അവര്‍ ആട്ടിയോടിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യ മാത്രമാണ് അവര്‍ക്ക് അഭയം നല്‍കിയത്. പാര്‍സികള്‍ക്ക് സന്തോഷത്തോടെ അവരുടെ മതാചാരങ്ങള്‍ പിന്തുടരാന്‍ ഇവിടെ അവകാശമുണ്ട്. ഹിന്ദുവെന്നത് ഒരു ഭാഷയുടെ പേരല്ല, പ്രവിശ്യല്ല, രാജ്യമല്ല, പക്ഷേ അതൊരു സംസ്‌കാരമാണ്. എല്ലാ തരത്തിലുമുള്ള ജനങ്ങള്‍ ഇന്ത്യയില്‍ ജീവിക്കുന്നുണ്ടെന്നതിനുള്ള അംഗീകാരമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ചിലര്‍ക്ക് ഹിന്ദുവാണെന്ന് പറയാന്‍ മടിയാണ്. ചിലര്‍ അതില്‍ അഭിമാനിക്കുന്നു. ചിലര്‍ക്ക് ആ വാക്ക് കേള്‍ക്കുമ്പോള്‍ ദേഷ്യം വരും. എന്നാല്‍ ചിലര്‍ ഇത് രഹസ്യമായിട്ടാണ് അംഗീകരിക്കുന്നതെന്നും ആര്‍എസ്എസ് അധ്യക്ഷന്‍ ചൂണ്ടിക്കാണിച്ചു. ആരെയും വെറുക്കാന്‍ ആര്‍എസ്എസ് ശീലിച്ചിട്ടില്ല. സമൂഹത്തിന്റെ മൊത്തത്തിലുള്ള മാറ്റമാണ് പ്രധാനം. അത് ഹിന്ദുവിന് വേണ്ടി മാത്രമുള്ളതല്ല, മികച്ച സമൂഹത്തിനും വികസനത്തിനും വേണ്ടിയുള്ളതാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+