ബാബറി തകര്‍ത്തതിന്റെ ചീത്തപ്പേര്, കല്യാണ്‍ സിംഗിനെ കുറിച്ച് അലിഗഡിലെ ജനത പറയുന്നത് ഇങ്ങനെ
ലഖ്‌നൗ: ബിജെപിയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും പഴികേട്ട മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിംഗ്. ഉത്തര്‍പ്രദേശില്‍ ബാബറി മസ്ജിദ് തകര്‍ക്കുമ്പോള്‍ മുഖ്യമന്ത്രി അദ്ദേഹമായിരുന്നു. അതിന് നേതൃത്വം നല്‍കിയതോ അതല്ലെങ്കില്‍ മൗനാനുവാദം നല്‍കിയതോ കല്യാണ്‍ സിംഗാണെന്ന് പലരും വിശ്വസിച്ചിരുന്നു. സ്വന്തം പാര്‍ട്ടിക്കാര്‍ പോലും അദ്ദേഹത്തെ പിന്തുണച്ചിരുന്നില്ല. പക്ഷേ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖമായിട്ടാണ് കല്യാണ്‍ സിംഗ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ അലിഗഡിലെ ജനങ്ങള്‍ക്ക് കല്യാണ്‍ സിംഗിനെ കുറിച്ച് പറയാനുള്ളത് ഇതൊന്നുമല്ല. പ്രത്യേകിച്ച് മുസ്ലീം വിഭാഗത്തിന് കല്യാണ്‍ സിംഗ് ഒരിക്കലും ബാബറി തകര്‍ക്കാന്‍ കൂട്ടുനിന്ന വര്‍ഗീയവാദിയല്ല.
സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് പേളിയുടെ പൂക്കളം ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

അലിഗഡ് ജില്ലയിലെ ഗ്രാമത്തില്‍ നിന്നാണ് കല്യാണ്‍ സിംഗ് യുപി മുഖ്യമന്ത്രി പദത്തിലെത്തുന്നത്. എന്നാല്‍ ഇവിടെയുള്ള മുസ്ലീങ്ങള്‍ സിംഗിന്റെ പക്ഷപാതമില്ലാത്ത മനസ്സിനെ പുകഴ്ത്തുകയാണ്. അസുഖബാധിതനായിരുന്ന അദ്ദേഹം ഇന്നാണ് അന്തരിച്ചത്. രാജ്ഗട്ട് നരോരയ്ക്ക് സമീപമാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. ലഖ്‌നൗവിലെ മുസ്ലീങ്ങള്‍ കല്യാണ്‍ സിംഗിനെ ഒരുപാട് ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ബാബുജി എന്നായിരുന്നു സ്‌നേഹത്തോടെ കല്യാണ്‍ സിംഗിനെ മുസ്ലീങ്ങള്‍ അടക്കമുള്ളവര്‍ വിളിച്ചിരുന്നതെന്ന് ഹൈദര്‍ അലി അസദ് പറയുന്നു. അത്രോലിയിലെ പിണ്ഡ്‌റാവല്‍ കുടുംബാംഗമാണ് അസദ്.
നിര്‍ണായകമായ ഒരു സംഭവം ഓര്‍ത്തെടുത്ത് പറയുകയാണ് ഹൈദര്‍ അലി അസദ്. അയോധ്യയിലെ സംഭവങ്ങള്‍ക്ക് ശേഷം വര്‍ഗീയ പ്രശ്‌നങ്ങള്‍ക്കാണ് യുപി സാക്ഷ്യം വഹിച്ചത്. ആ സമയം ബാബുജി മുഖ്യമന്ത്രിയായിട്ടേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം സ്വന്തം ഗ്രാമത്തിലേക്കുള്ള സന്ദര്‍ശനത്തിലായിരുന്നു. മധുലി ഗ്രാമത്തില്‍ അദ്ദേഹം വന്ന ഉടന്‍ ആ മേഖലയിലെ മുസ്ലീങ്ങള്‍ ആകെ ഭയന്നിരിക്കുകയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. മുസ്ലീങ്ങള്‍ അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് പോവുകയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഈ സമയത്താണ് അദ്ദേഹം ഇടപെട്ടത്. ഇവര്‍ക്ക് എല്ലാ സുരക്ഷയും അദ്ദേഹം വാഗ്ദാനം ചെയ്തു. ഈ ഗ്രാമത്തില്‍ ആരും പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നും കല്യാണ്‍ സിംഗ് പറഞ്ഞുവെന്ന് ഹൈദര്‍ അലി പറഞ്ഞു.
അതേസമയം ഹൈദരലി കല്യാണ്‍ സിംഗുമായി വളരെ അടുപ്പം പുലര്‍ത്തിയിരുന്ന നേതാവാണ്. കല്യാണ്‍ സിംഗ് രൂപീകരിച്ച സംഘടനയില്‍ ഹൈദരലി പ്രവര്‍ത്തിച്ചിരുന്നു. അന്ന് കല്യാണ്‍ സിംഗ് പോലിനെ വിളിച്ച് ഇവര്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് പറഞ്ഞിരുന്നു. മുസ്ലീം കുടുംബങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണക്കാര്‍ പോലീസ് തന്നെയായിരിക്കുമെന്ന മുന്നറിയിപ്പ് കല്യാണ്‍ സിംഗ് നല്‍കിയിരുന്നു. പ്രശ്‌നങ്ങള്‍ അവസാനിക്കുന്നത് വരെ മുസ്ലീം കുടുംബങ്ങളൊന്നും മാറി താമസിക്കേണ്ടെന്നും, അത് അപകടം പിടിച്ച കാര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കല്യാണ്‍ സിംഗിന്റെ ബംഗ്ലാവിനോട് ചേര്‍ന്ന് നിരവധി മുസ്ലീം കുടുംങ്ങള്‍ താമസിച്ചിരുന്നുവെന്ന് ഹൈദരലി പറഞ്ഞു.
ഓണക്കോടിയിൽ ഗ്ലാമറസ് ലുക്കായി അനാർക്കലി മരയ്ക്കാർ, വൈറൽ ഫോട്ടോഷൂട്ട് കാണാം
എല്ലാ കുടുംബങ്ങളുമായി കല്യാണ്‍ സിംഗിന് നല്ല ബന്ധമുണ്ടായിരുന്നുവെന്ന് ജാവേദ് സയ്യിദ് പറയുന്നു. അലിഗഡിലെബിസിനസുകാരനാണ് അദ്ദേഹം. 1991ല്‍ പ്രാദേശിക തലത്തില്‍ ചില ഉദ്യോഗസ്ഥര്‍ എന്റെ ബുലന്ധ്‌ഷെഹറിലെ വസ്തുവകകള്‍ അനധികൃതമായി കൈയ്യടക്കിയിരുന്നു. താനും പിതാവും ചെന്നാണ് ബാബുജിയുടെ അടുത്ത് പരാതി പറയാനായി പോയത്. സംഭവത്തില്‍ വേഗം തന്നെ അന്വേഷണം നടത്തി നീതികേട് നടക്കില്ലെന്ന് ഉറപ്പിച്ച് പറയാനും സാധിച്ചു. അത്രയും വേഗത്തിലായിരുന്നു നീതി ലഭിച്ചതെന്ന് ജാവേദ് സയ്യിദ് പറഞ്ഞു. അതേസമയം കല്യാണ്‍ സിംഗിനെ കുറിച്ചുള്ള മനോഭാവം തന്നെ മാറാന്‍ ഇതിലൂടെ കാരണമായേക്കും.
അതേസമയം കല്യാണ്‍ സിംഗിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോഴുള്ള പ്രാര്‍ത്ഥനാ ചടങ്ങില്‍ ദേശീയ പതാകയ്ക്ക് മുകളില്‍ ബിജെപിയുടെ പതാക വെച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ശശി തരൂര്‍ അടക്കമുള്ളവര്‍ ഇത് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഞാന്‍ ദേശീയ ഗാനം ചൊല്ലിയപ്പോള്‍ കൈ നെഞ്ചോട് ചേര്‍ത്ത് വെച്ചപ്പോള്‍ പ്രശ്‌നമുണ്ടാക്കിയവര്‍ക്ക് ഇപ്പോഴെന്ത് തോന്നുന്നുവെന്നായിരുന്നു തരൂരിന്റെ പ്രതികരണം.












Click it and Unblock the Notifications