'സ്ത്രീകളെ ചുംബിക്കുകയോ ഗര്‍ഭിണിയാക്കുകയോ ചെയ്യണം'; തെലുങ്ക് താരത്തിന്റെ പരാമര്‍ശം വിവാദത്തില്‍
ഹൈദരാബാദ്: തെലുങ്ക് സിനിമ താരം എന്‍ ബാലകൃഷ്ണയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. താന്‍ ഒരു പെണ്‍കുട്ടിയുടെ പിന്നാലെ നടക്കുന്നത് തന്റെ ആരാധകര്‍ക്ക് ഇഷ്ടമല്ലെന്നും 'ഞാന്‍ തീര്‍ച്ചയായും അവരെ ചുംബിക്കുകയോ ഗര്‍ഭിണിയാക്കുകയോ ചെയ്യണം' എന്നായിരുന്നു താരം പറഞ്ഞത്. ഹൈദരാബാദില്‍ നടന്ന ഒരു ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിലായിരുന്നു തെലുങ്ക് സൂപ്പര്‍ താരത്തിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം.

തെലുങ്കു ദേശം പാര്‍ട്ടിയുടെ ഹിന്ദുപൂര്‍ മണ്ഡലത്തിലെ എംഎല്‍എ കൂടിയാണ് ബാലകൃഷ്ണ. മെഗാ താരത്തിന്റെ പരാമര്‍ശം വേദിയിലെ സ്ത്രീകളെ അസ്വസ്ഥരാക്കി. മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും സ്ത്രീകളെ ബഹുമാനിക്കാനറിയില്ലെങ്കില്‍പിന്നെ ഇവിടുത്തെ സ്ത്രീകളുടെ അവസ്ഥയില്‍ അത്ഭുതപെടാനില്ലെന്നും ബാലകൃഷ്ണ പരസ്യമായി മാപ്പു പറയണമെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും നടിയുമായ റോജ ആവശ്യപെട്ടു.
അതേസമയം ബാലകൃഷ്ണ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചു. ആരാധകര്‍ എന്താണ് ചിന്തിക്കുന്നതെന്ന് മാത്രമാണ് ഞാന്‍ പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് അന്വേഷിച്ചതിനു ശേഷമേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യൂ എന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications