കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ വൃക്കമോഷിടിച്ചു ബാഗിലാക്കി; പരാതിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രി പൂട്ടി

  • By Desk
Google Oneindia Malayalam News

ആശുപത്രിയില്‍ ചികിത്സക്ക് എത്തുന്ന രോഗികളുടെ അവയവവങ്ങള്‍ ആശുപത്രിക അധികൃതര്‍ക്ക് മോഷ്ടിക്കുന്നതായുള്ള പരാതികള്‍ മുമ്പ് പലതവണ ഉയര്‍ന്നു കേട്ടിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ബന്ധമുള്ള വന്‍മാഫിയകളാണ് പലപ്പോഴു ഇത്തരം അവയവമോഷണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അപകടത്തില്‍പ്പെടുന്ന പാവപ്പെട്ടവരാണ് പലപ്പോഴും അവയവ മോഷണത്തിന് ഇരയാവുന്നത്.

അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവവിച്ചവരുടെ ഭാരിച്ച ചികിത്സാച്ചിലവ് അവയവകൈമാറ്റത്തിലൂടെ ഒഴിവാക്കാമെന്ന് പറഞ്ഞാണ് ഈ ക്രൂരത ഏറ്റവും കൂടുതല്‍ നടപ്പാക്കുന്നത്. അവയവദാനത്തട്ടിപ്പു നടത്തുന്നതിന് കൃത്രിമ അപകടങ്ങള്‍ തമിഴ് നാട്ടിലെ ദേശീയ പാതകളില്‍ സൃഷ്ടിക്കപ്പെടുന്നു എന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ചില സ്വകാര്യ ആശുപത്രികളും ഇതിനായി കൂട്ട് നില്‍ക്കുന്നു. ഇപ്പോഴിതാ മറ്റൊരു അവയവ മോഷണ പരാതി ഉത്തര്‍പ്രദേശില്‍ നിന്ന് ഉയര്‍ന്ന് വന്നിരിക്കുകയാണ്.

മോഷ്ടിച്ചു

മോഷ്ടിച്ചു

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് രോഗിയുടെ ബന്ധുക്കള്‍ അവയവമോഷണ പരാതി ഉയര്‍ത്തിയിരിക്കുന്നത്. ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ രോഗിയുടെ വൃക്കമോഷ്ടിച്ചുവെന്നാണ് ബന്ധുക്കളുടെ പാരാതി. പരാതിയെ തുടര്‍ന്ന് ആശുപത്രി താല്‍ക്കാലികമായി അടച്ചു പൂട്ടിയിരിക്കുകയാണ്.

വ്യക്കയിലെ കല്ല്

വ്യക്കയിലെ കല്ല്

മുസഫര്‍ നഗറിലെ ന്യൂമാണ്ടി സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇക്ബാല്‍ എന്ന 60 വയസ്സുകാരനെ വ്യക്കയില്‍ കല്ല് വന്നതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വ്യക്തയിലെ കല്ല് മാറ്റുന്നതിന് വേണ്ടി ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

ശസ്ത്രക്രിയ

ശസ്ത്രക്രിയ

ശസ്ത്രക്രിയക്കിടെ ഇയാളുടെ വൃക്ക ഡോക്ടര്‍ മോഷ്ടിച്ച് ഐസ് ബാഗില്‍ ഒളിപ്പിക്കുന്നത് കണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ഡോക്ടറും ആശുപത്രിയും സംഭവം നിഷേധിച്ചിരിക്കുകയാണ്. രോഗിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെ അന്വേഷണം ആരംഭിച്ചു. ഇക്ബാലിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോള്‍.

പരാതി

പരാതി

ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ച്ച വൈകുന്നേരത്തോടെ ആശുപത്രി അടച്ച് പൂട്ടിയതായി ഉത്തര്‍പ്രദേശ് ചീഫ് മെഡിക്കള്‍ ഓഫീസര്‍ അറിയിച്ചു. പോലീസിന് പുറമെ മെഡിക്കല്‍ വകുപ്പും അന്വേഷണം നടത്തും. പരാതി ഉയര്‍ന്ന ഡോക്ടര്‍ക്കെതിരേയും സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് ജീവനക്കാര്‍ക്കതിരേയും ആണ് അന്വേഷണം.

മാഫിയ

മാഫിയ

അവയവമോഷണ മാഫിയയാണ് ഇതിന് പിന്നിലെന്നാണ് സംശക്കുന്നത്. ആശുപത്രയില്‍ എത്തുന്ന രോഗികളുടെ അവയവങ്ങള്‍ അവരറിയാതെ എടുത്ത് ഡോക്ടറും ആശുപത്രി നടത്തിപ്പുകാരും ആവശ്യക്കാര്‍ക്ക് ലക്ഷങ്ങള്‍ വാങ്ങി മറിച്ചു വില്‍ക്കുന്നതായി മുമ്പ് കണ്ടെത്തിയിരുന്നു.

സേലത്ത്

സേലത്ത്

സേലത്ത് അപകടത്തില്‍പ്പെട്ട മലായളി യുവാവിന്റെ ആന്തരിക അവയവങ്ങള്‍ സേലത്തെ സ്വകാര്യ ആശുപത്രിക്കാര്‍ ബന്ധുക്കളുടെ സമ്മതമില്ലാതെ എടുത്തുമാറ്റിയെന്ന പരാതി ഉയര്‍ന്നത് ഈ വര്‍ഷം ആയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയോട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

തട്ടിപ്പ്

തട്ടിപ്പ്

അവയവദാനത്തിന്റെ മറപറ്റിയും പലപ്പോഴും തട്ടിപ്പു നടക്കുന്നു. രോഗി ഇനി ജീവിക്കില്ലെന്നും അവരുടെ അവയവങ്ങള്‍ ദാനം ചെയ്താല്‍ ഒമ്പത് പേരിലൂടെ ജീവിക്കുമെന്നുമൊക്കെയുള്ള കാര്യങ്ങള്‍ നിരത്ത് രോഗിയുടെ ബന്ധുക്കളെ സ്വാധീനിക്കുന്നു. രോഗിയുടെ ബന്ധുക്കളുടെ സമ്മതം വാങ്ങിയും അല്ലാതെയും ശരീരത്തില്‍ നിന്ന് അവയവങ്ങള്‍ മാറ്റുന്നത് തമിഴ്‌നാട്ടിലെ ആശുപത്രയില്‍ സാധാരണയെന്നാണ് റിപ്പോര്‍ട്ട്

English summary
Kidney "Stolen" During Surgery In UP Hospital Found In Ice Bag: Family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X