എന്‍ഡിഎയ്ക്കും മഹാസഖ്യത്തിനും ദു:സ്വപ്‌നമായി മുസാഫര്‍പൂര്‍; രണ്ട് മുന്നണികൾക്കും പ്രതിസന്ധി ഒരേ കാരണത്താൽ...
മുസാഫര്‍പൂര്‍: ഒരു നിയോജക മണ്ഡലത്തില്‍ പ്രധാന സഖ്യങ്ങള്‍ക്കെതിരെയും ഒരേ കാരണം വെല്ലുവിളി ഉയര്‍ത്തുന്നത് സ്ഥിരം സംഭവമല്ല. മുസാഫര്‍ നഗറിലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കും മഹാസഖ്യത്തിനും പ്രതിസന്ധിയുണ്ടാക്കുന്നത് ഒരേ കാരണമാണ്. 5 തവണ സിറ്റിംഗ് എംപിയായിരുന്ന അന്തരിച്ച ക്യാപ്റ്റന്‍ ജയ് നരയ്ന്‍ പ്രസാദ് നിഷാദിന്റെ മകനായ അജയ് നിഷാദാണ് ഇത്തവണ ഇവിടെ ബിജെപി സ്ഥാനാര്‍ഥി.
നരയ്ന്‍ പ്രസാദിന് പ്രത്യേകിച്ച് ഒരു പാര്‍ട്ടിയോടും കൂറില്ലായിരുന്നു. എല്ലാ കാലത്തും തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം കൂറു മാറും. അങ്ങനെയൊരാളുടെ മകനെ ബിജെപി സ്ഥാനാര്‍ഥിയാക്കിയത് ആളുകള്‍ സംശയത്തോടെയാണ് കാണുന്നത്. മാത്രമല്ല അവര്‍ ഒരിക്കലും അജയ് നിഷാദിനെ തങ്ങളുടെ സ്ഥാനാര്‍ഥിയായി കണ്ടിരുന്നുമില്ല.

ജെഡിയുവിനും പ്രതീക്ഷയില്ല
സഖ്യകക്ഷിയായ ജെഡിയു പോലും തങ്ങളുടെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ വലിയ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര് മോദി നടത്തിയ വിജയ് സങ്കല്‍പ്പ് റാലിയില്‍ ഇവരുടെ അസാന്നിദ്ധ്യം ഇതാണ് വെളിവാക്കുന്നത്. വളരെ കുറച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമേ പരിപാടിയില്‍ പങ്കെടുത്തുള്ളുൂ. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്ന് പലരും രഹസ്യമായി പറയുന്നു.

ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചില്ല
നരയ്ന്‍ പ്രസാദ് എപ്പോഴും വോട്ടര്‍മാരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ജാതിയിലുള്ള വോട്ടര്‍മാരോട്. പക്ഷേ അജയ് ഒരിക്കല്‍ പോലും ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചില്ല. അതിനാല്‍ അദ്ദേഹത്തിന് സ്വന്തം ജാതിയിലുള്ള വോട്ടുകള്‍ പോലും ലഭിക്കില്ലെന്ന് വോട്ടര്‍മാര്‍ പറയുന്നു.

ആരോഗ്യ വിദഗ്ധന്‍ രാജ് ഭൂഷണ്‍ ചൗധരി
അതേ പോലെ തന്നെ മഹാസഖ്യം തങ്ങളുടെ സ്ഥാനാര്‍ഥിയായി പ്രസിദ്ധനായ ആരോഗ്യ വിദഗ്ധന്‍ രാജ് ഭൂഷണ്‍ ചൗധരിയെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായ നിഷാദിന്റെ അതേ ജാതിയില്‍ നിന്നുമുള്ളയാളാണ് അദ്ദേഹവും. പുതിയ പാര്‍ട്ടിയായ വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയില്‍ നിന്നുള്ള സ്ഥാനാര്‍ഥിയാണ് അദ്ദേഹം.

മുസ്ലീം യാദവ വോട്ടുകൾ
പക്ഷേ ആര്‍ജെഡിയുടെ ചില പ്രാദേശിക നേതാക്കളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ചൗധരിക്ക് മുകളിലുണ്ട്. മുസ്ലീം യാദവ വോട്ടുകളാണ് ഈ മണ്ഡലത്തില്‍ ഭൂരിപക്ഷവുമുള്ളത് അതിനാല്‍ വോട്ടുകളുടെ ഏകീകരണം അദ്ദേഹം പ്രതീക്ഷിക്കുന്നു. അതേ പോലെ തന്നെ മണ്ഡലത്തിലെ വോട്ട് ഷെയര്‍ കൂടുതലുള്ള വിഭാഗമാണ് മല്ല(മത്സ്യത്തൊഴിലാളി ജാതി).

മല്ലകളുടെ വോട്ടില്‍ പ്രതീക്ഷ
രണ്ടു കക്ഷികളും മല്ലകളുടെ വോട്ടില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. യാദവ വിഭാഗത്തിലെ നിരവധി പേര്‍ ചൗധരിയെ തങ്ങളുടെ നേതാവായി അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല നിഷാദ് വിഭാഗത്തിലുള്ളവര്‍ കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളിലായി അവരുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാറുമില്ല. അതിനാല്‍ മഹാസഖ്യ സ്ഥാനാര്‍ഥിയെ അവര്‍ തള്ളിയേക്കും.

നിഷാദിനോട് എതിർപ്പ്
കൂടാതെ ജെഡിയുവിനെയും മറ്റു പാര്‍ട്ടികളെയും തങ്ങളുടെ പക്ഷത്ത് നിര്‍ത്തുന്നതിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ശ്രദ്ധചെലുത്തുന്നത്. എന്നിരുന്നാലും 5 വര്‍ഷത്തിലൊരിക്കല്‍ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം സന്ദര്‍ശനം നടത്തുന്ന നിഷാദിനോട് ഈ പാര്‍ട്ടികളിലെ ഭൂരിഭാഗം നേതാക്കള്‍ക്കും എതിര്‍പ്പാണ്.












Click it and Unblock the Notifications