'എന്റെ ആദർശം നാഥുറാം ഗോഡ്‌സെ'; വിദ്യാർത്ഥികള്‍ക്കായി പ്രഭാഷണ മത്സരം നടത്തിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍
അഹമ്മദാബാദ്: എന്റെ ആദർശം നാഥുറാം ഗോഡ്‌സെ എന്ന വിഷയത്തില്‍ വിദ്യാർത്ഥികള്‍ക്കായി പ്രഭാഷണ മത്സരം നടത്തിയ ഗുജറാത്തിലെ യുവജന വികസന ഓഫീസർ. സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ച ഗുജറാത്ത് സർക്കാരിന്റെ യുവജന സേവന, സാംസ്കാരിക പ്രവർത്തന വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വൽസാദ് ജില്ലയിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇത്തരമൊരു പ്രഭാഷണ മത്സരം നടത്തിയത്. 5-8 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പരിപാടിയിലെ വിജയികള്‍ സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് യുവജന വികസന ഓഫീസറായ നീതാബെൻ ഗാവ്‌ലിയെ സർക്കാർ സസ്‌പെൻഡ് ചെയ്തത്.
ഗുജറാത്ത് സർക്കാരിന്റെ യുവജന സേവന സാംസ്കാരിക പ്രവർത്തന വകുപ്പിന് കീഴിലുള്ള ജില്ലാതല ബാലപ്രതിഭാ ശോധ് സ്പർധയുടെ (ബാല പ്രതിഭ തിരച്ചിൽ മത്സരം) ഭാഗമായി സ്വാശ്രയ സ്‌കൂളായ കുസും വിദ്യാലയത്തിലായിരുന്നു തിങ്കളാഴ്ച പരിപാടി സംഘടിപ്പിച്ചത്. പരിപാടി നടത്തുന്നതിന് സ്‌കൂൾ പരിസരം മാത്രമാണ് നൽകിയതെന്നും സ്‌കൂളിൽ നിന്ന് ആരും പങ്കെടുത്തില്ലെന്നുമാണ് സ്‌കൂൾ അധികൃതർ വ്യക്തമാക്കിയത്.

പ്രഭാഷണം, ദോഹ ഛന്ദ് സോപായ്, നാടോടി സംഗീതം, നാടോടിക്കഥകൾ, ഉപന്യാസ രചന, ഗാനമേള, ഭജന, നാടോടി നൃത്തം, കരകൗശലവസ്തുക്കൾ തുടങ്ങിയ ഇനങ്ങളിലായി ജില്ലയിലെ 25 സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ നിന്നുള്ള എട്ട് മുതൽ 12 വയസ്സുവരെയുള്ള വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുത്തു. പരിപാടികള്‍ക്ക് ശേഷം വൈകീട്ടോടെ തന്നെ വിജയികള്‍ക്ക് സമ്മാന വിതരണം നടത്തുകയും ചെയ്തു. അതേസമയം ഇത്തരമൊരു മത്സരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചിട്ടില്ലെന്നുമായിരുന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പ്രതികരണം.
തകർപ്പന്‍ ഡാന്‍സ് ചുവടുകളുമായി അഹാന കൃഷ്ണ: നിമിഷ നേരം കൊണ്ട് വൈറല്‍
മുതിർന്ന കോൺഗ്രസ് നേതാവ് അർജുൻ മോദ്‌വാദിയ സംഭവത്തെ അപലപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. "വൽസാദിൽ ഒരു പ്രഭാഷണ മത്സരത്തിന്റെ പേരിൽ, ഗോഡ്‌സെ ഒരു നായകനാണെന്ന് കുട്ടികളെ പഠിപ്പിക്കാനുള്ള അങ്ങേയറ്റം ലജ്ജാകരമായ ശ്രമമാണിത്, അങ്ങനെ അവരുടെ മനസ്സിൽ മഹാത്മാഗാന്ധിയോടുള്ള വെറുപ്പ് പ്രകടമാവുകയാണ്. ഗോഡ്‌സെയെ ആരാധിക്കുന്നത് നിർത്തിയില്ലെങ്കിൽ ബി ജെ പിക്കെതിരെ ഒരു പൊതു പ്രക്ഷോഭം ആരംഭിക്കും''- അദ്ദേഹം കൂട്ടിച്ചേർത്തു
ഗാന്ധിനഗറിലെ സാംസ്കാരിക വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ഞങ്ങൾക്ക് ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥനായ നീതാബെൻ ഗാവ്‌ലിയെ ഉടൻ തന്നെ സസ്പെന്‍ഡ് ചെയ്തെന്നാണ് വൽസാദ് ജില്ലാ കളക്ടർ ക്ഷിപ്ര ആഗ്രേ വിവരം ആരാഞ്ഞ ഇന്ത്യൻ എക്‌സ്പ്രസ് ലേഖകരോട് വ്യക്തമാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ച കാര്യവും അവർ വ്യക്തമാക്കുന്നു.
ജില്ലാ യുവ വികാസ് ഓഫീസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പരിപാടി ആയതിനാല്‍ കുസുമം വിദ്യാലയയിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതിനെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി ഡി ബരയ്യ അവകാശപ്പെടുന്നത്. ഫെബ്രുവരി 14 ന് വൽസാദിലെ തിതാൽ റോഡിലുള്ള കുസുമം വിദ്യാലയത്തിൽ നടക്കുന്ന വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവ വികാസ് ഓഫീസ് ഫെബ്രുവരി 8 ന് ജില്ലയിലെ 25 സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും കത്ത് നൽകിയിരുന്നുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
കിടിലന്‍ മേക്കോവറില്‍ അന്ന ബെന്‍: ഗ്ലാമർ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ
പരിപാടി നടന്ന കുസുമം വിദ്യാലയം സമർപൺ ചാരീറ്റീസ് നടത്തുന്ന ഹയർസെക്കൻഡറി സ്‌കൂളാണ്. എന്നാല്‍ ഇത്തരമൊരു വിവാദത്തില്‍ തങ്ങളുടെ വിദ്യാലയത്തിന് യാതൊരു പങ്കുമില്ലെന്നാണ് അവർ വ്യക്തമാക്കുന്നത്. സ്കൂളിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ ഞങ്ങളുടെ ഒരു വിദ്യാർത്ഥിയോ അധ്യാപകരോ പങ്കെടുത്തിട്ടില്ലെന്ന് സ്കൂൾ ട്രസ്റ്റി വിവേക് ദേശായി പറഞ്ഞു. മത്സരങ്ങൾ നടത്തുന്നതിന് ഞങ്ങളുടെ ക്ലാസ് മുറികൾ ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ യുവ വികാസ് ഓഫീസിൽ നിന്ന് ഞങ്ങൾക്ക് ഒരു കത്ത് ലഭിച്ചുവെന്നും അതേ തുടർന്നാണ് സ്കൂള്‍ വിട്ടുകൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications