ഇന്ത്യയിലെ ഉന്നത ശാസ്ത്ര ബോഡിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിതയായി നല്ലതമ്പി കലൈശെല്‍വി
ന്യൂഡല്‍ഹി: കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സിഎസ്‌ഐആര്‍) ഡയറക്ടര്‍ ജനറലായി മുതിര്‍ന്ന ശാസ്ത്രജ്ഞനായ നല്ലതമ്പി കലൈശെല്‍വിയെ ശനിയാഴ്ച നിയമിച്ചു.
ഇതോടെ രാജ്യത്തെ 38 ഗവേഷണ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യത്തെ നയിക്കുന്ന ആദ്യ വനിതയായി കലൈശെല്‍വി മാറി.ലിഥിയം അയണ്‍ ബാറ്ററികളുടെ മേഖലയിലെ പ്രവര്‍ത്തനത്തിന് പേരുകേട്ട കലൈശെല്‍വി ഇപ്പോള്‍ തമിഴ്നാട്ടിലെ കാരൈക്കുടിയിലുള്ള ഇടകഞസെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ്.

ഏപ്രിലില്‍ വിരമിച്ച ശേഖര്‍ മണ്ടേയുടെ പിന്‍ഗാമിയായി ആണ് അവര്‍ അധികാരമേറ്റത്.മാന്‍ഡെയുടെ വിരമിക്കലിന് ശേഷം ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രാജേഷ് ഗോഖലെയ്ക്ക് സിഎസ്ഐആറിന്റെ അധിക ചുമതല നല്‍കിയിരുന്നു. സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് വകുപ്പ് സെക്രട്ടറിയായും കലൈശെല്‍വി ചുമതലയേല്‍ക്കും.
തസ്തികയുടെ ചുമതല ഏറ്റെടുക്കുന്ന തീയതി പ്രാബല്യത്തില്‍ വരുന്നത് മുതല്‍ രണ്ട് വര്‍ഷത്തേക്കോ അല്ലെങ്കില്‍ അടുത്ത ഉത്തരവുകള്‍ വരെയോ, ഏതാണ് നേരത്തെ വരുന്നത് അത് വരെയായിരിക്കും കലൈ ശെല്‍വിയുടെ നിയമനം.
അതേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്‍ട്രി ലെവല്‍ സയന്റിസ്റ്റായിട്ടാണ് അവര്‍ കരിയര്‍ തുടങ്ങുന്നത്. തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ ഒരു ചെറിയ പട്ടണമായ അംബാസമുദ്രത്തില്‍ നിന്നാണ് കലൈശെല്‍വി വലിയ ഉയരങ്ങളിലേക്ക് എത്തിയത്. തമിഴ് മീഡിയം സ്‌കൂളിലായിരുന്നു പഠനം.
കലൈസെല്‍വിയുടെ 25 വര്‍ഷത്തിലേറെ നീണ്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രാഥമികമായി ഇലക്ട്രോകെമിക്കല്‍ പവര്‍ സിസ്റ്റങ്ങളിലും പ്രത്യേകിച്ച് ഇലക്ട്രോഡ് മെറ്റീരിയലുകളുടെ വികസനത്തിലും എനര്‍ജി സ്റ്റോറേജ് ഡിവൈസ് അസംബ്ലിയിലുമൊക്കെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ലാലേട്ടനൊപ്പം ബ്ലെസ്ലി...മുഖത്ത് കാണുന്നുണ്ട് ആ സന്തോഷമെന്ന് ആരാധകര്‍
കലൈശെല്‍വി നാഷണല്‍ മിഷന്‍ ഫോര്‍ ഇലക്ട്രിക് മൊബിലിറ്റിയിലും പ്രധാന സംഭാവനകള്‍ നല്‍കി. അവരുടെ ക്രെഡിറ്റില്‍ 125 ലധികം ഗവേഷണ പ്രബന്ധങ്ങളും ആറ് പേറ്റന്റുകളും ഉണ്ട്.












Click it and Unblock the Notifications