വീൽചെയറിൽ റോഡ് ഷോയ്ക്കെത്തി മമത: ആക്രമണം ആസൂത്രിതമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ, സുരക്ഷാ ഡയറക്ടർക്ക് വിമർശ
കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആക്രമണമുണ്ടായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ നന്ദിഗ്രാമിൽ പ്രചാരണത്തിനെത്തിയപ്പോഴാണ് മമതയ്ക്ക് കാലിന് പരിക്കേറ്റത്. സംസ്ഥാന നിരീക്ഷകന്റെയും ബംഗാൾ ചീഫ് സെക്രട്ടറിയുടേയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ അറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.
അതേസമയം മമതയുടെ റോഡ് ഷോയ്ക്ക് ബംഗാളിൽ തുടക്കമായിട്ടുണ്ട്. മെഡിക്കൽ ബോർഡ് വിശ്രമിക്കാൻ നിർദേശിച്ചതോടെ വീൽച്ചെയറിലിരുന്നായിരിക്കും മമതാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം വഹിക്കുക. പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന മമത നാല് ദിവസത്തിന് ശേഷമാണ് പ്രചാരണ രംഗത്ത് ഊർജ്ജിതമാകുന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷാ ഡയറക്ടർ വിവേക് സഹയുടെ മോശം സമീപനത്തെയും തിരഞ്ഞെടുപ്പ് കമ്മീഷൻ വിമർശിച്ചു. വിവിഐപിക്കുവേണ്ടിയുള്ള ബുള്ളറ്റ് പ്രൂഫ് കാറിലാണ് സഹായ് ഇരിക്കുന്നതെന്നും മുഖ്യമന്ത്രി സാധാരണ വാഹനമാണ് ഉപയോഗിക്കുന്നുണ്ടെന്നും കമ്മീഷൻ അറിയിച്ചു. നിർദ്ദിഷ്ട സുരക്ഷാ മാനദണ്ഡങ്ങൾ/പ്രോട്ടോക്കോളുകളും മുഖ്യമന്ത്രി ലംഘിച്ചിട്ടുണ്ട്. ഇത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സംഭവത്തിൽ സുരക്ഷാ വീഴ്ച സംഭവിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആഭ്യന്തര സെക്രട്ടറിയുടെയും ഡിജിപി പശ്ചിമ ബംഗാളിന്റെയും ഉന്നതതല സമിതി രൂപീകരിക്കാനും ശുപാർശ ചെയ്തിട്ടുണ്ട്. ഈ സംഭവത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരക്ഷാ പ്രോട്ടോക്കോളുകളും ക്രമീകരണങ്ങളും കർശനമായി പാലിക്കാൻ എല്ലാ സ്റ്റാർ ക്യാമ്പെയ്‌നർമാർക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകാനും സാധ്യതയുണ്ട്. സ്റ്റാർ കാമ്പെയ്‌നർമാരുടെ റാലികൾ / റോഡ് ഷോകൾക്കിടയിൽ എന്തെങ്കിലും അക്രമസംഭവങ്ങൾ ഉണ്ടായാൽ ജില്ലയിലെ ഡിഎം, എസ്പി എന്നിവരെ ഉടൻ മാറ്റണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം
വെള്ളിയാഴ്ച ബംഗാൾ ഭരണകൂടം സമർപ്പിച്ച ആദ്യ റിപ്പോർട്ടിനെ രേഖാചിത്രമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന് വിശേഷിപ്പിക്കുകയും വിശദമായ ഒരു റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ശനിയാഴ്ച സമർപ്പിച്ച വോട്ടെടുപ്പ് നിരീക്ഷകരുടെ രണ്ടാമത്തെ റിപ്പോർട്ട്, നന്ദിഗ്രാമിൽ ബാനർജിയെ പരിക്കേറ്റ സംഭവം ഒരു അപകടമാണെന്നും ആസൂത്രിതമായ ആക്രമണമല്ലെന്നും ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications