Get Updates
Get notified of breaking news, exclusive insights, and must-see stories!

നാരദാ കേസ്: വീണ്ടും നാടകീയത; മന്ത്രിമാര്‍ ഉള്‍പ്പടേയുള്ള തൃണമൂല്‍ നേതാക്കളുടെ ജാമ്യത്തിന് സ്റ്റേ

കൊല്‍ക്കത്ത: നാരദ കൈക്കൂലി കേസിൽ സിബിഐ അറസ്റ്റുചെയ്ത പശ്ചിമ ബംഗളിലെ മമത ബാനര്‍ജി സര്‍ക്കാറില്‍ മന്ത്രിമാരായ ഫിർഹാദ് ഹക്കീം, സുബ്രത മുഖർജി, എം‌എൽ‌എ മദൻ മിത്ര, കൊൽക്കത്ത മുൻ മേയർ സോവൻ ചട്ടോപാധ്യായ എന്നിവർക്ക് അനുവദിച്ച ജാമ്യം കൊൽക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ കേസില്‍ അടുത്ത അടുത്ത വാദം കേൾക്കുന്ന ബുധനാഴ്ച വരെ നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ജയിലില്‍ കഴിയേണ്ടി വരും.

അറസ്റ്റിലായ നേതാക്കളെ വൈകുന്നേരത്തോടെ നിസാം പാലസില്‍ നിന്നും വെർച്വൽ ഹിയറിംഗിലൂടെ ബാങ്ക്ഷാൾ കോടതിയിൽ ഹാജരാക്കുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സിബിഐ കൊൽക്കത്ത ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യുകയുമായിരുന്നു.

 narada

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

നേതാക്കളുടെ അറസ്റ്റ് നടന്നയുടനെ, നൂറുകണക്കിന് ടിഎംസി പ്രവർത്തകർ നഗരത്തിലും പശ്ചിമ ബംഗാളിലെ മറ്റിടങ്ങളിലും പ്രതിഷേധ റാലികൾ നടത്തിയിരുന്നു. കോവിഡ് ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും മറ്റ് തൃണമൂൽ കോൺഗ്രസ് നേതാക്കളും സിബിഐ ഓഫീസിലേക്ക് നേരിട്ടെത്തുകയും ചെയ്തിരുന്നു.

തന്നെയും അറസ്റ്റ് ചെയ്യൂ എന്നായിരുന്നു അവരുടെ പ്രതികരണം. ഇതോടെ വലിയ വിവാദമായി. ഇന്ന് ഏറെ നേരം മമത ബാനര്‍ജി സിബിഐ ഓഫീസില്‍ തന്നെ തുടര്‍ന്നു മന്ത്രിമാരെയും എംഎല്‍എമാരെയും അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ സിബിഐ പാലിച്ചില്ല എന്ന് സ്പീക്കറും തൃണമൂല്‍ നേതാക്കളും ആരോപിച്ചു.

കേസില്‍ ആരോപണ വിധേയരായ പഴയ തൃണമൂല്‍ നേതാക്കളായ സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവരെ സിബിഐ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യവും ശക്തമാണ്. നന്ദിഗ്രാമില്‍ നിന്നും ബിജെപി ടിക്കറ്റില്‍ മത്സരിച്ച് മമത ബാനര്‍ജിയെ തോല്‍പ്പിച്ച സുവേന്ദു അധികാരി സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ്.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

Recommended Video

cmsvideo
    Close to 1 Lakh People become Covid Negative | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+