Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രമോഡി വേണമെങ്കില്‍ താജ്മഹലും കെട്ടും: യാദവ്

ലഖ്‌നൊ: താജ്മഹല്‍ കെട്ടിയത് താനാണ് എന്ന് വരെ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി പറഞ്ഞുകളയുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പരിഹസിച്ചു. നരേന്ദ്ര മോഡി തികഞ്ഞൊരു മാര്‍ക്കറ്റിംഗ് തന്ത്രജ്ഞനാണ്. മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെയാണ് ബി ജെ പി തിരഞ്ഞെടുപ്പ് ക്യാംപയിന്‍ നടത്തുന്നത് എന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

പരസ്യങ്ങളിലൂടെയും പബ്ലിക് റിലേഷന്‍ ജോലികളിലൂടെയുമാണ് പലരും നേട്ടങ്ങള്‍ കൊയ്യുന്നത്. ഇക്കൂട്ടര്‍ക്ക് അമേരിക്ക വിസ കൊടുത്താല്‍ താജ്മഹല്‍ കെട്ടിയത് തങ്ങളാണ് എന്ന് വരെ പറഞ്ഞുകളയും - ഉത്തര്‍പ്രദേശിലെ 13 മുനിസിപ്പല്‍ സിറ്റികളെ ബന്ധിപ്പിക്കുന്ന റേഡിയോ ടാക്‌സിക്ക് ഫ്‌ലാഗ് ഓഫ് ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

akhilesh-yadav

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വികസനമായിരിക്കും ജനങ്ങള്‍ക്ക് മുമ്പിലുള്ള പ്രധാനപ്രശ്‌നം. സമാജ് വാദി പാര്‍ട്ടിയും ബി ജെ പിയും തമ്മിലുള്ള വ്യത്യാസവും ഇവിടെയാണ് - അഖിലേഷ് പ്രതീക്ഷ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചു. മാധ്യമങ്ങള്‍ വളര്‍ത്തിക്കൊണ്ടുവന്നവരെ മാധ്യമങ്ങള്‍ തന്നെ കയ്യൊഴിയും. ജനങ്ങള്‍ക്ക് വികസനം കൊണ്ടുവന്നര്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാന്‍ പറ്റൂ.

അച്ഛന്‍ മുലായം സിംഗ് യാദവിന് മൂന്നാം മുന്നണി വഴി പ്രധാനമന്ത്രിയാകാനുള്ള സാധ്യതയെ ഒന്ന് ഓര്‍മിപ്പിക്കാനും മുഖ്യമന്ത്രി മറന്നില്ല. പുറത്ത് നിന്നും വരുന്നവര്‍ പലതും പറയും. എന്നാല്‍ ചരിത്രം നോക്കുന്നവര്‍ക്ക് അറിയാം, ഇന്ത്യയുടെ നിരവധി പ്രധാനമന്ത്രിമാരെ സംഭാവന ചെയ്തത് ഉത്തര്‍പ്രദേശാണ്. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി തകരാറിലാക്കിയ ബി എസ് പി നേതാവ് മായാവതിയുടെ സര്‍ക്കാരിനെയും അഖിലേഷ് യാദവ് വിമര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+