• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി മുഖം മിനുക്കുന്നു.... ഇനി മുസ്ലീം ക്ഷേമം ലക്ഷ്യം,, മൂന്ന് പദ്ധതികള്‍ ന്യൂനപക്ഷ മേഖലയിലേക്ക്

ദില്ലി: ബിജെപി ഹിന്ദുത്വ പാര്‍ട്ടിയാണെന്ന് പൊതുവേ ഒരു വിലയിരുത്തല്‍ മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ഉണ്ടാക്കിയിട്ടുണ്ട്. ഇത് തിരഞ്ഞെടുപ്പുകളില്‍ ഹിന്ദു വോട്ടുകള്‍ക്ക് പുറമേയുള്ളവ ബിജെപിയിലേക്ക് എത്തുന്നത് ഇല്ലാതാക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ മുസ്ലീം വിഭാഗവുമായി അടുപ്പമുണ്ടാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വത്തിനുള്ളില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം പാര്‍ട്ടി മതേതര പ്രതിച്ഛായ ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ്. സമത്വത്തില്‍ അധിഷ്ഠിതമായ ഒരു പുതിയ വോട്ടുബാങ്കിനെ കൊണ്ടുവരാനുള്ള ശ്രമം കൂടിയാണിത്. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ചേര്‍ന്ന് ബിജെപിയെ കുറിച്ച് ഭയപ്പെടുത്തുന്ന കാര്യങ്ങള്‍ മുസ്ലീങ്ങളിലേക്ക് എത്തിക്കുന്നുവെന്ന് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മോദി പറഞ്ഞിരുന്നു. ഇനി അടുത്ത ലക്ഷ്യമായി മോദി ഇതിനെ വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.

മുസ്ലീം വോട്ടുകള്‍ ലക്ഷ്യം

മുസ്ലീം വോട്ടുകള്‍ ലക്ഷ്യം

ബിജെപിക്ക് 37 ശതമാനം പോപ്പുലര്‍ വോട്ടാണ് ഈ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. എന്നിട്ടും മുസ്ലീം വോട്ടുകളുടെ അഭാവം വലിയ പ്രശ്‌നമാണെന്ന് മോദി പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങളുമായുള്ള അഗ്രസീവ് സ്വഭാവം മയപ്പെടുത്താന്‍ നേതാക്കളോടും മോദി നിര്‍ദേശിച്ചിരിക്കുകയാണ്. എട്ട് ശതമാനം മുസ്ലീം വോട്ടാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. ഇത് 20 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നതാണ് ആദ്യ ഘട്ടം. അതിനായി നീക്കങ്ങളും മോദി ആരംഭിച്ചിട്ടുണ്ട്.

ന്യൂനപക്ഷ പദ്ധതികള്‍

ന്യൂനപക്ഷ പദ്ധതികള്‍

മുസ്ലീങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ആദ്യം തന്നെ പ്രതിരോധിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. വിദ്യാഭ്യാസം. തൊഴില്‍, യുവാക്കളുടെ ശാക്തീകരണം എന്നിവയില്‍ കൂടുതല്‍ പദ്ധതികളാണ് സര്‍ക്കാരില്‍ നിന്ന് വരുന്നത്. മുക്താര്‍ അബ്ബാസ് നഖ്‌വിക്കാണ് ഇതിന്റെ ചുമത മോദി നല്‍കിയിരിക്കുന്നത്. അഞ്ച് കോടി സ്‌കോളര്‍ഷിപ്പുകള്‍, മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ സ്‌കൂളുകളും കോളേജുകളും നിര്‍മിക്കുക, സര്‍ക്കാരിന്റെ നൈപുണിക വികസന പരിപാടികള്‍ വഴി 25 ലക്ഷം തൊഴില്‍ മുസ്ലീം യുവാക്കള്‍ക്ക് ലഭ്യമാക്കുക എന്നിവയാണ് പദ്ധതികള്‍.

മോദിയുടെ മേല്‍നോട്ടം

മോദിയുടെ മേല്‍നോട്ടം

പ്രധാനമന്ത്രി പ്രത്യേക ശ്രദ്ധ വികസനത്തിന് നല്‍കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. അതേസമയം കേരളത്തില്‍ മുസ്ലീം വോട്ടുകളുടെ ഏകീകരണം കോണ്‍ഗ്രസിന് വന്‍ വിജയം നല്‍കിയിരുന്നു. ഇത് കൂടി ഇല്ലാതാക്കുക എന്ന മാസ്റ്റര്‍ പ്ലാനിനാണ് മോദിയും അമിത് ഷായും ചേര്‍ന്ന് രൂപം നല്‍കിയിരിക്കുന്നത്. മുസ്ലീം പണ്ഡിതരുമായി കൂടുതല്‍ അടുപ്പം സര്‍ക്കാരിനുണ്ടാവും. കൂടുതല്‍ പ്രാതിനിധ്യവും മുസ്ലീം നേതാക്കള്‍ക്ക് എന്‍ഡിഎ സര്‍ക്കാരിലുണ്ടാവും. വികസന കേന്ദ്രീകൃത ആനുകൂല്യം മാത്രമാണ് മുസ്ലീങ്ങളിലേക്ക് നല്‍കുക. സംവരണ കേന്ദ്രീകൃതമായ പ്രീണനം വേണ്ടെന്നും മോദി തീരുമാനിച്ചിട്ടുണ്ട്.

കളികള്‍ ഇങ്ങനെ

കളികള്‍ ഇങ്ങനെ

പിഎസ്‌സിഇയില്‍ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള പരീക്ഷാര്‍ത്ഥികള്‍ക്കുള്ള വിഹിതം വര്‍ധിപ്പിക്കാനും ബജറ്റില്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ സൗജന്യ പരിശീലനം കൂടുതല്‍ മുസ്ലീങ്ങളിലേക്ക് എത്തും. 100 സര്‍വീസ് സെന്ററുകള്‍ മുസ്ലീം വിഭാഗത്തിനായി പ്രത്യേകം ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി അവരുടെ ജോലികള്‍ ജില്ലാ മജിസ്‌ട്രേറ്റ്, മുഖ്യമന്ത്രി എന്നിവരുടെ ഓഫീസുകളില്‍ വെച്ചും തീര്‍ക്കാന്‍ മുസ്ലീങ്ങള്‍ക്ക് സാധിക്കും.

പ്രശ്‌നം ഇങ്ങനെ

പ്രശ്‌നം ഇങ്ങനെ

മോദിയുടെ ഇലക്ഷന്‍ ക്യാമ്പയിനിംഗിന് സഹായിച്ച ഒരു കൂട്ടം സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമാണ്. ദേശീയ തലത്തില്‍ ഇവര്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വാഹകരുമാണ്. ഇവര്‍ മോദിയുടെ നീക്കം ന്യൂനപക്ഷ പ്രീണനമാണെന്ന് ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍എസ്എസ് അടക്കം മോദിയുടെ പദ്ധതികളെ അംഗീകരിച്ചിട്ടുണ്ട്. ഇത്തരം സമ്മര്‍ദ ഗ്രൂപ്പുകളെ തളച്ചിടാനാണ് മോദിയുടെ ശ്രമം. എന്നാല്‍ മോദി സ്വന്തം വോട്ടുബാങ്കിനെ വഞ്ചിച്ചുവെന്ന് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തുന്നുണ്ട്.

മോദിക്ക് ആത്മവിശ്വാസം

മോദിക്ക് ആത്മവിശ്വാസം

ന്യൂനപക്ഷങ്ങളെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുകയും ഒപ്പം ഭീഷണി ഉണ്ടാക്കുന്നവരെ നിലയ്ക്ക് നിര്‍ത്തുകയും വേണമെന്ന അവസ്ഥയിലാണ് മോദി. ഇതില്‍ പ്രമുഖരുമായി അമിത് ഷാ ചര്‍ച്ച നടത്തും. ഷെഫാലി വൈദ്യ അടക്കമുള്ളവരാണ് സമ്മര്‍ദം ഉണ്ടാക്കുന്നത്. ഇതില്‍ പ്രീണനമില്ലെന്നും, സബ്കാ സാത്ത് സബ്കാ വികാസ് എന്ന മുദ്രാവാക്യമാണ് ഇതെന്നും മോദി വ്യക്തമാക്കുന്നു. അതേസമയം ഭരണവിരുദ്ധ വികാരം വന്നാലും പ്രതിപക്ഷത്തെ തകര്‍ക്കാന്‍ ന്യൂനപക്ഷ വോട്ടുബാങ്കിനാവുമെന്നാണ് മോദി കണ്ടെത്തിയിരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മോദി പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് തെളിയിക്കും.

അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക മാത്രം... ഫൈനല്‍ റൗണ്ടപ്പായി, രണ്ട് നേതാക്കള്‍ പറഞ്ഞത് സത്യമാകുന്നു!

English summary
narendra modi looking for minority outreach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X