നരേന്ദ്ര മോദിക്കൊപ്പം മമതയും ഇടംപിടിച്ചു; ലോകത്തെ സ്വാധീനിച്ച 100 പേര്... പുതുയുഗ പിറവിയോ?
ന്യൂഡല്‍ഹി: ടൈം മാഗസിന് തയ്യാറാക്കിയ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും. ബംഗാളിലെ മികച്ച വിജയത്തിന് ശേഷം മമത ബാനര്‍ജി ഡല്‍ഹി ലക്ഷ്യമിടുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണിത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ മുഖമായി മമത മാറുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിരുന്നു.
ഇതിനുള്ള ഒരുക്കം മമത നടത്തുന്നുണ്ടെന്നും ദേശീയ തലത്തില്‍ ബിജെപിക്കെതിരെ പുതിയ സഖ്യം രൂപപ്പെടുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഈ വേളയിലാണ് സ്വാധീനം ചെലുത്തിയ വ്യക്തികളില്‍ മോദിക്കൊപ്പം മമതയും ഉള്‍പ്പെട്ടിരിക്കുന്നത്. സെറം ഇന്‍സ്റ്റിറ്റൂട്ട് മേധാവി അഡാര്‍ പൂനവാലയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ....

ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടിക ബുധനാഴ്ചയാണ് ടൈം മാഗസിന് പുറത്തുവിട്ടത്. ആറ് കാറ്റഗറിയായിട്ടാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. സിഎന്‍എന്‍ ജേണലിസ്റ്റ് ഫരീദ് സക്കരിയ്യയാണ് നരേന്ദ്ര മോദിയുടെ പ്രൊഫൈല്‍ എഴുതിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ മൂന്ന് കരുത്തരായ നേതാക്കളാണുണ്ടായിട്ടുള്ളതെന്ന് ഫരീദ് സക്കരിയ്യ എഴുതുന്നു. ജവഹര്‍ലാല്‍ നെഹ്രുവിനും ഇന്ദിരാ ഗാന്ധിക്കും ശേഷം മോദിയെ മൂന്നാമനായി അദ്ദേഹം വിശേഷിപ്പിക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ രൗദ്രതയുടെ മുഖമാണ് മമത ബാനര്‍ജി എന്നാണ് മാഗസിന്റെ വിശേഷണം. ത്രിണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ അവര്‍ നയിക്കുകയല്ല ചെയ്യുന്നത്, അവര്‍ തന്നെയാണ് പാര്‍ട്ടി എന്നും മാഗസിന് പറയുന്നു. ശക്തയായ പോരാളിയാണ് മമത, അവരുടെ ജീവിതം പോരാട്ടത്തിന്റേതാണെന്നും മാഗസിന് വിശേഷിപ്പിക്കുന്നു. മമത പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് തുടക്കമിടുന്ന ഘട്ടത്തില്‍ ലോകം അവരെ ശ്രദ്ധിക്കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

കൊവിഡ് വ്യാപനത്തിനിടയില്‍ വളരെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് അഡാര്‍ പൂനവാല. വാക്സിന് നിര്‍മാണ രംഗത്ത് ഇദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഏറെ ചര്‍ച്ചയായതാണ്. ഇക്കാര്യം തന്നെയാണ് ടൈം മാഗസിന് ലോകത്തെ സ്വാധീനിച്ച വ്യക്തികളില്‍ ഒരാളായി പൂനവാലയെ തിരഞ്ഞെടുക്കാന്‍ കാരണം. ലോകത്തെ പ്രമുഖരായ മറ്റു വ്യക്തികളും ടൈം മാഗസിന്റെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, സസക്സ് ഭരണാധികാരികളായ പ്രിന്‍സ് രാജകുമാരനും മേഘനുമെല്ലാം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, താലിബാന് സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബറാദറും ലോകത്തെ സ്വാധീനിച്ച വ്യക്തികളുടെ പട്ടികയില്‍ ഇടംപിടിച്ചു എന്നതാണ് മറ്റൊരു കാര്യം.
നയന്‍താരയുടെ വിവാഹം കാത്തിരിക്കുന്ന ആരാധകര്‍... വിഘ്നേശ് പുറത്തുവിട്ടത് മറ്റൊരു ക്യൂട്ട് ചിത്രം

താലിബാന് അഫ്ഗാന്റെ ഭരണം പിടിച്ച ശേഷം പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മുല്ല അഖുന്ദ് ആണ് പ്രധാനമന്ത്രി. ഇദ്ദേഹത്തിന് തൊട്ടുതാഴെയാണ് പുതിയ സര്‍ക്കാരില്‍ മുല്ല അബ്ദുല്‍ ഗനി ബറാദറിന്റെ സ്ഥാനം. പുതിയ ഭരണകര്‍ത്താക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാകുകയും തര്‍ക്കത്തിനിടെ ബറാദര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം കഴിഞ്ഞ ദിവസം ഒരു അഭിമുഖം നല്‍കിയതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.

ഇസ്രായേലിന്റെ പുതിയ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നി, അമേരിക്കന്‍ രാഷ്ട്രീയ നേതാവ് ലിസ് ചെനി, ടിവി അവതാരകന് ടക്കര്‍ കാള്സണ്, ടെസ്ല സിഇഒ ഇലോണ്‍ മസ്ക് എന്നിവരും ടൈം മാഗസിന് പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. കൂടാതെ ജാപ്പനീസ് ടെന്നീസ് താരം നവോമി ഒസാക, അമേരിക്കന്‍ ഫുട്ബോള്‍ താരം ടോം ബ്രാഡി എന്നിവരും പട്ടികയില്‍ ഇടംനേടി.

കായികം, സംസ്കാരം, രാഷ്ട്രീയം തുടങ്ങി ആറ് കാറ്റഗറികൡലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പോപ് സ്റ്റാര്‍ ബ്രിറ്റ്നെ സ്പിയേസ്, സിങ്ങര്‍ ഡോളി പാര്ടോണ്, ഫാഷന്‍ ഡിസൈനര്‍ അറോറ ജെയിംസ്, സിനിമാ താരങ്ങളായ കേറ്റ് വിന്‍സ്ലറ്റ്, ജേസണ്‍ സുഡൈകിസ്, സ്കാര്‍ലറ്റ് ജൊഹാന്സണ്, ഒമര്‍ സായ് എന്നിവരും പട്ടികയില്‍ ഇടംപിടിച്ച പ്രമുഖരാണ്.
-
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ












Click it and Unblock the Notifications