കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയും രാഹുലും ഭായി ഭായി, അയ്യര്‍ ആരായി?

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ പത്രത്തില്‍ എഴുതിയത് ഒരു സൂചനയായി എടുക്കാമെങ്കില്‍ നരേന്ദ്ര മോദി ഒരു സംഭവമാകുകയാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് മോദിയുടെ ഏറ്റവും വലിയ വിമര്‍ശകരില്‍ ഒരാളായിരുന്നു തരൂര്‍. ആ തരൂരാണ് മോദിയെ പുകഴ്ത്തി കോളം എഴുതിയത്. ഗുജറാത്ത് മുഖ്യമന്ത്രി മോദിയെ അല്ല. പ്രധാനമന്ത്രി സ്ഥാനത്തെത്തിയ മോദിയില്‍ ആണ് തരൂരിന് പ്രതീക്ഷ. തരൂരിന്റെ മാത്രമല്ല ഇന്ത്യയുടെ സ്ഥിതിയും അതുതന്നെ.

കാലം മാറിയതറിയാതെ ആസ്ഥാന മോദി വിമര്‍ശകനായ മണിശങ്കര്‍ അയ്യര്‍ ചാടിവീണു. തരൂരിനെ പക്വതയില്ലാത്തവനെന്നും ഓന്ത് എന്നും വിളിച്ചു. ദിഗ് വിജയ് സിംഗും വെറുതെയിരുന്നില്ല. തരൂര്‍ മോദിയെക്കുറിച്ച് പറഞ്ഞത് എടുത്തുചാട്ടമായിപ്പോയി എന്നായിരുന്നു സിംഗിന്റെ കമന്റ്. എന്നാല്‍ തരൂരിന്റെ വാക്കുകള്‍ അസ്ഥാനത്തല്ല എന്ന് തെളിയിക്കുകയാണ് മോദി. ഒരു കംപ്ലീറ്റ് സ്റ്റേറ്റ്‌സ്മാന്‍ എന്ന നിലയില്‍ മാറുകയാണ്.

modi-rahul

പാര്‍ലമെന്റിലെത്തിയ രാഹുല്‍ ഗാന്ധിയെ മോദി സ്വീകരിച്ച രീതി തന്നെ നോക്കുക. കൂപ്പുകൈകളോടെ കോണ്‍ഗ്രസ് ഉപാധ്യക്ഷനെ സ്വീകരിച്ച പ്രധാനമന്ത്രി മോദി രാഹുലിനോട് കുശലം പറഞ്ഞു. സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശും മോത്തിലാല്‍ വോറയും ഇത് കണ്ട് പുഞ്ചിരിക്കുന്നുണ്ടായിരുന്നു. മറ്റ് ബി ജെ പി നേതാക്കളും രാഹുലിന് അരികിലെത്തി കുശലം ചോദിച്ചു.

തോറ്റ എതിര്‍പക്ഷക്കാരോട് ഒരു തരത്തിലുള്ള വിവേചനവും കാണിക്കാന്‍ പാടില്ലെന്ന് മോദി പാര്‍ട്ടി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് രാജകുമാരന്‍ എന്നും അമ്മ - മകന്‍ സര്‍ക്കാര്‍ എന്നും വിളിച്ച് രാഹുല്‍ ഗാന്ധിയെ ആക്രമിച്ച മോദിയുടെ വ്യത്യസ്തമായ ഒരു മുഖമായിരുന്നു പാര്‍ലെമെന്റില്‍ കണ്ടത്. തരൂര്‍ പറഞ്ഞ പോലെ മോദി രണ്ട് ഒരു മാറ്റമാണ്. രാജ്യം കാത്തിരുന്ന മാറ്റം.

English summary
Modi-Rahul bhai bhai. What Manishankar Aiyar will tell yu next?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X